Chapter Title : മഴനീർത്തുള്ളികൾ [VAMPIRE]
അപ്പോൾ...
നീയെന്തിനാ ഇപ്പോ അതൊക്കെ ചോദിക്കുന്നെ?"
"ഇപ്പോ അമ്മയ്ക്ക് എത്ര വയസ്സുണ്ട്?"
"നാല്പത്തഞ്ചു കാണും."
"എന്നെങ്കിലും അമ്മയോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ടോ,
ഇരുപത്തിയാറ് വയസ്സിന് ശേഷം അമ്മയ്ക്ക് വികാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലേ എന്ന്?"
ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ഞാൻ.....
ടീ, എന്ന് ഞാൻ അലറി വിളിച്ചപ്പോഴും അവൾ ശാന്തയായി നിന്നു.....
വായിൽ തോന്നിയ തെറിയൊക്കെ വിളിച്ചു പറഞ്ഞു....... അവൾ മിണ്ടിയില്ല.......
കിതപ്പോടെ ഞാൻ നിർത്തി.......
"ശ്രീ...." അവൾ വിളിച്ചു.....
എനിക്കെന്തോ വിളി കേൾക്കാൻ തോന്നി , ഞാൻ പതിയെ മൂളി.....
"ശ്രീയുടെ അമ്മയെപ്പോലെ ഒരു പെണ്ണാ ഞാനും, അമ്മയോട് ചോദിക്കാത്ത ചോദ്യം എന്ത് കൊണ്ടാ ശ്രീ എന്നോട് ചോദിച്ചത് എന്നറിയോ....?"
ഞാൻ മിണ്ടിയില്ല....
"ശ്രീ..?"
"ഉം."
"ലോകത്തെ ഒരു ആണും അവന്റെ അമ്മയെപ്പോലെ മറ്റൊരു പെണ്ണിനെ കാണാനോ ബഹുമാനിക്കാനോ ശ്രമിക്കാറില്ല....
അപൂർവം ചിലരല്ലാതെ...."
ശ്രീയുടെ അമ്മയോട് മറ്റൊരാൾ ഈ ചോദ്യം ചോദിക്കുന്നത് ഒന്ന് ഓർത്തു നോക്കിയേ?"
എനിക്കൊന്നും മിണ്ടാൻ ഇല്ലായിരുന്നു....
"അതാണ് ശ്രീ, നമ്മുടേതിനെ ആരും വേദനിപ്പിക്കുന്നത് നമുക്ക് ഇഷ്ടമാവില്ല,
ആ ചോദ്യം കേൾക്കുന്ന അഭിമാനമുള്ള
ഏത് പെണ്ണും പ്രതികരിക്കും... അതല്ലേ ഞാനും ചെയ്തുള്ളൂ....
"ഏതൊരു പെണ്ണിന്റെ ഉള്ളിലും ഒരു അമ്മയുണ്ട് ശ്രീ....മാതൃഭാവം ആണ് ഒരു പെണ്ണിനെ യഥാർത്ഥ പെണ്ണാക്കുന്നത്...."
"എന്റെ ഉള്ളിലും നിന്റെ അമ്മയുടെ ഉള്ളിലും ഉള്ളത് ഒരേ വിചാരവികാരങ്ങൾ തന്നെയാണ്.... പെണ്ണെന്നാൽ വികാരങ്ങൾ തീർക്കാനുള്ള ഒരു വസ്തു അല്ല ശ്രീ... എന്റെ സ്ഥാനത്ത്
നിന്റെ അമ്മയാണെങ്കിലോ, ഒന്ന് ഓർത്തു നോക്കിയേ..."
എന്തു കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു.... ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.....
💬 Comments
View all comments