0%

Chapter Title : മഴനീർത്തുള്ളികൾ [VAMPIRE]

Author : VAMPIRE Read All Parts 493
നോക്കി... അമ്മു അവൾ ലൈറ്റ് ഒക്കെ ഇട്ട് എന്നെയും നോക്കി കിടക്കുന്നു.... "എന്താടി നിനക്ക് ഉറക്കൊന്നുമില്ലേ...? " ഞാൻ കൈ എത്തിച്ച് ഫോൺ എടുത്ത് നോക്കി രണ്ട് മണി...... "ഏട്ടാ ഉറക്കം വരുന്നില്ല. " "എന്ത് പറ്റി?" "അറിയില്ല" "എന്നാലും? " "ഞാൻ ഏട്ടനോട് ഒരു കാര്യം ചോദിക്കട്ടെ, ഏട്ടൻ സത്യം പറയുമോ...? "നീ ചോദിക്ക് പെണ്ണേ...?" "ശ്രീയേട്ടന് എന്നോട് ദേഷ്യമുണ്ടോ...?"
"ഉണ്ട് നല്ല ദേഷ്യമുണ്ട്... നട്ടപ്പാതിരാക്ക് ഇമ്മാതിരി ചോദ്യം ചോദിക്കുന്നതിന്... " "അതല്ല ഏട്ടാ, ഏട്ടന്റെ ജീവിതത്തിലേക്ക് ഞാൻ വന്നതിൽ ഏട്ടനെന്നോട് ദേഷ്യമുണ്ടോ...?" അതെന്താടി, നീ അങ്ങനെ ചോദിക്കാൻ.... ഞാൻ നിനക്ക് തരുന്ന സ്നേഹത്തിൽ എന്തെങ്കിലും കുറവ് നിനക്ക് തോന്നിയിട്ടുണ്ടോ...? അങ്ങനെയൊരു ദേഷ്യമെനിക്കുള്ളതായി നിനക്ക് തോന്നുന്നുണ്ടോ... ? "ഇല്ല... എന്നാലും എന്റെ മനസ്സ് എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നു..." "നീ ഒന്നും ആലോചിക്കേണ്ട, വന്ന് ഉറങ്ങാൻ നോക്ക് " "ഉറക്കം വരുന്നില്ല ഏട്ടാ..." "എന്തിനാണ് എന്റെ അമ്മുക്കുട്ടി ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നേ, ഇവിടെ വന്നേ." അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് ഞാനവളെ എന്നിലേക്ക് ചേർത്തിരുത്തി .... അവളെന്റെ തോളിൽ തല ചായ്ച്ച് കിടന്നു.... "ഏട്ടാ ജീനയെപ്പറ്റി ഇനി എന്നോട് പറഞ്ഞൂടെ...? " "മ്മ്മ് പറയാം..." ജീന.... നല്ല അസ്സൽ തൃശൂർക്കാരി അച്ചായത്തി പെണ്ണ്.... ഞാനവളെ പരിചയപ്പെടുന്നത് കോട്ടക്കലിൽ EC പഠിക്കാൻ പോയ സമയത്താണ്..... വീട്ടിൽ നിന്നും ഒന്നര മണിക്കൂർ കൊണ്ട് പോയി വരാമായിരുന്നെങ്കിലും, വീട്ടിൽ നിന്നും ബൈക്ക് തരില്ലെന്ന് പറഞ്ഞത് കൊണ്ടും, ബസിൽ അത്രയും ദൂരം യാത്ര ചെയ്യാൻ മടി ഉള്ളത് കൊണ്ടും ഹോസ്റ്റലിൽ

💬 Comments

View all comments