0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

അവൻ വെച്ച ബ്രെക്ക് ഫാസ്റ്റും , അവൻ വാങ്ങിക്കൊണ്ട് വന്ന ബിരിയാണിയും അവൾ തൊട്ടതേയില്ല .

ഷേർളി കിച്ചണിലേക്ക് നടന്നു

"'അഹ് ..മമ്മാ ..വാ ... ഇച്ചിരി പണിയാ .."'' കിച്ചണിലേക്ക് വന്ന ഷേർളി ഉണ്ണിയെ കണ്ടു തിരിഞ്ഞു നടക്കാൻ തുടങ്ങി .

അവളത് ശ്രദ്ധിക്കാതെ പുറത്തേക്ക് നടന്നു

"'ഹാ .. വാ മമ്മാ ... എന്നെയൊന്നു സഹായിക്ക് "'' പെട്ടന്നവൻ വന്നു കയ്യിൽ പിടിച്ചപ്പോൾ ഷേർളി കൈ തട്ടിത്തെറിപ്പിച്ചു .

""വിടടാ പട്ടീ "'

""' എന്ന വേണേലും വിളിച്ചോ ...മമ്മ ഇവിടെയിരിക്ക്"' അവൻ വീണ്ടും കയ്യിൽ പിടിച്ചു വലിച്ചപ്പോൾ അവൾ അവനെ പുറകോട്ട് തള്ളി

"'ആഹാ .. എന്നാൽ കാണിച്ചു തരാം ""' ഉണ്ണി പെട്ടന്നവളെ വയറിൽ ചുറ്റിപ്പിടിച്ചു വട്ടം കറക്കിയിട്ട് കിച്ചൻ സ്ലാബിലേക്ക് കയറ്റിയിരുത്തി

"'' വിടടാ ......എന്റെ കാൽ ""

"'ആ കാലിനൊന്നും ഒരു കുഴപ്പോമില്ല . മമ്മ വെറുതെ ഇരിക്കാൻ വേണ്ടിയുള്ള സൂത്രമാ ..ഈ സവാള അരിഞ്ഞെ അങ്ങോട്ട് "' തൊലിപൊളിച്ച സവാളയും കത്തിയും കട്ടിങ് ബോർഡും അവൻ ഷേർളിയുടെ അടുതെക്ക് നീക്കി വെച്ചു . അവനുമായുള്ള പിടുത്തത്തിൽ സ്ട്രാപ്പഴിഞ്ഞു നിലത്തേക്ക് തൂങ്ങിയ വെപ്പുകാലവൻ കണ്ടില്ല

"'എന്റെ കാല് ..എന്റെ കാല് താഴെ പോയി . എനിക്കിറങ്ങത്തില്ല "'ഷേർളി അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു"' അപ്പോളാണവൻ കാലിലേക്ക് നോക്കിയത് .

"'ആഹാ ..അതാണ് മമ്മ മര്യാദക്ക് അവിടെയിരുന്നത് അല്ലെ .. കാലിനി പണിയൊക്കെ കഴിഞ്ഞിട്ട് താരാട്ടോ ..അല്ലേലും കാലിനി എന്നാത്തിനാ .. ദേ ..മമ്മേടെ ഒരു കാലിനി ഇതാ ....ഈ

💬 Comments

View all comments