0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41K

പകൽ നല്ല ചൂടായൊണ്ട് രാവിലെ നേരത്തെ എണീറ്റ് പഠിക്കും…

പിറ്റേന്ന് രാവിലെ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഹാളിൽ കിടന്നുറങ്ങുന്നവന്റെ അലാറം അടിക്കുന്നത്…

ഒന്നടിച്ചു…അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ പിന്നേം അടിക്കുന്നു…

അവൻ ഓഫ്‌ ആക്കുന്ന ലക്ഷണം കാണുന്നില്ല…

അമ്മു സഹികെട്ട് എണീറ്റു ചെന്നു…

ഉറക്കപ്പിച്ചിൽ കണ്ണുപോലും തുറക്കാതെ ഫോൺ തപ്പുന്നുണ്ട്…

അവളെടുത്തേക്ക് നീട്ടിയിട്ടു കൊടുത്തു…

നടപ്പില്ല…പിന്നാ ഫോൺ എടുത്ത് ഓഫ്‌ ചെയ്തു…അപ്പോളാണ് ലോക്‌സ്ക്രീനിലെ ഫോട്ടോ കാണുന്നത്…

അമ്മയും അവനും കൂടെ നിൽക്കുന്നതാണ്…വേഷവും ചന്ദനക്കുറിയും മായമ്മേടെ കയ്യിലെ ഇലക്കീറും കണ്ടിട്ട് അമ്പലത്തിൽ പോയ വഴി ആണെന്ന് തോന്നുന്നു…പഴയൊരു ഫോട്ടോ ആണ്…

so handsome…..ശത്രു രാജ്യം ആണെന്ന് പോലും ഓർക്കാതെ അങ്ങ് കോഴിക്കുഞ്ഞ് വെള്ളക്കൊടി പൊക്കി..

സ്ക്രീൻ ഓഫ്‌ ആയപ്പോൾ ഒന്നുകൂടെ ഓൺ ആക്കി…

വെട്ടിയൊതുക്കിയ മുടിയുള്ള ട്രിമ് ചെയ്ത താടിയുള്ള മുഖത്തേക്ക് നോക്കി…

ആരും നോക്കിനിന്നു പോകുന്നത്ര സുന്ദരൻ…കുസൃതിക്കണ്ണും വിടർന്ന ചിരിയും…എന്താ ചേല്…

അമ്മുവിന്റെ ചുണ്ടിലൊരു കുഞ്ഞ് ചിരി മിന്നിമാഞ്ഞു..

ഫോണിലേക്ക് ഒന്നുകൂടെ നോക്കിയിട്ട് താഴെകിടക്കുന്നവന്റെ മുഖത്തേക്ക് നോക്കി…ആ കണ്ണ് മാത്രം ഉണ്ട് ഇപ്പോളും അങ്ങനെ…ബാക്കിയെല്ലാം വളർന്നിറങ്ങിയ താടിയും മുടിയും കാരണം മറഞ്ഞു കിടക്കുന്നു…

ഫോൺ അവിടെവച്ചു കയറിപ്പോയി..

“അമ്മേ…..എന്റെ അലാറം ആരാ ഓഫ്‌ ചെയ്തേ….എനിക്ക് വെള്ളമൊഴിക്കാൻ പോണ്ടെ അല്ലായിരുന്നോ…”

ഷോർട് നോട്സ് കുറച്ചുകൊണ്ടിരുന്നവൾ ഒന്ന് ശ്രദ്ധിച്ചു….

രാവിലെയിപ്പോൾ ഹരി പാടത്തു പോകാറുണ്ട് പയറിനു വെള്ളം ഒഴിക്കാൻ…വേനൽ ആയാണ്ട് പമ്പ് വെച്ച് അടിക്കണം കുളത്തീന്ന്…

അതതിനുള്ള അലാറം ആയിരുന്നോ…മിണ്ടണ്ട…ഇല്ലേൽ ഇപ്പൊ എന്റെ നെഞ്ചത്തോട്ടു കയറും…അല്ലേലെ ഒരു കാരണം തപ്പി നടക്കുവാ…

അവൻ പാടത്തേക്ക് ചെന്നു…ഒന്നു രണ്ട് പണിക്കാർ ഉണ്ട്…എന്നാലും താനും കൂടെ

💬 Comments

View all comments