0%

Chapter Title : മഴനീർതുള്ളികൾ 1 [Anamika]

Author : Anamika Read All Parts 30167

അവൻ തലയാട്ടുന്നത് കണ്ടതും താൻ നടുങ്ങിപ്പോയി… ”ഇല്ലാച്ചാ….ഇവൻ കള്ളം പറയുവാണ്…എനിക്കിവനെ അറിയത്തുപോലും ഇല്ല..എന്നെ ഒന്ന് വിശ്വസിക്ക്…അച്ഛന്റെ മോൾ ഇന്നുവരെ കള്ളം പറഞ്ഞിട്ടില്ലലോ….എന്നെയൊന്നു കേൾക്ക്….“കാലിലേക്ക് വീണു കരഞ്ഞു…. ”എല്ലാം ഒപ്പിച്ചു വച്ചിട്ടവളുടെ പൂങ്കണ്ണീര്……ഇനിയെങ്ങനെ കല്യാണം നടത്തും..അവരോടെന്ത് പറയും…ഒരുത്തന്റെ കൂടെ കഴിഞ്ഞ പെണ്ണിനെ കെട്ടാൻ അന്തസുള്ള പയ്യന്മാർ വരുവോ….“ കാര്യങ്ങളുടെ പോക്ക് അവൾക്കു മനസിലായി…തനിക്കായി അച്ഛൻ വാങ്ങിയ സ്വർണം കണ്ടു കണ്ണ് മഞ്ഞളിച്ചതാണവർക്ക്…അന്ന് തൊട്ട് തുടങ്ങിയ മുറുമുറുപ്പാണ്…കുഞ്ഞുനാളിലെ കണ്ടുവളർന്നത് ആയതുകൊണ്ട് കാര്യമാക്കിയില്ല….ഇപ്പോ അവസരം മുതലെടുകയാണവർ… ”പ്രസിഡന്റെ….എന്താ കാര്യം…അച്ഛനെ കാണാൻ രാവിലേ വീട്ടിലെത്തിയ ആളുകൾ കൂടി അവിടേക്ക് വന്നതും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു…. അതോടെ പുറത്താളുകൾ അറിയുമെന്നും ചെറിയമ്മയുടെ നിലവിളിക്കും കള്ളക്കണ്ണീരിനും മുകളിൽ തന്റെ വാക്കുകൾ അച്ഛൻ വിശ്വസിക്കില്ലെന്നും മനസിലായി…. “ഈ കുഞ്ഞിനിത് എന്ത് പറ്റിയോ…അടുത്താഴ്ച വിവാഹം അല്ലാരുന്നോ…ഇങ്ങനൊരു ബന്ധം ഉണ്ടായിരുന്നേൽ അത് പറഞ്ഞൂടാർന്നോ…” തനിക്കൊന്നും അറിഞ്ഞൂടെന്ന് അവൾ ഉള്ളിൽ ആർത്തു വിളിച്ചുകരഞ്ഞു…. ആമിമോൾ അടുത്തു വന്നിരുന്നു..കണ്ണീരു തുടച്ചു..എന്റെ ചേച്ചിയെ എനിക്കറിയാമെന്ന് ചുണ്ടനക്കി….അവൾ വേദന കലർന്നൊരു ചിരി ചിരിച്ചു…. “അതേയ് ഇത്രയൊക്കെ കാണിച്ചുകൂട്ടിയിട്ട് എങ്ങോട്ടാ…ഇനിയിതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് പോയ മതി…” പണിക്കാരുടെ കൂടെ പുറത്തേക്കിറങ്ങാൻ നോക്കുന്നവനെ തടയുന്നുണ്ട് ആരോ…അവൻ അയാളെ പിടിച്ചു തള്ളിയതും അങ്ങോടും ഇങ്ങോടും അടിയായി…. “ഇവളൊരുത്തി കാരണം എന്റെ മോൾക് കൂടെ ചീത്തപ്പേരാകുവല്ലോ ദേവീ…എന്റെ കുഞ്ഞിന്റെ ഭാവി കൂടെ ഇല്ലാണ്ടാകുവല്ലോ….എങ്ങനെ വളർത്തിയതാടി…ഇന്നുവരെ തിരിച്ചു കണ്ടിട്ടുണ്ടോ ഞാൻ…എന്റെ സ്വന്തം മോളെപോലല്ലേ നോക്കിയത്…എന്നിട്ട് നീ…” “പ്രസിഡന്റെ ഇതിങ്ങനെ വിടാൻ പറ്റില്ല….പോലീസിനെ വിളിക്ക്…” “എന്നിട്ട് അവരോട് എന്ത് പറയാൻ…എന്റെ മോൾ ഒരുത്തനെ രാത്രി മുറിയിൽ വിളിച്ചു കയറ്റിയതിന്റെ പ്രശ്നം തീർക്കണമെന്നോ…..” അച്ഛന്റെ സ്വരത്തിലെ വേദന അറിഞ്ഞതും ഉള്ളിലൊരു മുള്ളുകൊണ്ടുകീറി…ചോര പൊടിഞ്ഞു… “എനിക്കിനി ഇങ്ങനൊരു മോളില്ല….പോവട്ടെ അവൾക്കിഷ്ടമുള്ളവന്റെ കൂടെ….” ചെറിയമ്മയുടെ മുഖം തെളിയുന്നത് കണ്ടു…ആമി മുഖം പൊത്തികരയുന്നുണ്ട്… “കാര്യം ഇവൾ വിളിച്ചിട്ട് വന്നതൊക്കെ തന്നെയാ..എന്ന് വച്ചു കൂടെ കൊണ്ടുപോകാൻ ഒന്നും പറ്റില്ല….അതൊന്നും നടക്കത്തില്ല…” പട്ടി…പെട്ടു പോയെന്ന് ഇപ്പോളാകും അവനു മനസിലായത്….വെറുപ്പാണ് തോന്നിയത്… “അങ്ങനെയങ്ങ് പൊടിം തട്ടിപോകാൻ നോക്കണ്ട നീ….കാര്യം കഴിഞ്ഞപ്പോൾ മുങ്ങുന്നോ….ഇന്നാട്ടില് പോലീസും കോടതിയും ഉണ്ടോന്ന് അറിയണോലോ….” ആരൊക്കെയോ ചേർന്ന് അവനെ പിടിച്ചുവെക്കുന്നത് കണ്ടു…താലികെട്ടിയിട്ട് വിട്ടാൽമതിയെന്നും പറഞ്ഞു

💬 Comments

View all comments