Chapter Title : മഴനീർത്തുള്ളികൾ [VAMPIRE]
നിൽക്കാമെന്ന് തീരുമാനിച്ചു......
കൂട്ടുകാർ പറഞ്ഞു കേട്ട ഹോസ്റ്റൽ ജീവിതം
ആസ്വദിക്കുക, അതായിരുന്നു മെയിൻ ഉദ്ദേശം...
ഒരു ദിവസം പോയി ക്ലാസ്സിൽ ചേർന്നു , പിറ്റേ
ദിവസം കെട്ടും ഭാണ്ഡവും പേറി കോട്ടക്കലിലേക്ക്
യാത്രയായി....
ആദ്യ ക്ലാസ്സ് കഴിഞ്ഞതിന് ശേഷമാണ്
ഹോസ്റ്റലിലേക്ക് പോകുന്നത്.... ഒരു ഓട്ടോ പിടിച്ച്
നേരെ ഹോസ്റ്റലിലേക്ക് പോയി....
ഓട്ടോയിൽ നിന്നിറങ്ങി പൈസ കൊടുക്കാൻ
വേണ്ടി ബാഗിന്റെ സിപ് തുറക്കാൻ വേണ്ടി
തിരഞ്ഞ എന്റെ മനസ്സിൽ ഒരു നൂറ് ലെഡു
ഒരുമിച്ച് പൊട്ടി....
ഞാൻ ചുറ്റിലും നിരീക്ഷിച്ചു......
എന്റെ ഹോസ്റ്റലിന് മുന്നിൽ ഒരു നാല് നില
കെട്ടിടം, അതിന്റെ ബോർഡിലേക്ക് ഞാൻ ഒന്നൂടെ സൂക്ഷിച്ചു നോക്കി...
യൂണിവേഴ്സൽ എൻട്രൻസ് കോച്ചിംഗ് സെന്റർ ലേഡീസ് ഹോസ്റ്റൽ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി...
ക്ലാസ്സിൽ ഒരു പെൺകുട്ടി പോലുമില്ല അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ...ആ വിഷമം തൽക്കാലം ഇവിടെ നിന്നും മാറി കിട്ടും, അത് തന്നെ മനസ്സിന് വലിയൊരു ആശ്വാസമായി....
പിന്നീട് അങ്ങോട്ട് ജീവിതത്തിലെ തട്ട് പൊളിപ്പൻ
ദിനങ്ങളായിരുന്നു.....
ക്ലാസ്സ് വിചാരിച്ച അത്ര രസമൊന്നുമില്ലായിരുന്നു.
പഠിത്തം, ലാബ്, റെക്കോർഡ് അങ്ങനെ അങ്ങനെ സമ്മർദ്ദങ്ങളുടെ തുടക്കം.....
എല്ലാ സമ്മർദ്ദങ്ങളും വൈകുന്നേരത്തോടെ മാറി
കിട്ടും.....
ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട് ഉള്ളത് കോട്ടക്കൽ
ചങ്കുവെട്ടിയിൽ തൃശൂർ റോഡിന്റെ
ടേണിങ്ങിലാണ്.... മലപ്പുറം, തൃശൂർ, തിരൂർ ഈ
മൂന്ന് ഭാഗത്തേക്കുമുള്ള ബസ് നിർത്തുന്നത്
ഇവിടെയാണ്.....
അടുത്തടുത്തുള്ള കുറേ സ്കൂളുകൾ, വിമൻസ്
കോളേജ്, ആര്യവൈദ്യശാല കോളേജ്,
യൂണിവേഴ്സൽ എൻട്രൻസ് കോച്ചിങ് സെന്റർ
ഇവിടെ നിന്നെല്ലാം വൈകുന്നേരം ക്ലാസ്സ്
കഴിഞ്ഞു വീട്ടിലേക്കും ഹോസ്റ്റലിലേക്കും
പോകുന്ന പെൺകുട്ടികൾ.. വൈകുന്നേരമായാൽ
അവിടെയാകെ വർണ
💬 Comments
View all comments