Chapter Title : മഴനീർതുള്ളികൾ 1 [Anamika]
അവൾ അരികിൽ നില്കുന്നവനെ നോക്കി..ഒന്നുമറിയാത്ത മട്ടിൽ ദൂരേക്ക് നോക്കി നിൽപ്പുണ്ട്..പല്ല് കടിച്ചവൾ. ഇടയ്ക്കു പുറത്തേക്ക് നോക്കുന്നുണ്ട്..കൊണ്ട് പിടിച്ച ചർച്ചയിലാണ് അകത്തു..അടുത്തു നിന്നവൻ പയ്യെ അകത്തേക്ക് കയറാൻ തുടങ്ങിയതും “ഞാൻ പറയാതിതിനകത്തു കാലു കുത്തിയാൽ….” വച്ചകാലവൻ അതേപടി തിരിച്ചെടുത്തു നല്ലകുട്ടിയായി മാറിനിന്നു.. നിന്നു നിന്നു കാലു കഴയ്ക്കുന്നു..ഇന്നലെ രാത്രിയെന്തോ കഴിച്ചതാണ്..ഇപ്പോ നേരം ഉച്ചയോടടുക്കുന്നു..വിശപ്പും ദാഹവും ഒന്നും അറിയുന്നില്ല..ആകെ ഒരു തളർച്ച മാത്രം.. വീണു പോകുമെന്ന് തോന്നിയപ്പോൾ അവളാ നടക്കല്ലിലേക്കിരുന്നു.. “മോളെ….”മുട്ടുകാലിൽ തല ചായ്ച്ചിരുന്നവൾ മുഖം ഉയർത്തി… “മോൾടെ വീട്ടിലേക്ക് തിരിച്ചു കയറ്റില്ലേ…” ഇല്ലെന്നവൾ വിലങ്ങനെ തലയാട്ടി… “നാട്ടുകാരോട് ഞാനിനി എന്ത് പറയും എന്റെ ദൈവമേ….ആകെ കൂടെ ഉള്ളൊരുത്തനാ ഇന്ന് നന്നാവും നാളെ നന്നാവും എന്ന് കരുതീട്ടിപ്പോ….” മായ കരഞ്ഞുതുടങ്ങി… “അമ്മാ…” അവനടുത്തേക്ക് ചെന്നു “തൊടരുത് നീയെന്നെ…..” മായ അവന്റെ കൈ തട്ടിയെറിഞ്ഞു.. “അമ്മാ…പറ്റിപോയതാമ്മ….കള്ളിന്റെ പുറത്ത്… എനിക്ക് ബോധം പോലും ഇല്ലാരുന്നമ്മ…” “അല്ലെങ്കിലിയ് പത്തിരുപതാറു കൊല്ലത്തിനിടക്ക് എന്നാടാ നിനക്ക് ബോധം ഉണ്ടായിട്ടുള്ളത്….ആ കൂടെയൊരു പെണ്ണുമായി….ഇവളെയിനി എന്ത് ചെയ്യാനാ നിന്റെ പ്ലാൻ…” അവൻ അമൃതയെ നോക്കി…കല്ലിച്ച മുഖവുമായി തിണ്ണയുടെ അരഭിത്തിയിലേക്ക് തല ചായ്ച്ചു നടക്കല്ലിൽ ഇരിപ്പുണ്ടവൾ…ആരെയും നോക്കുന്നില്ല.. മായ അവളുടെ കയ്യിൽ പിടിച്ചെഴുന്നേൽപ്പിച്ചു.. “വാ അകത്തേക്ക് പോകാം..സാവധാനത്തിൽ ആലോചിച്ചൊരു തീരുമാനം എടുക്കാം..” കേട്ട പാതി ഹരി അകത്തേക്ക് കയറിപ്പോയി… അവൻ പോകുന്നത് വഴിയേ അന്തംവിട്ടു നിൽക്കുന്ന ലളിതേച്ചിയെ ഒന്നുനോക്കി അമൃതയുടെ കൈ പിടിച്ചു അകത്തേക്ക് കയറ്റി മായ.. “മോളിവിടെ ഇരിക്ക്.. ആകെ ആ ഹാളിൽ കണ്ട രണ്ട് പ്ലാസ്റ്റിക് കസേരയിൽ ഒന്നിലേക്ക് ഇരുന്നു.. ഒരു ഗ്ലാസിൽ വെള്ളവും ആയി വന്നു മായ..
💬 Comments
View all comments