0%

Chapter Title : മഴനീർത്തുള്ളികൾ [VAMPIRE]

Author : VAMPIRE Read All Parts 495
വർണ്ണശബളമാണ്..... രാവിലെ പിന്നെ പലർക്കും പല സമയമായത് കൊണ്ട് ഇത്ര വർണ്ണശബളമല്ല.... എന്നാലും നിരാശപ്പെടുത്തില്ല...... ക്ലാസ്സ് കഴിഞ്ഞു നേരെ എല്ലാരും ബസിന് വേണ്ടി ഓടുമ്പോൾ ഞങ്ങൾ ഹോസ്റ്റലിലുള്ളവർ ബിൽഡിംങ്ങിന് മുകളിലേക്ക് ഓടും, അവിടെ നിന്നാൽ 360 ആംഗിളിൽ എല്ലാവരെയും വ്യക്തമായി കാണാം....... ഒരു പതിനഞ്ചു മിനിറ്റ് അങ്ങനെ നിൽക്കുമ്പോഴേക്കും അടുത്ത ഓട്ടത്തിനുള്ള സമയമായി നേരെ താഴേക്ക്... അവിടെ നിന്നും ഞങ്ങളുടെ അയൽവാസികളായ പത്തിരുന്നൂറ് പെൺകുട്ടികളെ മറ്റുള്ളവരിൽ നിന്നും സംരക്ഷിച്ച് അവരുടെ ഹോസ്റ്റലിൽ കേറുന്നത് വരെ ഞങ്ങൾ കാവൽ നിൽക്കും..... ആ സമയത്ത് ശെരിക്കും ഒരു പട്ടാളക്കാരന്റെ ശ്രദ്ധയാണ്.... ആരൊക്കെ ആരെയൊക്കെ
നോക്കുന്നു, ശ്രദ്ധിക്കുന്നു എന്നതൊക്കെ ലിസ്റ്റ് തയ്യാറാക്കണം... എന്നിട്ട് അവരെ നമ്മുടെ ലിസ്റ്റിൽ നിന്നും വെട്ടണം... പിന്നീട് അവൾക്ക് ഗ്രൂപ്പ് പ്രൊട്ടക്ഷന്റെ ആവശ്യമില്ല അവൻ പേർസണൽ പ്രൊട്ടക്ഷൻ കൊടുത്തോളും.....അങ്ങനെ ഏകദേശം മൂന്ന് മാസം കൊണ്ട് എല്ലാവർക്കും പ്രൊട്ടക്ഷൻ കൊടുക്കാൻ ആളായി, ഞങ്ങൾ കുറച്ചു പേർക്ക് മാത്രം ആരേം കിട്ടിയില്ല.....ദിവസങ്ങൾ കഴിയുന്തോറും പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങി....... അതിനിടെ ഞങ്ങളിൽ പലരും നല്ല ശീലങ്ങൾ പലതും തുടങ്ങി , കള്ളും, കഞ്ചാവും, പൊടിയും തുടങ്ങി , എന്തൊക്കെ കിട്ടുമോ അതൊക്കെ തുടങ്ങി....... ഒരു ദിവസം വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു ഇറങ്ങാൻ നേരം ഒരുത്തൻ ഒരു കുഞ്ഞു പൗച്ച് തന്നു..... അതേ നല്ല ഒന്നാന്തരം നീലച്ചടയൻ..... അത് ആരുടേയും കയ്യിൽ കൊടുക്കാൻ ആർക്കും മനസ്സ് വന്നില്ല... അത് കൊണ്ട് ബിൽഡിംങ്ങിന്റെ മേലെ വെച്ച് തന്നെ തീർക്കാമെന്ന തീരുമാനത്തിലെത്തി..... OCB പേപ്പർ റൂറൂമിൽ ആയത് കൊണ്ട് തൽക്കാലം സിഗരറ്റിൽ നിറക്കാമെന്ന് വെച്ചു.... ഒരു

💬 Comments

View all comments