0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

ഷേർളി അറിയാതെ അവനെ തിരിഞ്ഞു നോക്കി .

"'കണ്ണ് തുടക്ക് മമ്മാ ...ഞാൻ വെറുതെ പറഞ്ഞതാ "'

ഷേർളി പിന്നെയും തല ചെരിച്ചപ്പുറത്തേക്ക് നോക്കി കിടന്നു ,പെട്ടന്ന് തന്റെ മെത്തേക്ക് എന്തോ കയറുന്നതറിഞ്ഞവൾ ഞെട്ടിയെണീറ്റു

"' ഹ ഹ ഹ ... പേടിച്ചേ ..മമ്മ പേടിച്ചേ "'' ഉണ്ണിയുടെ പൊട്ടിച്ചിരി കേട്ടപ്പോൾ അവൾ താൻ ഞെട്ടിയപ്പോൾ കട്ടിലിന്റെ അറ്റത്തേക്ക് പതുങ്ങുന്ന കുഞ്ഞുമുയലിനെ കണ്ടു .

"' പോടാ പട്ടീ "'' അവൾ ഉണ്ണിയെ നോക്കി പറഞ്ഞു

"'ആഹ് ..അതെനിക്കിഷ്ടപ്പെട്ടു ..ആ പട്ടി വിളിയിൽ സ്നേഹമുണ്ട് ... കണ്ണിൽ ദേഷ്യമില്ല . പക്ഷേ മമ്മക്ക് തെറ്റുപറ്റി "'' ഷേർളി അവനെ നോക്കി , എന്തായെന്നറിയാൻ

"' എന്നതാണെന്നോ ...അത് മുയലാ മമ്മാ .. പട്ടിയല്ല . ഹഹഹ ..പട്ടീനേം മുയലിനേം തിരിച്ചറിയാൻ മേലാത്ത മമ്മയെങ്ങനാ ടീച്ചറായേ ഹഹഹ "'' അവൻ പിന്നെയും പൊട്ടിച്ചിരിച്ചു

ഷേർളി അവിടെക്കിടന്ന തുണിയെടുത്തവന്റെ നേരെ ജനാലയിലൂടെ ചുരുട്ടിക്കൂട്ടിയെറിഞ്ഞു

"'' ഓ ... മുയലിന്റെ കൂടും കോഴിക്കൂടും കാലിന്റെ ഭാഗം കരി ഓയിലടിക്കാൻ ഒരു തുണി താരം പറയാനിരുന്നതാ ..താങ്ക്സ് ... ഇത് മതി "' അവൻ കയ്യിൽ കിട്ടിയ തുണി വിടർത്തി . ഷേർളിയുടെ ബ്ലൗസ് ആയിരുന്നു അത് .. ഉണ്ണികൃഷ്ണൻ അത് വിടർത്തി തന്റെ നെഞ്ചിൽ വെച്ചു .

"'ഛേ ..എന്റെ ബ്ലൗസ് താടാ "'' ഷേർളി അവന്റെ നേരെ കൈ നീട്ടി . ജനാലക്ക് താഴേക്ക് ഉണ്ണി കുനിയുന്നതവൾ കണ്ടു ..

"'ശ്ശെ ... എന്റെ ബ്ലൗസ് താടാ പട്ടീ "'

💬 Comments

View all comments