Chapter Title : മഴനീർതുള്ളികൾ 1 [Anamika]
തന്നെയും അവനെയും പിടിച്ചപിടിയാലേ വളപ്പിലെ നാഗപ്രതിഷ്ടക്ക് മുമ്പിൽ വച്ചു താലികെട്ടിച്ചു…അവന്റെ നേരെ പോലും നോക്കിയില്ല താലി വീഴുമ്പോൾ….തടയാൻ ഒരു ചെറുവിരൽ പോലും അനക്കിയില്ല…മരവിച്ചു പോയിരുന്നു മനസ്…മരിച്ചതിനു തുല്യം… ഒരു ജന്മത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അവൻ ഒറ്റ വാക്കിൽ ഇല്ലാതെയാക്കിയത്…. മതിൽകെട്ടിറങ്ങുമ്പോൾ അമ്മയുടെ അസ്ഥിത്തറയിലേക്ക് മാത്രം ഒന്നു നോക്കി… “നീ ഇനി ശ്രീദേവിയുടെ മാത്രം മകളാണ്…” അച്ഛന്റെ വാക്കുകൾ മനസിലേക്ക് വന്നു….കണ്ണുകൾ ഇറുക്കിയടച്ചു…അമ്മയുടെ ആത്മാവ് കാണുന്നുണ്ടാകുമോ… “എന്റെ മുണ്ട്…..ഡീ…….”അലർച്ച കേട്ടാണ് ചാടി എണീക്കുന്നത്…. “ആരോട് ചോദിച്ചിട്ടാടി ഇതെടുത്തു വിരിച്ചത്….എന്റെ മുറിയൊന്ന് തന്നൂന്ന് കരുതി എന്റെ അലമാരിയിലോ സാധനങ്ങളിലൊ തൊട്ടാൽ….” ഭീഷണിപോലെ പറയുന്നവനെ കണ്ടപാടെ എവിടുന്നൊക്കെയോ വെറുപ്പ് ഇരച്ചുകയറി വന്നു.. “എടീ പോടീന്നൊക്കെ നീയാ കവലയിൽ കിടന്നു തല്ലുണ്ടാക്കുമ്പോ വിസിൽ അടിക്കണ ആ കണ്ണാപ്പികളില്ലേ അവളുമാരെ ചെന്നു വിളിച്ച മതി…..കവിൾ വീങ്ങുന്നുണ്ടെങ്കിലും വീറോടെ പറഞ്ഞു. ”ഓഹ് എന്തിനാ….സ്വന്തമായിട്ട് ഒരുത്തി ഇനി ഇവിടുള്ളപ്പോ അവളുമാരെയൊക്കെ ആര് നോക്കാൻ…..“ ”പോടാ പട്ടി…..തെണ്ടി…ചെറ്റേ….നാറി….“ ”അയ്യേ…ദാരിദ്ര്യം….ഇതാണോ നിന്റെ ക്ലാസ്സ് തെറി…..“ ”എനിക്ക് കുറച്ച് സംസ്കാരം ഉണ്ടായിപ്പോയി…ഇല്ലേൽ….“ ”ആ നിനക്ക് കോപ്പുണ്ട്…അതു ഞാനന്ന് കണ്ടതാലോ അമ്പലപ്പറമ്പിൽ….“ അവൻ ചെറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു.. വിയർപ്പുനാറ്റം…. ”നാറീട്ട് പാടില്ല…മുറീന്നിറങ്ങിപ്പോയെ നീ….“ ”അടിയൻ…..എന്റെ വീട്..എന്റെ മുറി..എന്റെ കട്ടിൽ…സൗകര്യമില്ലെടി….“ പറഞ്ഞുകൊണ്ടാ കട്ടിലിലേക്ക് നീണ്ടു നിവർന്നു കിടന്നു.. ”ഇതുപോലെ എനിക്കുമുണ്ടായിരുന്നു ഒരു വീടും മുറിയും….ആ ഞാനിന്നിവിടെ നില്കുന്നത് നീ ഒരുത്തൻ കാരണമാ….“ തൊണ്ടയിടറി… ”ആണെങ്കിലെ കണക്കായിപ്പോയി…“ അവൻ പിന്നെയും ചിറഞ്ഞുകൊണ്ട് എണീറ്റു.. ”ഞാനാണോ നിന്നെ വിളിച്ചു അകത്തു കയറ്റിയത്….പറയടാ ഞാനാണോ നിനക്ക് വാതിൽ തുറന്നു തന്നത്…“ അടുത്തേക്ക്ചെന്ന ഇട്ടിരുന്ന ഷർട്ട് ന്റെ കോളറിൽ കുത്തിപിടിച്ചു ഉലച്ചു…. ”എങ്ങോട്ടടി വന്നു മെക്കിട്ട് കേറുന്നേ….നിനക്കിട്ടു രണ്ട് കൂടുതൽ കിട്ടാൻ വേണ്ടി തന്നെയാ ഞാൻ അവർ ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞത്….പക്ഷെ കോപ്പ് എല്ലാം കൂടെ എന്റെ തലക്കിട്ടു വക്കുമെന്ന് വിചാരിച്ചില്ല…“ അവളുടെ കൈ പിടിച്ചെറിഞ്ഞവൻ അമൃതക്ക് നേരെ ചാടി….. ”എടാ….നീ….“ ”എന്താടാ ഇവിടെ…..“ മായ ആണ്…ബഹളം കേട്ട് അടുക്കളയിൽ നിന്നും വരുന്ന വരവാണ്…ജീവിതം തുലാസിൽ നില്കുമ്പോളും നഴ്സറി പിള്ളേരെ പോലെ കടിപിടികൂടുന്നവരെ കണ്ട് ഒന്ന് അന്തിക്കാതിരുന്നില്ല മായ… ”നീയെന്തിനാ ഈ
💬 Comments
View all comments