0%

Chapter Title : മഴനീർതുള്ളികൾ 1 [Anamika]

Author : Anamika Read All Parts 35.1K

തന്നെയാ…ഓരോ അലമ്പുമായിട്ട് അവൻ  നടക്കുമ്പോളും പ്രായത്തിന്റെയാ മാറുമെന്നേ കരുതിയോളു….പക്ഷെ  ഇങ്ങനൊക്കെ കാട്ടികൂട്ടുമെന്ന് ഞാൻ ചിന്തിച്ചുകൂടെ ഇല്ല..” അവരൊന്നു നെടുവീർപ്പിട്ടു.. “മോൾടെ പേര്  അമൃത എന്നല്ലേ…ശ്രീദേവി പറഞ്ഞിട്ടുണ്ട് പണ്ട്..” അമ്മയുടെ പേര് കേട്ടതും അവൾ തല ഉയർത്തി നോക്കി.. മായ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. “വല്യ കൂട്ടാരുന്നു ഞാനും നിന്റമ്മേം…ഒരേ സ്കൂളിലാ പഠിച്ചേ..ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ.. പത്തു വരെ ഒരുമിച്ചായിരുന്നു..പിന്നവൾ പ്രീഡിഗ്രിക്ക് ടൗണിലെ കോളേജിൽ ചേർന്നു..ഞാൻ സരസു ചേച്ചിടെ അടുത്ത് തുന്നൽ പഠിക്കാനും..” ഓർമകളിൽ അവരുടെ മുഖം ചിരി മായാതെ തന്നെ നിന്നു.. “17 കഴിയും മുന്നേ വിവാഹോം കഴിഞ്ഞു..” ഒന്ന് ദീർഘമായി ശ്വസിച്ചു മായ അവളുടെ മുഖത്തേക്ക് നോക്കി… “പിന്നവളെ ഞാൻ അങ്ങനെ കണ്ടിട്ടൊന്നുല്ല..നിന്റെ ചോറൂണിന് പുഴക്കര കണ്ണന്റെ അമ്പലത്തിൽ വന്നപ്പോളാ അവസാനായിട്ട് കണ്ടേ…അന്ന് നീയുണ്ടായിരുന്നു കയ്യിൽ..ഒരു തക്കുടുമണി…” മായ അവളുടെ നെറുകയിൽ വാത്സല്യത്തോടെ തലോടി… “22 ആയികാണില്ലേ ഇപ്പൊ….” “മ്മ്മ്…” അവളൊന്നു മൂളി… “പഠിക്കുവാണോ മോളിപ്പോ…” “മ്മ്മ്…പിജിക്ക്…” “എന്ത് വിഷയാ പഠിക്കണേ…അമ്മക്ക് അറിഞ്ഞൂടാ അതാട്ടോ പിന്നേം ഇങ്ങനെ ചോദിക്കുന്നെ….” “msc physics… സെന്റ് ആൽബർട്സിലാമ്മാ….” അറിയാതെ വിളിച്ചു പോയതാണ്.. “മോളിപ്പോ എണീറ്റു വാ…എന്തെങ്കിലും കഴിക്കാം..” ഇനിയും അവളെ ചോദിച്ചു മുഷിപ്പിക്കേണ്ടെന്ന് കരുതി മായ.. “വേണ്ട..വിശപ്പില്ല..” തളർന്നു വീഴാറായെങ്കിലും അവൾ അങ്ങനെ പറഞ്ഞു.. “ഇവിടെ പട്ടിണി കിടക്കാനൊന്നും പറ്റില്ല…വീട്ടീന്ന് ആരേലും വരുവാണേൽ വന്നപോലെ തന്നെ കൊടുത്തു വിടേണ്ടതാ എനിക്ക്….”ഇച്ചിരെ കടുപ്പിച്ചു തന്നെ പറഞ്ഞു… അവളുടെ കണ്ണിൽ നീർ നിറഞ്ഞു…. ആര് വരാൻ…. “എന്റെ ശ്രീക്കുട്ടീടെ മോളല്ലേ…മായമ്മ പറഞ്ഞാൽ കേൾക്കില്ലേ….എണീച്ചു വാ….”കണ്ണ് നിറഞ്ഞത് കണ്ടതും മായ

💬 Comments

View all comments