0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41K

താമസമേ ഉള്ളൂ….എടാ ലോകത്ത് ഏത് തന്ത ആണേലും ഇങ്ങനൊരു സിറ്റുവേഷനിൽ സ്വന്തം മോൾക് പറയാനുള്ളത് കേക്കും അറ്റ്ലീസ്റ്റ് എന്നെ നാലു തെറിയെങ്കിലും വിളിക്കും….ഇതൊരുമാതിരി അവളാരെയോ വിളിച്ചു കേറ്റാൻ നോക്കിയിരുന്നപോലെ കയ്യും കഴുകി മാറിയൊരു നിൽപ്….അങ്ങേര് ഒഴിവാക്കിയത് തന്നെ…. പക്കാ…..അതു കൃത്യമായിട്ട് എന്റെ തലേലും…..“

പാടത്തിലൂടെ ഇടയ്ക്കു വീശുന്ന കാറ്റിൽ മുഖത്തേക്ക് വീഴുന്ന ചെറുതായ് ചുരുണ്ട തോളൊപ്പമുള്ള മുടിയിഴകൾ മാടിയൊതുക്കി ഹരി….

“എന്നിട്ടാ മാക്രി എവിടെ…”

“ആര്…”

“ചീപു മോൻ….അവനെ തപ്പി ആലോ ഞാൻ പോയത്….”

“അവൻ മോളിൽ കേറാൻ കോണി തപ്പി നടപ്പാരുന്നെന്ന്…നീയെവിടെ പോയെന്ന് ഞങ്ങള് കുറെ നോക്കി…പിന്നെ കാണാണ്ട് വന്നപ്പോ രണ്ടെണ്ണം കൂടെ അടിച്ചു ആശാനേം വിളിച്ചു പറഞ്ഞെങ്ങ് കിടന്നുറങ്ങി….”

“നന്നായി….”

“അല്ല മോനെവിടാ കിടന്നേ….” വളിഞ്ഞ ഇളിയുണ്ട് അരുണിന്റെ മുഖത്ത്….

“നിന്റമ്മൂമ്മ ദാക്ഷായണീടെ കുഴീടെ മണ്ടക്ക്….എന്തേ….”

“മ്ച്ചും…”

“ഇനിയാ മറുതേനെ ഞാൻ എങ്ങനെ ഫേസ് ചെയ്യും….അവൾക്കാണേൽ വന്നപാടെ അമ്മ മുറീം കൊടുത്ത്…എന്റെ ഉള്ള കിടപ്പാടോം പോയി…നീ കൂടെ കണ്ടേ അല്ലെ….”

“അല്ല ഭാര്യ ഒക്കെ അല്ലെ….പയ്യെ ഒരു മുറിയൊക്കെ ആക്കാം….നമക്കൊരു തമിഴ് പടം വൈബ് പിടിച്ചാൽ നൈസായിട്ടൊരു പ്രേമോം സെറ്റ് ആക്കാം….”

“അയ്യ……കണ്ടാലും മതി….എനിക്കാ പെണ്ണിനെ കാണുന്ന വഴിക്ക് എവിടുന്നാന്ന് അറിഞ്ഞൂടാ പെരുവിരലീന്ന് ഇരച്ചുകയറും….ഒണക്ക ചുള്ളി…

അവൾടൊരു അഹങ്കാരം….മുരിങ്ങക്കായ പോലത്തെ ദേഹോം പടവലങ്ങേടെ നീളോള്ള നാക്കും മത്തങ്ങാ പോലത്തെ കണ്ണും..ബെസ്റ്റ് മൊതലാ….”

“അപ്പൊ ഇതൊന്നും അല്ലാരുന്നേൽ ഒരു കൈ…” ഹരിയുടെ നോട്ടം കണ്ടതും പാതിക്ക് നിർത്തി…

“എന്നാ പോട്ട് വിട്….ആ കൊട്ടാരത്തിൽ വളർന്നവളല്ലേ…നമ്മടെ ഒക്കെ സെറ്റപ്പിൽ കൂടിപ്പോയാൽ 2 ആഴ്ച അതിനുള്ളിൽ വല്ല ഹോസ്റ്റലിലേക്കും

💬 Comments

View all comments