Chapter Title : മഴനീർതുള്ളികൾ 1 [Anamika]
അടിമുടി നോക്കിയാണ് പറച്ചിൽ.. “നീ എന്തറിഞ്ഞിട്ടാ ഇവന്റെ കൂടെ പോന്നേ…” അവൾ ലളിതേച്ചിയെ നോക്കി.. “പ്രേമിച്ചു കൂടാൻ പറ്റിയ മൊതലാ. ….ഈ ഹരികൃഷ്ണൻ രാവിലെ പെയിന്റ് പണിക്കെന്നും വണ്ടിയോട്ടമെന്നും പറഞ്ഞു ഇറങ്ങി പോയിട്ട് തോന്നുമ്പോലെയാ വരവ്..എന്നിട്ട് കിട്ടണതോ ആ പാടത്തു പാതിരക്ക് കള്ളുകുടിസഭ നടത്തി തീർക്കുവേം ചെയ്യും…” അവർ അവനെ ഒന്ന് ഇരുത്തിനോക്കി… “ഈ വീട് കണ്ടോ കൊച്ച്…”.അവളാ വീട്ടിലേക്ക് നോക്കി.. ചുമര് തേക്കാത്ത തറ ചാന്തിട്ട ഒരു കൊച്ചു വീട്..ആകെ ആഡംബരം ആ ഓട് മാത്രം ആണ്..അതും പലയിടത്തും ചോർന്നിട്ടാകാം ടാർപ്പായ വലിച്ചു കെട്ടിയിട്ടുണ്ട്.. “ഇതാണ് ഇവിടുത്തെ അവസ്ഥ..മോളെ കണ്ടിട്ട് കുടുംബത്തിപിറന്ന ലക്ഷണം ഒക്കെ ഉണ്ട്..തിരിച്ചു മോൾടെ വീട്ടിലേക്ക് പോകുന്നെ അല്ലെ നല്ലത്…” അതു കേട്ടതും അവന്റെ മുഖമൊന്ന് തെളിഞ്ഞു.. “അല്ലാണ്ടീ ഇട്ട ഷഡ്ഢി പോലും കഴുകാൻ മടിയുള്ളവന്റെ കൂടെ ഒക്കെ എങ്ങനെ പൊറുക്കാനാ…” “ലളിതാമ്മേ....” അവൻ തൊലിയുരിഞ്ഞു വിളിച്ചു.. “അമ്മേ…നിങ്ങൾ വിചാരിക്കുംപോലെയൊന്നും അല്ല. ….എനിക്കിഷ്ടം ഉണ്ടായിട്ട് ഇറങ്ങി വന്നതൊന്നും അല്ല…ഇവനെ പോലൊരുത്തന്റെ കൂടെ എനിക്ക് ജീവിക്കാനും പറ്റില്ല..ഇവനൊരുത്തൻ കാരണമാ ഞാനിന്നിവിടെ…….അവൾ പാതിക്ക് നിർത്തി ചുറ്റും നോക്കി.. “എന്ത് കാണാൻ നിക്കുവാ എല്ലാരും..ആർടേലും വീട്ടിൽ എന്താ നടക്കുന്നേം നോക്കി വേലിക്കൽ പൊങ്ങിക്കോളും…”ലളിതേച്ചിയുടെ മോനാണ്… “ഡാ അരുണേ.….ഇന്നലെ ഇവന്റെ കൂടെ പോയവനല്ലേ നീയും…എന്തൊക്കെയാടാ ഇത്….”ലളിതേച്ചി മുറ്റത്തിന്റെ കോണിൽ ഇരുന്ന ചൂലെടുത്തു കട കയ്യിലിട്ട് തിരിച്ചുകൊണ്ട് ചോദിച്ചു… “അതിനമ്മയെന്തിനാ ചൂലൊക്കെ എടുക്കുന്നെ….ഞാനൊന്നു പറഞ്ഞോട്ടെ…..” “ഒരു പ്രത്യേക സാഹചര്യത്തിൽ അവനു കെട്ടേണ്ടി വന്നതാണമ്മേ…” “ഓ അപ്പൊ കുടുക്കി കെട്ടിയതാണല്ലേ…..” ലളിതേച്ചിയുടെ മുഖത്തൊരു പുച്ഛം… “ദേ അനാവശ്യം പറയരുത്….ഈ വൃത്തികെട്ടവനെ ഒന്നും ഞാൻ പ്രേമിച്ചിട്ടും ഇല്ല കെട്ടാൻ മുട്ടി നിന്നിട്ടും ഇല്ല…” “ മോളെ അവന്റെ താലിം കഴുത്തിൽ ഇട്ടോണ്ട് അവന്റെ വീട്ടുമുറ്റത്തു നിന്നു അവനെ തന്നെ പറയരുത്….അത്രയും നേരം മൗനമായി നിന്ന മായക്ക് മകനെ പറഞ്ഞത് അത്രക്ക് ദഹിച്ചില്ല….അതൊരമ്മമാർക്കും സഹിക്കില്ലലോ… ”ഈ മഞ്ഞചരട് കഴുത്തിൽ കെട്ടിയെന്ന് വച്ചു ഇവൻ പുണ്യാളൻ ആകാനൊന്നും പോണില്ലെന്ന് അമ്മക്കുമറിയാം ഇവിടുള്ള എല്ലാർക്കുമറിയാം…കള്ളുകുടീം കവലയിൽ അടിപിടീം ആയിട്ട് നടക്കുന്നവനെ കെട്ടിക്കൂടെ ജീവിക്കാനുള്ള ആഗ്രഹത്തിന് വന്നതുമല്ല….ഇവനൊറ്റൊരുത്തന എന്റെ ജീവിതം
💬 Comments
View all comments