0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

ഞാൻ "'' ഉണ്ണി നെഞ്ചിൽ തട്ടി പറഞ്ഞു . അവൻ ഒരു കൈലി മുണ്ടു മാത്രമാണ് ഉടുത്തിരുന്നത് . പണിയെടുത്തുണ്ടാക്കിയ അവന്റെ ഉറച്ച ശരീരമാണവന്റെത് .

ഷേർളി പതിയെ സവാള അരിയാൻ തുടങ്ങി .

"' ഇങ്ങു തന്നേരെ ... ഹോ ..എന്നാ പറഞ്ഞാലും കരച്ചില് ..എനിക്കീ പിണക്കോം ദേഷ്യവും കരച്ചിലുമൊന്നും കാണുന്നതേ കലിയാ"' ഷേർളിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട ഉണ്ണി കട്ടിങ് ബോർഡ് വലിച്ചെടുത്തു

"'സവാള അരിഞ്ഞിട്ട് കണ്ണ് നിറഞ്ഞതാ "' ഷേർളി വീണ്ടും കട്ടിങ് ബോർഡ് തന്റെ അടുത്തേക്ക് വലിച്ചു

"' അത് ശെരി ... ഞാനതോർത്തില്ല .. ഹോ .സമാധാനമായി ... മമ്മ ഒന്ന് മിണ്ടാൻ തുടങ്ങിയല്ലോ "" ഷേർളി അതിനു മറുപടിയൊന്നും മിണ്ടിയില്ല . അവളരിഞ്ഞതിൽ നിന്നും അല്പം സവാള എടുത്തു വീണ്ടും തീരെ ചെറുതായി അരിഞ്ഞിട്ട് പാൻ അടുപ്പത്തു വെച്ചിട്ട് , കറിവേപ്പിലയും സവാളയും ഇട്ടു , അതിലേക്ക് മഞ്ഞൾപ്പൊടിയും ലേശം മല്ലിപ്പൊടി , മുളകുപൊടി ചേർത്തപ്പോൾ ഷേർളി അവനെന്താണ് കാണിക്കുന്നതെന്ന് ഓർത്തു .

"' നീയിതെന്താ ചെയ്യുന്നേ ?''' വേവിച്ചു വെച്ചിരിക്കുന്ന കപ്പ അതിലേക്കിട്ടപ്പോൾ അവൾ ചോദിച്ചു പോയി

"' കപ്പ വേവിക്കുന്നു ..ഞങ്ങളൊക്കെ കപ്പപ്പുഴുക്ക് എന്നൊക്കെ പറയും "''

"'അതിനരപ്പ് വേണ്ടേ ?'''

"' ഇങ്ങനെയും ഉണ്ടാക്കാം .. ഞങ്ങൾ ബാച്ചിലേഴ്‌സിന് ഈ തേങ്ങാ ചിരവൽ അരപ്പുണ്ടാക്കൽ ഒക്കെ വലിയ പാടാന്നേ ..."' ഉണ്ണി ചിരിച്ചു കൊണ്ട് പാനിലെ കാപ്പ തവ കൊണ്ടുടക്കാൻ തുടങ്ങി

"' എനിക്കെങ്ങും വേണ്ട .. വെറുതെ മഞ്ഞപ്പൊടിയിട്ട് "'

"'അതിനു മമ്മക്ക്

💬 Comments

View all comments