0%

Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

ഉണ്ടെടാ വിശേഷം ?''

"'ഒന്നുമില്ല .."' ഒരു വക്കിൽ മറുപടി

"' നീയെന്ന ഗ്ലൂമിയായിരിക്കുന്നെ ? വീട്ടിൽ പോകുമ്പോഴും പോയിട്ട് വന്നാലും സാധാരാണ ഭയങ്കര സന്തോഷത്തിലായിരുന്നല്ലോ .. എന്ന പറ്റിയെടാ ? വീട്ടിലെന്തെലും ?'' അജയ് താക്കോൽ ഉണ്ണിയുടെ കയ്യിൽ കൊടുത്തു . ഉണ്ണി ഡ്രൈവിങ് സീറ്റിലേക്ക് കയറി .

"' ഒന്നുമില്ലടാ "'

""' വൈകുന്നേരം കണ്ടപ്പോഴും കുഴപ്പമൊന്നുമില്ലായിരുന്നല്ലോ .. ഓഫീസിലെന്തെലും ?''

""ഹേയ് ""' ഉണ്ണി വണ്ടി പാർക്കിങ്ങിൽ നിന്ന് പുറത്തേക്കെടുത്തു .

"' ഒരെണ്ണം കഴിക്കണ്ടേ ? കപ്പയോ ചക്കയോ എന്തേലും കാണുമായിരിക്കുമല്ലോ നിന്റെ ബാഗിൽ ""

"'അടച്ചു കാണില്ലേ ?''' ഉണ്ണിക്കും ഒരെണ്ണം കഴിക്കണമെന്നുണ്ടായിരുന്നു . എത്രയും പെട്ടന്ന് ഷേർളിയുടെ അടുത്തെത്തണമെന്നു കരുതിയാണ് ഇരുന്നത് . പക്ഷെ അജുവിന്‌ വർക്ക് ചേഞ്ച് ഉണ്ടാകുമെന്ന് കരുതിയില്ല .

"' ബാറിലേക്ക് വിട് "'

"' അടിച്ചിട്ടോടിക്കണോ .. വാങ്ങിക്കൊണ്ട് പോകാം അല്ലെ ""

''' ഹമ് "'അജയ് ഒന്ന് മൂളിയതെ ഉള്ളൂ .

"'' ഒരു ഫുള്ള് വാങ്ങിയാൽ പോരെ . "" ഉണ്ണി അജയോട് ചോദിച്ചു

"' വാ ഓരോന്നടിച്ചിട്ടു പോകാം "' അജയ് ഒരു ക്യാബിനിലേക്ക് കയറി .

"' ചേട്ടാ ഓരോ ഓൾഡ് മങ്ക് ലാർജ് . പിന്നെ ഒരു ബോട്ടിൽ പാർസലും ."'

"'' സ്മിർനോഫ് കോക്കനട്ട് മതി പാർസൽ "'' ഉണ്ണി ചാടി പറഞ്ഞു

"' എന്നാടാ ബ്രാൻഡ് മാറണോ ?'''

"'' എന്നാൽ സ്മിർനോഫ് തന്നെ ആക്കാം "'

"' വേണ്ട .. ഓൾഡ്

💬 Comments

View all comments