Chapter Title : മഴനീർതുള്ളികൾ 1 [Anamika]
ചുറ്റും നോക്കി.. “എന്ത് കാണാൻ നിക്കുവാ എല്ലാരും..ആർടേലും വീട്ടിൽ എന്താ നടക്കുന്നേം നോക്കി വേലിക്കൽ പൊങ്ങിക്കോളും…”ലളിതേച്ചിയുടെ മോനാണ്… “ഡാ അരുണേ.….ഇന്നലെ ഇവന്റെ കൂടെ പോയവനല്ലേ നീയും…എന്തൊക്കെയാടാ ഇത്….”ലളിതേച്ചി മുറ്റത്തിന്റെ കോണിൽ ഇരുന്ന ചൂലെടുത്തു കട കയ്യിലിട്ട് തിരിച്ചുകൊണ്ട് ചോദിച്ചു… “അതിനമ്മയെന്തിനാ ചൂലൊക്കെ എടുക്കുന്നെ….ഞാനൊന്നു പറഞ്ഞോട്ടെ…..” “ഒരു പ്രത്യേക സാഹചര്യത്തിൽ അവനു കെട്ടേണ്ടി വന്നതാണമ്മേ…” “ഓ അപ്പൊ കുടുക്കി കെട്ടിയതാണല്ലേ…..” ലളിതേച്ചിയുടെ മുഖത്തൊരു പുച്ഛം… “ദേ അനാവശ്യം പറയരുത്….ഈ വൃത്തികെട്ടവനെ ഒന്നും ഞാൻ പ്രേമിച്ചിട്ടും ഇല്ല കെട്ടാൻ മുട്ടി നിന്നിട്ടും ഇല്ല…” “ മോളെ അവന്റെ താലിം കഴുത്തിൽ ഇട്ടോണ്ട് അവന്റെ വീട്ടുമുറ്റത്തു നിന്നു അവനെ തന്നെ പറയരുത്….അത്രയും നേരം മൗനമായി നിന്ന മായക്ക് മകനെ പറഞ്ഞത് അത്രക്ക് ദഹിച്ചില്ല….അതൊരമ്മമാർക്കും സഹിക്കില്ലലോ… ”ഈ മഞ്ഞചരട് കഴുത്തിൽ കെട്ടിയെന്ന് വച്ചു ഇവൻ പുണ്യാളൻ ആകാനൊന്നും പോണില്ലെന്ന് അമ്മക്കുമറിയാം ഇവിടുള്ള എല്ലാർക്കുമറിയാം…കള്ളുകുടീം കവലയിൽ അടിപിടീം ആയിട്ട് നടക്കുന്നവനെ കെട്ടിക്കൂടെ ജീവിക്കാനുള്ള ആഗ്രഹത്തിന് വന്നതുമല്ല….ഇവനൊറ്റൊരുത്തന എന്റെ ജീവിതം ഇല്ലാണ്ടാക്കിയത്….“ ”ഇതാ മതിലകത്തെ കുട്ടിയല്ലേ….അല്ലെ മോളേ…നീയാ അനിലേട്ടന്റെ മോളല്ലേ…വേലിക്കൽ അപ്പോൾ വന്ന ആരോ വിളിച്ചു ചോദിച്ചു…. “ഏത് മേലെപ്പാട്ടെ ശ്രീദേവിടെ…മായ ചോദിച്ചു അവൾ അതേ എന്ന് തലകുലുക്കി. ”ഹരീ…“ അവർ ഓടിച്ചെന്നവന്റെ കൈത്തുടക്കിട്ട് അടിച്ചു…. ”എന്തൊക്കെയാടാ ഇത്…ഈ കൊച്ചിന്റെ കല്യാണമല്ലായിരുന്നോ അടുത്താഴ്ച…ഇവരുടെ വീട്ടിലേക്കല്ലേ നീ പെയിന്റിംഗ് ന്നും പറഞ്ഞു പോയത്….“ അവരുടെ ഒച്ച ഉയർന്നു…. അരുൺ ചുറ്റും നോക്കി..അവിടവിടെയായി നിൽക്കുന്ന ആളുകൾ അവൾ ആരാണെന്ന് അറിഞ്ഞപ്പോൾ രസം പിടിച്ചു നോക്കുന്നുണ്ട്…. ”മായമ്മേ….അമ്മേ ഇങ്ങുവന്നെ ഞാൻ പറയട്ടെ….അവൻ അവരെ രണ്ടുപേരെയും പിടിച്ചു വലിച്ചു അകത്തേക്ക് കയറി..
💬 Comments
View all comments