0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

രവി വി ആർ എസ് എടുത്തു. വീട്ടിലിരുന്ന് മുഷിഞ്ഞ രവി ഷേർളിയുടെ എതിർപ്പ് വക വെക്കാതെ വീണ്ടും ഗൾഫിലേക്ക് പോയി. പിന്നെ ലീവിന് വന്ന രവി ഷെർളിയെയും കൂട്ടി ഒരു കല്യാണത്തിന് പോകുമ്പോൾ കാർ ആക്സിഡന്റിൽ പെട്ടു . രവി തൽക്ഷണം മരിക്കുകയും ഷേർളിയുടെ ഇടത്തെ കാൽ മുട്ടിനു താഴെ വെച്ച് ചതഞ്ഞരയുകയും ചെയ്തു. മുട്ടിന് താഴെ വെച്ച് ഷേർളിയുടെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു.

അന്ന് മുതലാണ് ഷേർളിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടു തുടങ്ങിയത് . . സ്‌കൂളിൽ നിന്നും ലീവെടുത്തു. ബന്ധുമിത്രാദികൾ ആരും തന്നെ അവിടേക്ക് വരുന്നില്ലാത്തതിനാൽ ഷേർളി അവളുടെ മുറിയിൽ തന്നെ അധികസമയവും കഴിച്ചു കൂട്ടി.

അജയ് കാർ ഗേറ്റിനുള്ളിലേക്ക് കയറ്റി പോർച്ചിലേക്ക് ഇടാൻ തുടങ്ങിയപ്പോൾ ഹെഡ് ലൈറ്റിൽ വരാന്തയിൽ ആരോ ഇരിക്കുന്നത് കണ്ടു. വരാന്തയിൽ ലൈറ്റ് ഇല്ല. ഷേർളി സന്ധ്യ ആയാലും ഇടാറുമില്ല ഇപ്പോൾ. അജയ് ഉണ്ടെങ്കിൽ അവനിടും...

അജയ് കാറിൽ നിന്നുംഇറങ്ങിയപ്പോൾ അവിടെയിരുന്നയാൾ എണീറ്റു അവന്റെ അടുത്തേക്ക് വന്നു.

"" അജൂ.... എന്റെ കയ്യിൽ നിന്നും നിന്റെ നമ്പർ പോയി.""

ശബ്ദം കേട്ടതും അവനാളെ മനസിലായി. നേരത്തെ അവരുടെ വീടിന്റെ അടുത്ത് താമസിച്ചിരുന്ന ഡോക്ടർ ജേക്കബ് മാത്യു.

"" അങ്കിൾ.. അങ്കിളെപ്പോ വന്നു... മമ്മ അകത്തുണ്ടായിരുന്നല്ലോ... കയറി ഇരിക്കാൻ മേലായിരുന്നോ? ""

"" ഞാൻ കയറിയിരുന്നു ..ഷേർളിയോട് സംസാരിക്കുകയും ചെയ്തു. യാത്ര പറഞ്ഞിറങ്ങിയതാണ് ഞാൻ.. പക്ഷെ നിന്നെയൊന്ന് കാണണമെന്ന് തോന്നി...""

"" എന്താ ..എന്താ അങ്കിൾ..?"""

"" വാ..നമുക്ക് പുറത്തേക്ക് പോകാം.."" ഡോക്ടർ ജേക്കബ് അവന്റെ തോളിൽ തട്ടി..

""

💬 Comments

View all comments