0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29209

കണ്ടു വേലിക്കൽ എളിക്ക് കയ്യും കുത്തി അവരെ നോക്കിനിൽക്കുന്ന മായയെ….

“എടാ….അമ്മ….അമ്മയോടെന്തു പറയും….”

“അതൊന്നും എനിക്കറീല്ല….കൊണ്ടോകാമെന്നു പറഞ്ഞു കൊണ്ടുപോയി….ബാക്കിയൊക്കെ നീ തന്നെ നോക്കണം….”

”എടാ……പ്ലീസ്….“

”ഒരു രക്ഷേമില്ല….അല്ലെ പിന്നൊന്നു കരഞ്ഞുനോക്ക്….പാവമാ ചിലപ്പോ വീഴും….“

വേലിക്ക് അടുത്തെത്തിയതും അമ്മു ഹരിയുടെ പിന്നിലേക്ക് ഒളിച്ചുനിന്നു…..

”അമ്മു ഇങ്ങോട്ടൊന്നു നീങ്ങിനിന്നെ….“

ഇതുവരെ കാണാതൊരു വിശേഷമൊക്കെ കണ്ട് ഒന്നന്തിച്ചെങ്കിലും മായ ഗൗരവം തന്നെ എടുത്തണിഞ്ഞു….

അമ്മു അവനു പിന്നിൽ തന്നെ നിന്നു കൊണ്ട് തല മാത്രം നീട്ടി…

”നിന്നോട് ഞാൻ പുഴെൽ പോവല്ലെന്ന് പറഞ്ഞിട്ടുണ്ടായിരുന്നോ….“

”അതിനിറങ്ങീലാമ്മ….“ അതുംപറഞ്ഞിട്ട് ചുണ്ടുവിതുമ്പുമ്പോലെ ഒരു എക്സ്പ്രഷൻ ഇടാൻ നോക്കി…

”ഈ കള്ളക്കരച്ചിൽ ഐഡിയ എന്റെ മോന്റെയാരിക്കും അല്ലെ…..“ പാളിയെന്നു മനസിലാക്കിയ ഹരി വേലിക്കിടയിലൂടെ നൂണ്ട് അകത്തേക്ക് കയറി…

ഇവിടെ വാടിന്നും പറഞ്ഞു അമ്മുവിന്റെ ചെവിക്ക് പിടിച്ചുകൊണ്ടു മായയും…

ആ പോക്ക് ഒന്നുനോക്കി തുണിയെടുത്തു വിരിച്ചു ഹരി…

ദിവസങ്ങളും ആഴ്ചകളും വേഗത്തിൽ കടന്നുപോയി….

കിച്ചു അവന്റെ വീട്ടിലേക്ക് തിരികെ പോയി…അവർ വിളിച്ചു പറഞ്ഞപ്പോൾ ഹരി കൊണ്ടുചെന്നാക്കിയതാണ്…

കിച്ചുവിന്റെ കൂടെയുള്ള പൊടിക്കലും വെക്കേഷൻ ആഘോഷവും കൂടെ ആയപ്പോൾ അമ്മുവിന്റെ കയ്യിലെ പോക്കറ്റ്മണി ഏകദേശം തീർന്നിരുന്നു….

അതു മനസിലാക്കിയ മായയാണ് അവൾക്കു പോക്കറ്റ്മണിയായിട്ടും മറ്റുമുള്ള പൈസ നൽകിയത്…ആദ്യം അമ്പിനും വില്ലിനും അടുക്കാതിരുന്ന അമ്മു പിന്നേ എല്ലാത്തിനും കണക്ക് വെച്ചോ എന്നിട്ടൊരു ജോലി ഒക്കെ ആയി പൈസ ഒക്കെ ആവുമ്പൊ തിരിച്ചു തന്നാമതിയെന്ന മായയുടെ നല്ലവാക്കിന്മേൽ അതു വാങ്ങിച്ചു…

അതു പക്ഷെ താൻ നേരിട്ട് കൊടുത്താൽ അവൾ വാങ്ങില്ലെന്നറിഞ്ഞുകൊണ്ട് ഹരി മായയെ ഏല്പിച്ചത് ആയിരുന്നു….

ചിന്നു അവളുടെ അമ്മവീട്ടിൽ നിക്കാനായിട്ട് പോയി..

വർഷത്തിൽ ഒരിക്കൽ മാത്രം കസിൻസുമായി കൂടാൻ കിട്ടുന്ന ചാൻസ് ആയതുകൊണ്ട് ഇനിയൊരു രണ്ടാഴ്ച അല്ലെങ്കിൽ കോളേജ് തുറക്കാറാകുമ്പോ പ്രതീക്ഷിച്ചാൽ മതി…

അമ്മുവിന് പരമബോറായി തുടങ്ങി…

ഒറ്റക്കിരുന്നും insta തോണ്ടിയും ടീവി കണ്ടും മടുത്തു…

ആക്കൂടെ ചൂടും…

ഇടയ്ക്ക് മഴ ഒന്നു കൊതിപ്പിച്ചു തൂളി പോകും…അതാണെങ്കിൽ ചൂട് കൂട്ടുവേം ചെയ്യും…

ഹരിയാണെങ്കിൽ ഇപ്പോ പെയിന്റ് പണി ഒക്കെ കുറച്ചിട്ട് ലോറിയിൽ പോക്ക് സ്ഥിരം ആക്കിയ പോലാണ്…

പോയാൽ പിന്നേ ഒരാഴ്ച പിടിക്കും….മുന്നേ സ്ഥിരം

💬 Comments

View all comments