Chapter Title : മഴനീർതുള്ളികൾ 2 [Anamika]
അറച്ചു വച്ചത് മൊത്തത്തിലങ്ങ് തരും..”
“ഇത് ഇവിടം കൊണ്ട് തീർന്നോണം….ബാക്കി ചോദിക്കാൻ ഏതെങ്കിലും ഒരുത്തൻ എന്റെ നേരെ വന്നാൽ….” താക്കീതു ചെയ്തവൻ അരുണിനടുത്തേക്ക് നടന്നു…
ഇത്ര അക്ഷോഭ്യനായി ശാന്തനായി തല്ലിയിട്ട് വരുന്നവനെ മനസിലാകാതെ നോക്കിനിൽക്കുവാണ് അരുൺ….സാധാരണ ആനക്ക് മദമിളകിയ മാതിരി തല്ലി പരുവം ആക്കാറാണ്….
“എടാ അവന്റെ കൈ രണ്ടും പറിഞ്ഞു പോയ മട്ടുണ്ട്…ഇത്രക്ക് വേണാരുന്നോ…ഒന്നു കുത്തിനു പിടിച്ച് രണ്ട് കൊടുത്താൽ തീരാവുന്നതല്ലേ ഉണ്ടായിരുന്നുള്ളു…..” മനസ്സിൽ ചില സംശയങ്ങൾ ഉണ്ട് അതുകൊണ്ടൊന്നെറിഞ്ഞു നോക്കിയതാണ് അരുൺ….
“എന്റെ കണക്കിന് ഇത് കുറഞ്ഞുപോയി…എനിക്കോ അവൾക്കൊ ഇഷ്ടപ്പെട്ടിട്ടല്ലെങ്കിലും ഞാൻ കൊണ്ടുവന്നു നിർത്തിയിരിക്കുന്നവളാ..എന്റെ കീഴിൽ നിൽക്കുന്നവളെ തോണ്ടിയവനെ തലോടി വിടാൻ ഒന്നൂടെ ജനിക്കണം….”
അരുൺ മുന്നിൽ നടക്കുന്നവനെ ആകെമൊത്ത മൊന്നുഴിഞ്ഞു നോക്കി
“മോനേ കരീ…..കരിക്കുട്ടാ….എന്റെ വീട്ടിലെ പെണ്ണോ അതോ….എന്റെ………….” അരുൺ അവനു മുന്നിലേക്ക് കയറിനിന്നു കൊണ്ട് കൈ കെട്ടി നിന്നു….
“കാണുന്നുണ്ട് ഞാൻ ഈയിടെയായിട്ട്…..പച്ചക്കറി കട കാണാത്ത നീ അവൾക്കു വേണ്ടി ഏറ്റോം ഫ്രഷ് തപ്പിനടക്കുന്നു….അവൾക്കിഷ്ടപ്പെട്ട സ്വീറ്സ് തപ്പിപിടിച്ചു വാങ്ങുന്നു….എനിക്കൊന്നും മനസിലാകുന്നില്ലന്ന് കരുതല്ലേ മോനേ….”
“ഡേയ് ഡേയ് എങ്ങോട്ടാടാ പറഞ്ഞുകേറുന്നേ നാറി….”
“എടാ കള്ള കഴുവേറി മോനേ…..എന്താടാ ഒരേളക്കം…..” കളിയായി അരുൺ അവന്റെ കോളറിനു കുത്തിപിടിച്ചു…..
“മതി മതി….ഇവിടെ നില്ല്….ഒരുപാടങ് മോൻ കാടുകയറേണ്ട….അവൾക്കൊരു പ്രശ്നം വന്നു…അതെന്റെ ഉത്തരവാദിത്തം ആണെന്ന് തോന്നിയതുകൊണ്ട് അതിന്റെ ബാക്കി നോക്കി അത്രേയുള്ളൂ….അതിനു നീ ഇത്രക്കങ്ങ് imagine ചെയ്തു കൊണ്ടോകണ്ടാ….” ഹരി അവന്റെ കഴുത്തിലെ പിടി പതിയെ വിടുവിച്ചു…
“ഓഹ്….അത്രേയൊള്ളെന്ന്….ഓക്കെ….ഇതെന്നും ഇങ്ങനെ തന്നെ കാണണേ….”
“ആ കാണും…അല്ലേലും മതിലകത്തെ തമ്പ്രാട്ടി എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു….” അവൻ പിറുപിറുത്തത്
💬 Comments
View all comments