Chapter Title : മഴനീർതുള്ളികൾ 1 [Anamika]
വന്നപ്പോളാ അവസാനായിട്ട് കണ്ടേ…അന്ന് നീയുണ്ടായിരുന്നു കയ്യിൽ..ഒരു തക്കുടുമണി…” മായ അവളുടെ നെറുകയിൽ വാത്സല്യത്തോടെ തലോടി… “22 ആയികാണില്ലേ ഇപ്പൊ….” “മ്മ്മ്…” അവളൊന്നു മൂളി… “പഠിക്കുവാണോ മോളിപ്പോ…” “മ്മ്മ്…പിജിക്ക്…” “എന്ത് വിഷയാ പഠിക്കണേ…അമ്മക്ക് അറിഞ്ഞൂടാ അതാട്ടോ പിന്നേം ഇങ്ങനെ ചോദിക്കുന്നെ….” “msc physics… സെന്റ് ആൽബർട്സിലാമ്മാ….” അറിയാതെ വിളിച്ചു പോയതാണ്.. “മോളിപ്പോ എണീറ്റു വാ…എന്തെങ്കിലും കഴിക്കാം..” ഇനിയും അവളെ ചോദിച്ചു മുഷിപ്പിക്കേണ്ടെന്ന് കരുതി മായ.. “വേണ്ട..വിശപ്പില്ല..” തളർന്നു വീഴാറായെങ്കിലും അവൾ അങ്ങനെ പറഞ്ഞു.. “ഇവിടെ പട്ടിണി കിടക്കാനൊന്നും പറ്റില്ല…വീട്ടീന്ന് ആരേലും വരുവാണേൽ വന്നപോലെ തന്നെ കൊടുത്തു വിടേണ്ടതാ എനിക്ക്….”ഇച്ചിരെ കടുപ്പിച്ചു തന്നെ പറഞ്ഞു… അവളുടെ കണ്ണിൽ നീർ നിറഞ്ഞു…. ആര് വരാൻ…. “എന്റെ ശ്രീക്കുട്ടീടെ മോളല്ലേ…മായമ്മ പറഞ്ഞാൽ കേൾക്കില്ലേ….എണീച്ചു വാ….”കണ്ണ് നിറഞ്ഞത് കണ്ടതും മായ അവളെ കയ്യിൽ പിടിച്ചു എണീപ്പിച്ചു…. കയ്യിൽ പിടിച്ചു കൊണ്ടുതന്നെ അടുക്കളയിലേക്ക് നടന്നു…അവൾ അനുസരണയോടെ കൂടെ ചെന്നു…. ഹാളിൽ നിന്നും അടുക്കള കുറച്ച് താഴ്ന്നിട്ടാണ്…ചായ്‌പ് കൂട്ടി എടുത്തപോലെ… ലളിതേച്ചി നിലത്തു തറയിൽ ഒരു കുരണ്ടി പലകയിൽ ഇരുന്നു കഴിക്കുന്നുണ്ട്… ഹരിയും അരുണും അടുക്കള സ്ലാബിൽ പ്ലേറ്റും കയ്യിൽ പിടിച്ചു കഴിക്കുന്നു.. അവൾ ആ ഭാഗത്തേക്കേ നോക്കിയില്ല..അടുക്കളയിലേക്ക് ഇറങ്ങാതെ വാതിൽ പടിയിൽ തന്നെ നിന്നു… മായ ഒരു പ്ലേറ്റിൽ ചോറും പരിപ്പും തക്കാളിയും മുരിങ്ങക്കായയും കറി വച്ചതും ഒഴിച് പയറു തോരനും മുട്ട പൊരിച്ചതും വച്ചു നീട്ടി…. കുളിച്ചിട്ടില്ല …പല്ല് തേച്ചിട്ടു പോലുമില്ല… സമയം നട്ടുച്ച ആയിരിക്കുന്നു.. “എനിക്കൊന്ന് കുളിക്കണമായിരുന്നു…” ആരുടേയും മുഖത്തു നോക്കാതെ വല്ലായ്മയോടെ പറഞ്ഞു… “ഓ തമ്പ്രാട്ടിക്കിനി നീരാടിയാലേ ഇറങ്ങത്തുള്ളാരിക്കും….കുളം വല്ലോം വേണോ പോലും…”പിറുപിറുക്കുന്നുണ്ട് ഒരുത്തൻ.. അമൃത മുഖം ഉയർത്തി അവനെ നോക്കി….മുഖത്തു പരമ പുച്ഛം…കയ്യിലെ ചോരുരുട്ടി വായിലേക്ക് വക്കുന്നു..രാവിലത്തെ മുഷിഞ്ഞ ഷർട് മാറിയിട്ടുണ്ട്..രോമവൃതമായ ദേഹം…പൊടുന്നനെ നോട്ടം മാറ്റി…. “ഒന്നു ചുമ്മാതിരുന്നേ ഹരിക്കുട്ടാ…മോൾക് കുളിക്കണംനല്ലേ പറഞ്ഞുള്ളു….നീയെന്തിനാ അതിനു കിടന്ന് ചാടുന്നേ….” ലളിതേച്ചിയാണ്. “ഓ പിന്നേ..ദേ ഞാനും ഇവനും പല്ല് പോലും തേച്ചട്ടില്ല എന്നട്ടാ…” പറഞ്ഞും കൊണ്ട് ഒരുരുള കൂടി എടുത്ത് വായിലേക്ക് വച്ചു…അരുൺ ഒന്നും മിണ്ടാതെ ഇരുന്നു കഴിക്കുന്നുണ്ട്..എന്തേലും മിണ്ടിയാൽ അതിനു ബാക്കി നല്ല
💬 Comments
View all comments