0%

Chapter Title : മഴവാതിൽ [കത്തനാർ]

Author : കത്തനാർ Read All Parts 27067

ആർത്തുവിളിച്ചുകൊണ്ട് അവൾ വരാന്തയിൽ നിന്ന് ഓടി.

ടാക്സിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങിയ അരവിന്ദ് ഒരു നിമിഷം പോലും നിവർന്നുനിൽക്കാൻ കഴിഞ്ഞില്ല.

പാറു നേരെ അവന്റെ നെഞ്ചിലേക്കിടിച്ചുകയറി.

“അച്ചൂ!”

അവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു.

“ഹേയ് പാറു... പതുക്കെ!”

അവൻ ചിരിക്കവെ പറഞ്ഞു.

പക്ഷേ പാറുവിന് അതൊന്നും കാര്യമില്ലായിരുന്നു.

അവൾ അവന്റെ ഇരുകവിളുകളിലും മുത്തമിട്ടു.

“എഞ്ചിനീയർ സാറിന് ഈ വീട്ടിലേക്കുള്ള വഴി ഓർമ്മയുണ്ടായിരുന്നോ?”

“എന്നെ വിട്ടിട്ട് പോയിട്ട് ഇപ്പോഴാണോ വരുന്നത്?”

“നാലുവർഷം മാത്രമല്ലേ ആയുള്ളൂ,” അവൻ തമാശയായി പറഞ്ഞു.

“മാത്രമോ?”

അവൾ കണ്ണുരുട്ടി.

അപ്പോഴേക്കും അനുപമയും എത്തി.

അരവിന്ദ് പെട്ടെന്ന് അമ്മയെ നോക്കി.

ഒരുനിമിഷം ഇരുവരും ഒന്നും പറഞ്ഞില്ല.

പിന്നെ അവൻ മുന്നോട്ടുചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.

അനുപമയുടെ കണ്ണുകൾ നിറഞ്ഞു.

“വന്നോ അച്ചു...”

അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു.

“വന്നു അമ്മേ.”

ആ നിമിഷം മഴയുടെ ശബ്ദം പോലും അവർക്കിടയിലുള്ള സ്നേഹത്തെക്കാൾ ഉച്ചത്തിൽ കേൾക്കാനായില്ല.

ശങ്കരനാരായണ മേനോനും പതുക്കെ മുന്നോട്ട് വന്നു.

“ഇങ്ങോട്ടുവരടാ.”

അരവിന്ദ് ഉടൻ മുത്തച്ഛന്റെ അടുത്തെത്തി.

വൃദ്ധന്റെ കൈകൾ അവന്റെ തോളുകളിൽ പതിഞ്ഞു.

അടുത്ത നിമിഷം അദ്ദേഹം പേരക്കുട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ചു.

“അപ്പൂപ്പാ...”

“ഇപ്പോഴാണ് മംഗലശ്ശേരിക്ക് ഒരിളക്കം വന്നത്.”

അദ്ദേഹം അവന്റെ നെറ്റിയിലും കവിളിലും സ്നേഹത്തോടെ മുത്തമിട്ടു.

മഴ പുറത്ത് കനക്കുകയായിരുന്നു.

അതേസമയം പാറുവും അനുവും ടാക്സിയിൽ നിന്നുള്ള ബാഗുകളും പെട്ടികളും എടുത്തുതുടങ്ങി.

“ഇതൊക്കെ ഞാൻ എടുത്തോളാം.”

“വേണ്ട!” പാറു ഉടൻ പറഞ്ഞു.

“നിന്റെ മുറി ഇന്നും പഴയപോലെ തന്നെയുണ്ട്. ഞങ്ങൾ കൊണ്ടുപോകാം.”

അവളും അനുവും ചേർന്ന് അവന്റെ സാധനങ്ങൾ എടുത്ത് പഴയ മരപ്പടികൾ കയറി മുകളിലത്തെ നിലയിലേക്ക് പോയി.

പാറുവിന്റെ മുറിക്ക് തൊട്ടടുത്തായിരുന്നു അച്ചുവിന്റെ പഴയ മുറി.

അവിടേക്കാണ് എല്ലാം കൊണ്ടുപോയത്.

അപ്പോഴാണ് വീട്ടിനുള്ളിൽ ഫോൺമുഴങ്ങിയത്.

പഴയ ലാൻഡ്ഫോണിന്റെ ശബ്ദം മഴയുടെ മുഴക്കത്തിനിടയിലും കേൾക്കാമായിരുന്നു.

“ഞാൻ നോക്കാം.”

എന്ന് പറഞ്ഞ്

💬 Comments

View all comments