0%

Chapter Title : കാർമേഘം [കത്തനാർ]

Author : കത്തനാർ Read All Parts 34.4K

പാറുവിന്റെ കൈകൾ വിറച്ചുകൊണ്ടിരുന്നു.

ബാത്ത്റൂമിന്റെ ചുമരിൽ ചാരിനിന്ന അവൾ ഒരിക്കൽക്കൂടി സിങ്കിനരികിലേക്ക് നോക്കി.

അവിടെയായിരുന്നു അത്.

ചെറിയ വെളുത്ത പ്ലാസ്റ്റിക് സ്റ്റിക്ക്.

ഒരു സാധാരണ വസ്തു.

പക്ഷേ ആ നിമിഷം പാറുവിന് അത് ഒരു വിധിപറയുന്ന ദൂതനെപ്പോലെ തോന്നി.

പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഓടുകൾക്കുമേൽ വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം സാധാരണ ദിവസങ്ങളിൽ അവൾക്ക് ഇഷ്ടമായിരുന്ന സംഗീതമായിരുന്നു. ഇന്ന് ആ ശബ്ദം പോലും ഭയപ്പെടുത്തുന്നതായി തോന്നി.

അവൾ കണ്ണുകൾ മുറുക്കിയടച്ചു.

അച്ചുവിന്റെ മുഖം മനസ്സിലേക്ക് വന്നു.

കുട്ടിക്കാലത്ത് കിണറ്റിന്റെ കരയിൽ നിന്ന് വീഴാനൊരുങ്ങിയപ്പോൾ കൈപിടിച്ച് രക്ഷിച്ച കുട്ടൻ.

സ്കൂളിൽ ആദ്യമായി വഴക്കുണ്ടായപ്പോൾ തന്റെ പക്ഷം പിടിച്ച് നിന്ന കൂട്ടുകാരൻ.

രാത്രിയിൽ പേടിസ്വപ്നം കണ്ടുണർന്നപ്പോൾ ഉറക്കം വരുന്നതുവരെ കഥ പറഞ്ഞു കൊടുത്ത സുഹൃത്ത്.

അവളുടെ അച്ചു.

അവൾ ജീവിതത്തിൽ ഒരിക്കലും സ്വന്തം എന്ന് കരുതിയ ഏക മനുഷ്യൻ.

പക്ഷേ കഴിഞ്ഞ ഏതാനും ആഴ്ചകളായി എല്ലാം മാറിക്കൊണ്ടിരിക്കുകയായിരുന്നു.

ദേവുവിന്റെ പേര് പറയുമ്പോൾ അവന്റെ കണ്ണുകളിൽ വരുന്ന തെളിച്ചം.

ദേവുവിനെ കാണുമ്പോൾ അവന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി.

അവളെപ്പറ്റി സംസാരിക്കുമ്പോൾ കേൾക്കുന്ന ആ പുതിയ മൃദുത്വം.

പാറു അതെല്ലാം കാണുന്നുണ്ടായിരുന്നു.

ഓരോ ദിവസവും.

ഓരോ നിമിഷവും.

മറക്കാൻ ശ്രമിച്ചുകൊണ്ട്.

അവൾ മെല്ലെ മുന്നോട്ട് നടന്നു.

സിങ്കിന്റെ അരികിലെത്തി.

വീണ്ടും പിന്നോട്ടുമാറി.

ഇല്ല.

ധൈര്യമില്ല.

ഇതിന്റെ ഉത്തരമറിഞ്ഞാൽ തന്റെ ജീവിതം രണ്ടായി പിളരുമെന്ന് അവൾക്ക് തോന്നി.

പക്ഷേ അറിയാതെയും ജീവിക്കാൻ കഴിയില്ല.

അതിന്റെ ഉത്തരം എന്തായാലും അച്ചുവിനോട് പറയുകതന്നെ വേണം. എല്ലാ കാര്യങ്ങളും. ഇനിയും വൈകിയാൽ ശെരിയാവില്ല എന്നവൾക്ക് തോന്നി.

ശ്വാസം ആഴത്തിൽ വലിച്ചെടുത്തു.

💬 Comments

View all comments