Chapter Title : മഴനീർതുള്ളികൾ 2 [Anamika]
വായിൽ വെക്കുന്നുണ്ടേലും ടീവിയിൽ ആണ് കണ്ണ്….
ഇടക്ക് ചാറെടുക്കാനായി പാത്രം എടുത്തപ്പോൾ കടല മാത്രമുണ്ട്….അരുണിനെ ഒന്ന് നോക്കി…
”അങ്ങോട്ട് തിന്ന് മോനേ….ബാക്കി കൂടെ ഉരുണ്ടുകേറട്ടെ….“ ചാറു മൊത്തം മുന്നേ ഊറ്റിയെടുത്തവൻ ഇളിച്ചു കൊണ്ട് പറഞ്ഞു…
”എന്നിട്ട് അതുകൊണ്ട് യോഗണ്ടേൽ ആ പെണ്ണിന്റെ എല്ലൊടിക്കാം…“ഹരീടെ ഗ്ലാസ്സിലെ ബാക്കി ചായ വായിലേക്കൊഴിച് അരുൺ പിറുപിറുത്തു…
”എന്തോന്ന്….“
”അല്ലാ…കടലേ…പ്രോടീനാ…കേറ്റിക്കൊ കേറ്റിക്കൊ….“
കഴിച്ചു കഴിഞ്ഞ് ഹരി മുറിയിലേക്ക് കയറി…അഴയിൽ കുന്നുകൂടികിടക്കുന്ന ഡ്രെസ്സുകൾ…ഒരു പ്രായം ആയതിൽ പിന്നെ തന്നെ ആണ് അലക്കും കഴുക്കും ഇസ്തിരിയിടുന്നതുമെല്ലാം..അമ്മ ഇടക്കൊക്കെ എടുത്തുകൊണ്ടു പോകുമായിരുന്നു അലക്കാൻ… അമ്മയുടെ കൈക്ക് സോപ്പ് അലർജി ആയതിൽ പിന്നെ സമയമുള്ളപ്പോ ഞാൻ അലക്കിക്കോളാമെന്ന് കട്ടായം പറഞ്ഞു നിർത്തിച്ചു അത്….
ആക്കൂട്ടത്തിൽ നിന്നു തന്നെ ഒരു മുണ്ടെടുത്തു തറയിൽ വിരിച്ചു അതിലേക്ക് എല്ലാ തുണിയും കൂടെ കൂട്ടികെട്ടി…രണ്ട് ബ്ലാക്കും ബ്ലൂവും ജീൻസും 2,3 നല്ല ഷർട്ടും ഉണ്ട് അതിൽ ബാക്കിയെല്ലാം കവലക്കിറങ്ങുന്നതും മറ്റും ആണ്…പണിക്കു പോകുമ്പോ ഇടുന്നത് അന്നന്നു കുളിക്കുമ്പോൾ കഴുകി ഇടും എന്നും കൊണ്ടുപോകേണ്ടതല്ലേ…ബാക്കിയുള്ളത് പണിയില്ലാത്ത ദിവസം ഒരുമിച്ചു കൂട്ടിയങ്ങ് അലക്കും
ഒരു കുത്തുന്ന സ്മെല്ലുണ്ട്.…നന്നായി വിയർക്കുന്ന ദേഹമാണ് തന്റെ…കുറച്ചൊന്നു അധ്വാനിച്ചാൽ പോലും വിയർപ്പിൽ മുങ്ങും..അമ്മ കുറെ നാൾ രാമച്ചവും പിന്നെന്തൊക്കെയോ പൊടിക്കൈയും ആയിട്ട് പുറകെ നടന്നു നോക്കിയതാ…എവിടെ മാറാൻ..പിന്നാ പരിപാടി നിർത്തി..
ഇതിവിടെ തന്നെ ഇട്ടാലോ. ….തമ്പുരാട്ടി കുറച്ച് സഹിക്കട്ടെ…അല്ലേൽ വേണ്ട തൃശൂർ പോണേൽ ഡ്രസ്സ് കഴുകിയത് വേറെ ഇല്ല….ആ കിഴിക്കെട്ട് എടുത്തു പുറകുവശത്തേക്ക് നടന്നു…
വിറകുപുരയുടെ സൈഡിലായി വച്ചിരുന്ന സോപ്പുപൊടി ടിൻ എടുത്തു ബക്കറ്റിലേക്കിട്ട്…
പഴയ പശുതൊഴുത്തായിരുന്നു പിന്നീട് വിറകുപുര ആക്കിയതാണ്…
💬 Comments
View all comments