0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29210

ഡ്രൈവർമാർ ആരേലും ഇല്ലെങ്കിൽ മാത്രം ആയിരുന്നു ഇങ്ങനെ ഓട്ടം പൊയ്‌കൊണ്ടിരുന്നത്…

പക്ഷേയിത് പൈസക്ക് വേണ്ടി മാത്രമോ അതോ അന്നത്തെ ഉമ്മിക്കല് കഴിഞ്ഞെപ്പിന്നെ എത്ര നോർമലായി പെരുമാറാൻ നോക്കിയാലും കണ്ടുമുട്ടലും കൂട്ടിമുട്ടലും ഇരുകൂട്ടർക്കും ചെറിയ ചമ്മലായി തുടങ്ങിയതുകൊണ്ടുള്ള മാറിനിൽപ് ആണൊന്നും അറിയില്ല….

മായക്ക് ഇഷ്ടമല്ല ലോറിപ്പണി…പിന്നെ ചിലവ് കൂടിയത് ഓർക്കുമ്പോൾ എന്തേലും ആവട്ടെന്ന് വച്ചു….

പയറ് പറിക്കാറായിട്ടുണ്ട്…..അതുവരെ അല്ലെ സാരമില്ലെന്നോർത്തു…

ഇടയ്ക്ക് ആമിയും അഭിയും വന്നിരുന്നതാണ്…പക്ഷെ അച്ഛൻ എങ്ങനെയോ അറിഞ്ഞു രണ്ടുപേർക്കും കണക്കിന് കിട്ടി….ഇനിയങ്ങോട് പോയാൽ ഇവിടെ തിരിച്ചു കയറേണ്ടെന്ന് പറഞ്ഞതിൽ പിന്നെ അവരും വരാതായി…

എന്നാലും എന്നും മെസേജ് അയക്കും വിളിക്കും..

ഉച്ചക്ക് കോളേജ് ലൈബ്രറിയിൽ നിന്നും റഫറൻസ് ബുക്ക്സ് എടുക്കാൻ ആയിട്ട് പോയതായിരുന്നു അമ്മു…

തിരികെ വന്നപ്പോൾ കുറച്ച് വൈകി…

സന്ധ്യയോട് അടുത്തിരുന്നു…പോരാത്തതിന് മഴക്കാറും…

മെയ് പകുതി കഴിഞ്ഞതോടെ എല്ലാ ദിവസവും വൈകിട്ടാകുമ്പോ മാനം മൂടികെട്ടും…

കയ്യിലെ തടിച്ച വലിയ രണ്ട് ബുക്കും താങ്ങിപിടിച്ചവൾ വേഗത്തിൽ നടന്നു…

കുടയെടുത്തിട്ടില്ല….

ബുക്ക്‌ എങ്ങാനും മഴ നനഞ്ഞാൽ അതിന്റെ വില വച്ചിട്ട് ഇപ്പോളത്തെ അവസ്ഥയിൽ ഫൈൻ കൊടുക്കാൻ പറ്റുന്നതല്ലാ…

കാറ്റിൽ പറക്കുന്ന ഷാളും ബുക്കുമെല്ലാം കൂട്ടിപിടിച്ചു വേഗം നടന്നതും കാലൊന്നു മടങ്ങി….

അസ്സഹനീയമായ വേദന കൊണ്ടവൾ നിലത്തേക്കിരുന്നു പോയി…

അതുകണ്ട് അടുത്തേക്ക് വന്നൊരു ചേട്ടൻ കാലുപിടിച്ചു നോക്കി ഉളുക്കിയതാ കുഴപ്പമില്ല ഒന്നു കുഴമ്പിട്ടു തിരുമ്മിയൽ മതിയെന്നും പറഞ്ഞവളെ ഓട്ടോയിൽ കയറ്റി വിട്ടു…

വീടിനു മുമ്പിൽ ഇറങ്ങുമ്പോളുണ്ട് മായമ്മ ധൃതിയിൽ ഓടിപിടിച്ചു ചിന്നൂന്റെ വീടിന്റെ മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ഓട്ടോയിലേക്ക് കയറുന്നു…

അവളെ കണ്ടതും അമ്മുമോളെ ലളിതെച്ചിക്ക് ഒരു നെഞ്ചുവേദന പോലെ അമ്മ ഒന്നു ഹോസ്പിറ്റലിൽ കൊണ്ടുപോട്ടെ മോളു പോയി ശാന്തേച്ചിടെ വീട്ടിൽ ഇരുന്നോ അമ്മ വിളിക്കാം എന്നും പറഞ്ഞു പോയി…

ലളിതമ്മ ഓട്ടോയ്ക്കുള്ളിൽ ഇരിക്കുന്നത് അമ്മു കണ്ടു…

ഓട്ടോയ്ക്ക് പൈസയും കൊടുത്ത് ഒരു വിധം അമ്മു അകത്തു കയറി…

കാല് ചെറുതായി നീരുവച്ചു തുടങ്ങിയിട്ടുണ്ട്….

കഴച്ചു കടയുന്ന വേദന….

അവൾ ഒരു പാരസെറ്റമോൾ എടുത്ത് കഴിച്ചു…അടുക്കള വരേ ഭിത്തിയിൽ പിടിച്ചു കൊക്കിചാടി മുറിവെണ്ണയും എടുത്ത് കാലിൽ തേച്ചു….

ഒന്നും കഴിക്കാതെ കുളിക്കാതെ

💬 Comments

View all comments