Chapter Title : മഴനീർതുള്ളികൾ 1 [Anamika]
വൃത്തിക്ക് ലളിതമ്മ കൊടുക്കുമെന്ന് അവനറിയാം… വൃത്തിയില്ലാത്ത ജന്തു…അറപ്പോടെ മുഖം തിരിച്ചു.. “കുളിമുറി പുറത്താ…വാ ഞാൻ കാട്ടിത്തരാം…” എടുത്ത പ്ലേറ്റ് മാറ്റിവെച്ചിട്ട് മായ അടുത്തേക്ക് വന്നു….“ ”അല്ലാ…മോൾക് ഇട്ട് മാറാൻ ഒന്നുല്ലല്ലോ….ലളിതേച്ചി ചിന്നൂന്റെ ഉടുപ്പ് ഇടാത്തത് വല്ലതും ഇരിപ്പുണ്ടോ തല്കാലത്തേക്ക്…“ ”ആ മോൾ കുളിക്കാൻ കേറിക്കോ..ഞാൻ പോയി എടുത്തിട്ട് വരാം“ അതും പറഞ്ഞു മുട്ടിൽ കയ്യൂന്നി ലളിതേച്ചി എണീറ്റു… ”എടാ..നീ ടൗണിൽ പോയി മോൾക് ഇടാനുള്ള കുറച്ച് ഡ്രസ്സ് മേടിക്കണം…ചിന്നു വരുമ്പോ അവളേം കൂട്ടിക്കോ…“ മായ ഹരിയോടായി പറഞ്ഞു… നിസ്സഹായത…അവൾ ഉരുകി ഒലിച്ചു നിന്നു…അവനെ കൊല്ലാനുള്ള ദേഷ്യം വന്നു…തന്നെയൊന്ന് കേൾക്കാൻ കൂടി കൂട്ടാക്കാത്ത വീട്ടുകാരെ ഓർത്തപ്പോൾ നീറ്റലും… ”എന്റേൽ കാശൊന്നും ഇരിപ്പില്ല….അവൻ അടുത്തിരുന്ന കറിച്ചട്ടിയിൽ നിന്നും കറി കോരിയെടുത്തുകൊണ്ട് പറഞ്ഞു…. “നീയിവിടുന്ന് പണിക്ക് തന്നല്ലേ ഇറങ്ങിപ്പോയെ…” “ആ അവിടുന്ന് കിട്ടിയ കൂലിയാ ഈ നിക്കുന്നെ….” അരുൺ അവനെ ഒന്നാക്കി ചിരിച്ചു… “വേണേൽ വിഴുങ്ങീട്ട് എണീറ്റു പോയെടാ നാറി….” കലിപ്പിൽ അതും പറഞ്ഞവൻ പ്ലേറ്റ് അവിടെവച്ചു താഴെ ഇറങ്ങി അടുക്കളപ്പുറത്തേക്ക് നടന്നു…ടാപ്പിൽ കൈ കഴുകി അകത്തേക്ക് വന്നതും വഴി മാറാൻ നോക്കിയവളുമായി കൂട്ടി ഇടിച്ചു…. “ ഇനി അതിനെ തള്ളി താഴെ ഇട്…ആകെ കൂടെ കാറ്റടിച്ചാൽ പറക്കാൻ ഉള്ളതെ ഉള്ളൂ ആ കുഞ്ഞ്…” “എന്നാ എടുത്ത് ഒക്കത്തു വച്ചോണ്ട് നടക്ക്…” ഹാളിലേക്ക് കയറിയതും ആരോ മുറ്റത്തു ബൈക്ക് കൊണ്ടുനിർത്തി…. “അമ്മുവേച്ചി…..”ബൈക്കിൽ നിന്നിറങ്ങിയ 20 വയസു തോന്നിക്കുന്ന പയ്യൻ ചോദ്യഭാവത്തിൽ നിർത്തി… ശബ്ദം കേട്ട് ഓടിപിടിച്ചവൾ അകത്തു നിന്നും എത്തി…. “അഭീ……” അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു… “എന്താ അമ്മുവെച്ചിയിതൊക്കെ….ആമിമോൾ വിളിച്ചു കരച്ചിലായിരുന്നു…നേരെ പോന്നതാ ഞാൻ…” അഭിനവ്…അമൃതയുടെ ചെറിയച്ഛന്റെ മകൻ…അവൾക്കൊപ്പം അതേ കോളേജിലാണ് പഠിക്കുന്നത്…ഡിഗ്രിക്ക്… “ഞാൻ…ഞാനൊരു തെറ്റും ചെയ്‌തിട്ടില്ലടാ….ആരും…ആരും എന്നെ കേൾക്കാൻ പോലും തയ്യാറായില്ല…” “ആമി എല്ലാം പറഞ്ഞു…വല്യമ്മ ഒരു കാരണം നോക്കി ഇരിക്കായിരുന്നില്ലേ …അവർക്കത് കിട്ടി…അത്രേ ഉള്ളൂ….” പക്ഷെ വല്യച്ഛൻ…..അഭിയത് വിഴുങ്ങി…സ്വന്തം അച്ഛന് മകളെയിങ്ങനെ എങ്ങനെ ഇറക്കിവിടാൻ കഴിയുന്നു…. “ അകത്തേക്ക് വാ..പുറത്ത് തന്നെ നില്കാതെ…” ആളാരാണെന്ന് മനസിലായില്ലെങ്കിലും മായ അകത്തേക്ക് വിളിച്ചു..ഹരിക്ക് അവനെ കണ്ടിട്ടുള്ളത് കൊണ്ട് മനസിലായി..അവൻ അവരെ തന്നെ വെറുതെ
💬 Comments
View all comments