Chapter Title : കാർമേഘം [കത്തനാർ]
"വളരെക്കാലമായി..."
"എനിക്കുതന്നെ എപ്പോൾ തുടങ്ങിയതാണെന്ന് അറിയില്ല..."
കരച്ചിലിനിടയിലൂടെ വാക്കുകൾ വിങ്ങിപ്പൊട്ടി പുറത്തുവന്നു.
"പക്ഷേ അവൻ... അവൻ എന്നെ അങ്ങനെ കണ്ടിട്ടില്ല..."
അനുപമയുടെ കൈകൾ മെല്ലെ താഴ്ന്നു.
അവൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല.
"ഞാൻ വിചാരിച്ചു ഒരുനാൾ പറയും എന്ന്..."
"പക്ഷേ ഇന്ന്..."
പാറുവിന്റെ ശബ്ദം തകർന്നു.
"ഇന്ന് ഞാൻ കണ്ടു..."
"അവനെയും ദേവുവിനെയും..."
ആ പേര് കേട്ട നിമിഷം അന്തരീക്ഷം വീണ്ടും മാറി.
"അവർ..."
അവൾ കരഞ്ഞു.
"അവർ തമ്മിൽ സ്നേഹിക്കുന്നു..."
അതേസമയം പുറത്തുനിന്ന് കാലടിശബ്ദം കേട്ടു.
അരവിന്ദ് ഓടിക്കയറി.
അവന്റെ പിന്നാലെ ദേവുവും.
അവർ രണ്ടുപേരും അകത്തേക്ക് വന്നപ്പോൾ പാറുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
കാരണം താൻ പറഞ്ഞത് സത്യമാണെന്ന് അവർ രണ്ടുപേരെയും ഒരുമിച്ച് കണ്ട ആ നിമിഷം വീണ്ടും തെളിയിച്ചു.
അരവിന്ദ് എന്തോ പറയാൻ മുന്നോട്ട് വന്നു.
"പാറൂ..."
"വേണ്ട!"
അവൾ അലറി.
അവൻ നിശ്ചലമായി.
"ഒന്നും പറയണ്ട."
അരവിന്ദിന്റെ മുഖത്ത് കുറ്റബോധം തെളിഞ്ഞു.
ദേവു വാതിലരികിൽ അനങ്ങാതെ നിന്നു.
"നിങ്ങൾ രണ്ടുപേരെയും ഞാൻ കണ്ടു."
ആ വാക്കുകൾ കേട്ടപ്പോൾ ദേവുവിന്റെ കണ്ണുകൾ താഴ്ന്നു.
പാറു വീണ്ടും കരഞ്ഞു.
"അത് മാത്രമല്ല..."
അനുപമ ഞെട്ടി അവളെ നോക്കി.
"ഇന്ന് ഞാൻ..."
അവൾ ഒരു നിമിഷം മടിച്ചു.
അനുപമയുടെ നെഞ്ചിൽ എന്തോ പിടഞ്ഞു.
"എനിക്ക് ഭയമുണ്ട് അമ്മേ..."
"വളരെ ഭയമുണ്ട്..."
"എന്താണ് സംഭവിക്കുന്നത് എന്ന് തന്നെ എനിക്ക് അറിയില്ല..."
പക്ഷേ അതിനപ്പുറം അവൾ പറഞ്ഞില്ല.
ചോറ് തിന്നുന്ന ഏതൊരു ശരാശരി മലയാളിക്കും ഊഹിക്കാമായിരുന്നു എന്താണ് പാറു പറയാൻതുടങ്ങിയതെന്നു.
ഇതിനോടകം തന്നെ സ്ഥിതി നിയന്ത്രണത്തിനപ്പുറത്തായിരുന്നു.
ശങ്കരനാരായണ മേനോൻ പതിയെ
💬 Comments
View all comments