0%

Chapter Title : കാർമേഘം [കത്തനാർ]

Author : കത്തനാർ Read All Parts 37.2K

അവളുടെ നെഞ്ചിൽ അടക്കിവച്ചിരുന്ന എല്ലാം പൊട്ടിത്തെറിക്കാൻ തയ്യാറായി നിന്നു.

കരഞ്ഞുകൊണ്ട് അവൾ അകത്തേക്ക് ഓടി.

പ്രധാനഹാളിൽ അനുപമയും ശങ്കരനാരായണ മേനോനും സംസാരിച്ചിരിക്കുകയായിരുന്നു.

അപ്രതീക്ഷിതമായി വാതിൽ കുത്തിത്തുറന്ന് പാറു അകത്തേക്ക് കയറിയപ്പോൾ രണ്ടുപേരും ഞെട്ടി.

"പാറൂ!"

അനുപമ എഴുന്നേറ്റു.

പക്ഷേ പാറുവിന് മറുപടി പറയാനായില്ല.

ശ്വാസം മുട്ടുന്നതുപോലെ അവൾ നിന്നു.

കരച്ചിൽ വാക്കുകളെ തടഞ്ഞു.

അവളുടെ ശരീരം മുഴുവൻ വിറയ്ക്കുകയായിരുന്നു.

"എന്താ മോളേ?"

അനുപമ മുന്നോട്ട് വന്നു.

"എന്ത് പറ്റി?"

പാറു എന്തോ പറയാൻ ശ്രമിച്ചു.

പക്ഷേ ശബ്ദം പുറത്തുവന്നില്ല.

വർഷങ്ങളായി ഹൃദയത്തിൽ കുടുങ്ങിക്കിടന്ന എല്ലാം ഒരേസമയം പുറത്തുവരാൻ ശ്രമിക്കുകയായിരുന്നു.

അപ്പൂപ്പന്റെ മുഖത്തേക്കും അമ്മയുടെ മുഖത്തേക്കും അവൾ മാറിമാറി നോക്കി.

പിന്നെ പെട്ടെന്ന് പൊട്ടിക്കരഞ്ഞു.

"എനിക്ക് പറ്റുന്നില്ല..."

അനുപമ ഭയന്നു.

"എന്താ പാറൂ?"

"എനിക്ക് ഇനി പറ്റുന്നില്ല അമ്മേ..."

ശങ്കരനാരായണ മേനോൻ പതിയെ എഴുന്നേറ്റു.

"ശാന്തമാകു പാറുക്കുട്ടീ."

പക്ഷേ അവൾക്ക് ശാന്തമാകാൻ കഴിഞ്ഞില്ല.

"ഞാൻ... ഞാൻ ഇത്രയും കാലം പറഞ്ഞില്ല..."

അവളുടെ ശബ്ദം വിറച്ചു.

"ഞാൻ വിചാരിച്ചു ഒരുനാൾ എല്ലാം ശരിയാകും എന്ന്..."

"എന്താണ് കാര്യം?" അനുപമ മൃദുവായി ചോദിച്ചു.

പാറു കണ്ണുകൾ അടച്ചു.

അടുത്ത വാക്ക് പറഞ്ഞുകഴിഞ്ഞാൽ തിരിച്ചു പോകാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു.

എന്നാലിപ്പോൾ നിർത്താനും കഴിയില്ല.

"ഞാൻ അച്ചുവിനെ സ്നേഹിക്കുന്നു..."

ഹാളിലെ നിശ്ശബ്ദത ഒരു നിമിഷം കൊണ്ട് കനത്തു.

അനുപമയുടെ മുഖം ഒരു പുഞ്ചിരിയിൽ കേട്ടതിനെ ഒതുക്കി.

ശങ്കരനാരായണ മേനോൻ അനങ്ങാതെ നിന്നു പറഞ്ഞു.

“ഓ ഇത്രേയുള്ളു എന്റെ പാറുക്കുട്ടി? ഇതിനാണോ അപ്പൂപ്പന്റെ പൊന്ന് ഇങ്ങനെ കരയുന്നെ?”

പാറു തുടർന്നു.

"ഇന്ന് അല്ല..."

"ഇന്നലെയും അല്ല..."

💬 Comments

View all comments