0%

Chapter Title : മഴനീർതുള്ളികൾ 1 [Anamika]

Author : Anamika Read All Parts 30164

മുണ്ടും…ഷഡ്ഢി ചുരുണ്ടു കൂടി കിടക്കുന്നു.. അറപ്പോടെ മുഖം തിരിച്ചു… തിരിഞ്ഞതും കാറ്റ് പോലൊരുത്തൻ അകത്തേക്ക് കയറി..ബെഡിൽ കിടന്നതെല്ലാം പെറുക്കി എടുത്തുകൊണ്ടു അവളെ നോക്കിയൊന്നിളിച്ചു കാണിച്ചു പുറത്തേക്കിറങ്ങി… “അലവലാതി…” കിടക്കണോ ഇരിക്കണോ എന്നറിയാതെ അവൾ കുറച്ചുസമയം ഭിത്തിയിൽ ചാരി നിന്നു…ഒന്നും കഴിക്കാഞ്ഞിട്ടാവും ദേഹം തളരുമ്പോലെ…പിന്നെ രണ്ടും കല്പിച്ചാ അലമാരി തുറന്നു..അതിൽ നിന്നും തമ്മിൽ ഭേതമെന്നു തോന്നിയ ഒരു മുണ്ടെടുത്തു…ബെഡിൽ കിടന്ന ഷീറ്റും തലയിണയും വലിച്ചു താഴെക്കിട്ടു..മുണ്ട് ബെഡിന് മുകളിൽ വിരിച്ചു അതിലേക്ക് കയറികിടന്നു.. കൺകോണിലൂടെ മിഴിനീർ ഒഴുകിയിറങ്ങി… മുഖം അമർത്തിവെക്കുമ്പോൾ അടികൊണ്ടതിന്റെ ആകാം കവിൾ ഒക്കെ വേദനിക്കുന്നു.. രാത്രി മുഴുക്കെ ഇരുന്ന് എഴുതുവായിരുന്നു..പിറ്റേ ആഴ്ച കല്യാണം ആയതിനാൽ കുറച്ചുനാൾ ലീവ് ആയതുകൊണ്ട് assignments ഉം സെമിനാറുമെല്ലാം എഴുതിതീർക്കാൻ ഇരുന്നതാണ്….രാത്രി എപ്പോളോ ഉറങ്ങിപ്പോയി..തലേന്ന് രാത്രിയും വൈകികിടന്നതിനാൽ ഒന്നുമറിയാത്ത ബോധം പോയപോലെ ഉറങ്ങി… രാവിലെ ആരുടെയൊക്കെയോ ഡോറിലുള്ള കനത്ത തട്ട് കേട്ടാണ് എണീക്കുന്നത്…ഡെസ്കിൽ നിന്നും മുഖമുയർത്തി എണീറ്റ് മുന്നോട്ട് നടക്കുമ്പോൾ ആണ് നിലത്തു കിടക്കുന്ന ആളെ കാണുന്നത്…പെയിന്റ് പുരണ്ട ഷർട്ടും അടിവസ്ത്രവും മാത്രം ഇട്ട് കമിഴ്ന്നു കിടക്കുന്ന ആൾ….നടുങ്ങിപ്പോയി… പെട്ടെന്ന് മുറി തുറന്നു….പുറത്ത് അച്ഛനും ചെറിയമ്മയും ആമിമോളും വീട്ടിലെ ജോലിക്ക് നിക്കുന്ന ചേച്ചിയുമെല്ലാം ഉണ്ട്.. അകത്തെ കാഴ്ച കണ്ട് പകച്ചു നിൽക്കുവാണ് അച്ഛൻ…ചെറിയമ്മ ഓടി അകത്തേക്ക് കയറി..ചെവിയടക്കം കവിളത്തു കിട്ടിയപ്പോളാണ് തല്ലിയെന്ന് മനസ്സിലായത്… “ഒരുമ്പെട്ടവളെ…..കാമുകനെ വിളിച്ചു കയറ്റിയിരിക്കുന്നോടി…..” “അല്ലാച്ഛാ എനിക്കിയാളെ അറിയുക കൂടെ ഇല്ല….ഓടി അച്ഛനടുത്തേക്ക് പോകാൻ ആഞ്ഞതും ”പാതിരാത്രിക്ക് കാമുകനെ വിളിച്ചു കയ്യറ്റിയതും പോരാ കള്ളം പറയുന്നോടി….എന്റീശ്വരാ ഈ മനുഷ്യനിതെങ്ങനെ സഹിക്കുവോ….ഇക്കണ്ട പൊന്നും പണ്ടൊമെല്ലാം ഉണ്ടാക്കി വച്ചതിവൾക്കു വേണ്ടിയല്ലേ…നന്ദിയില്ലാത്തവളെ ഈ മനുഷ്യനിനി നാലാളുടെ മുഖത്തു എങ്ങനെ നോക്കും…“ അവർ അരങ്ങു തകർക്കുകയാണ്… അച്ഛൻ പ്രതിമ പോലെ നിൽപ്പുണ്ട്.. നിലത്തു കിടന്നുറങ്ങുന്നവൻ എണീറ്റു… ”നീ…നീയാ പെയിന്റിംഗ്കാരുടെ കൂട്ടത്തിൽ ഉള്ളതല്ലേ…ഓഹ് സൗകര്യത്തിന് വേണ്ടി ആയിരിക്കും ഇതാകുമ്പോ ആരും അറിയില്ലലോ…“ ഒന്നും മിണ്ടാതെ കണ്ണും മിഴിച്ചു നില്കുന്നവനെ വെറുപ്പോടെ നോക്കി അവൾ… ”നീ എങ്ങനെയാ മുറിക്കുള്ളിൽ എത്തിയത്..“ ആരോ എടുത്തുകൊടുത്ത ഉടുമുണ്ട് വാരിചുറ്റുന്നവനെ നോക്കി അച്ഛൻ ചോദിച്ചു.. ”പറയെടാ ഇവൾ വിളിച്ചിട്ടല്ലേ നീ വന്നത്….“ ചെറിയമ്മയാണ്

💬 Comments

View all comments