0%

Chapter Title : മഴവാതിൽ [കത്തനാർ]

Author : കത്തനാർ Read All Parts 27615

ശങ്കരനാരായണ മേനോൻ അകത്തേക്ക് നടന്നു.

അനുപമയും പാറുവും മുകളിലായിരുന്നു.

വരാന്തയിൽ ഒറ്റയ്ക്ക് നിന്നത് അരവിന്ദ് മാത്രമായി.

അവൻ മുന്നിലെ മഴ നോക്കി നിന്നു.

മഴ ഇപ്പോൾ ശക്തിപ്രാപിച്ചിരുന്നു.

കാറ്റിൽ മാവിന്റെ ഇലകൾ പറന്നു.

മണ്ണിന്റെ മണം വായുവിലാകെ പടർന്നു.

അപ്പോഴാണ് ഒരു ശബ്ദം അവന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

“അയ്യോ!”

അരവിന്ദ് പെട്ടെന്ന് തിരിഞ്ഞുനോക്കി.

കിഴക്കേ വഴിയിൽ നിന്ന് ഒരു പെൺകുട്ടി ഓടിവരികയായിരുന്നു.

കൈയിൽ ഒരു പഴയ കുട.

കാറ്റിൽ കുടയുടെ ഒരു വശം മറിഞ്ഞുകിടന്നു.

മറ്റേ കൈയിൽ പുസ്തകങ്ങളും കുറെ പേപ്പറുകളും.

മഴയിൽ അവൾ മുഴുവൻ നനഞ്ഞിരുന്നു.

പുസ്തകങ്ങളും പേപ്പറുകളും നശിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു അവൾ.

അരവിന്ദ് ഒരു നിമിഷം അവളെ നോക്കി നിന്നു.

അവൾ ആരാണെന്ന് അവന് അറിയില്ലായിരുന്നു.

തറവാട്ടുമായി എന്ത് ബന്ധമാണെന്നും അറിയില്ല.

“ഇവിടെ വരൂ!”

അവൻ വിളിച്ചു.

പക്ഷേ മഴയുടെ ശബ്ദത്തിൽ അവൾ അത് കേട്ടില്ല.

വീണ്ടും വിളിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായ അവൻ, തന്റെ കയ്യിലെ കുട തുറന്നു നനഞ്ഞ പേപ്പറുകൾ വാരികൂട്ടുന്ന ദേവുവിന്റെ അടുത്തുവന്നു അവൾക്കു കുട ചൂടിക്കൊടുത്തു.

ഇപ്പോൾ അവൾ തല ഉയർത്തി നോക്കി.

ആ കണ്ണുകൾ ആദ്യമായി അവനെ കണ്ടു.

ദേവിക.

അരവിന്ദിന് ആ പേര് ഇപ്പോഴും അറിയില്ലായിരുന്നു.

പക്ഷേ ആ നിമിഷം അവന്റെ മനസ്സിൽ എന്തോ പതിഞ്ഞു.

ഒരു നിമിഷം അവൾ അവിടെ തന്നെയിരുന്നു.

പിന്നെ പുസ്തകങ്ങളും പേപ്പറുകളും എടുത്തു നെഞ്ചോടു ചേർത്തുപിടിച്ചു എണീറ്റു.

അവൻ അവളെ വരാന്തയിലേക്ക് നയിച്ചു.

വരാന്തയിലെത്തിയപ്പോൾ അവൾ ശ്വാസംമുട്ടുകയായിരുന്നു.

മുടിയിൽ നിന്ന് വെള്ളം കവിളുകളിലൂടെ ഒഴുകി.

ആദ്യം അവൾ കൈയിലുണ്ടായിരുന്ന പുസ്തകങ്ങളിലേക്ക് നോക്കി.

പിന്നെ അവന്റെ മുഖത്തേക്ക്.

ദേവികയ്ക്ക് അവനെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. ചിത്രങ്ങളിൽ കണ്ട മുഖം, മീനാക്ഷിയമ്മയും പാറുവും പറഞ്ഞ കഥകളിലെ അച്ചു. പക്ഷേ നേരിൽ ആദ്യമായാണ് കാണുന്നത്.

“നന്ദി.”

അത് മാത്രമാണ് അവൾ

💬 Comments

View all comments