Chapter Title : മഴനീർതുള്ളികൾ 3 [Anamika]
ഷർട്ടും ഇട്ടോണ്ടാണ് പോകുന്നത്….
”അവൾക്കു ഡ്രസ്സ് കൊടുക്കാൻ അവൾടെ ഏട്ടനുണ്ട്…എനിക്കോ….“
”ഞാൻ പിന്നെന്തോ….“ പാതിക്ക് നിർത്തി…
“നിനക്കിപ്പോ മാങ്ങ വേണം അത്രല്ലേ ഉള്ളൂ….”
അമ്മു തലകുലുക്കിയപ്പോ വീർപ്പിച്ചുപിടിച്ച ഉണ്ടക്കവിൾ രണ്ടും കുലുങ്ങി….
അവൻ പിഴിഞ്ഞുവച്ചിരുന്ന തുണീടെ അടിയിലേക്ക് കയ്യിട്ട് ഷോർട്സ് വലിച്ചെടുത്തു….
അതിന്റെ പോക്കറ്റിൽ നിന്നും മാങ്ങയെടുത്തു…
നാലഞ്ചെണ്ണമുണ്ട്….
“ആ രണ്ടിന്റേം സ്വഭാവം എനിക്കറിയാം…അതോണ്ട് അമ്മയ്ക്ക് മാറ്റിവെച്ചതാ….” അതിൽ നിന്നും രണ്ടെണ്ണം അവൻ എടുത്ത് നീട്ടി….
“വേണ്ട…മായമ്മക്ക് കൊടുത്തേക്ക്….”
“വേണേൽ പിടി..ഇല്ലേൽ ഇതൂടെ കിച്ചുന് ഞാൻ കൊടുക്കും വീടെത്തുമ്പോൾ….”
ചാടി മേടിച്ചു…..
അവനവളുടെ മുഖത്തെ നിറഞ്ഞ സന്തോഷത്തിലേക്ക് ഒരു നിമിഷം നോക്കി നിന്നു…
ഇതിത്ര പാവമാണോ ശെരിക്കും..
“നിങ്ങടെ പറമ്പിൽ കുറെ മാവുണ്ടല്ലോ….”
“ആ അതുണ്ട്….പക്ഷെ ഇങ്ങനത്തെ നാട്ടുമാങ്ങ ഇല്ല…പണ്ടുണ്ടായിരുന്നു അത് ആരോ മരിച്ചപ്പോൾ മുറിച്ചു…പിന്നിന്നാ കഴിക്കുന്നേ…..” പറഞ്ഞുകൊണ്ട് ആ മാങ്ങയുടെ മൂക്കുകടിച്ചു വായിലേക്ക് വച്ച് ഊമ്പിയെടുത്തു….
“മ്മ്…” മാങ്ങയൂമ്പുന്നവളുടെ അല്പം ബ്രൗൺ കലർന്ന മേൽചുണ്ടിലും ഇളം ചുവപ്പുനിറമുള്ള കീഴ്ച്ചുണ്ടിലും നോട്ടം തങ്ങിനിന്നപ്പോൾ അവനൊന്നു മൂളി തിരിഞ്ഞു….
ഇന്നലെ നുണഞ്ഞപ്പോൾ എരിവ് ചുവച്ചെങ്കിൽ ഇന്നതിനു മാങ്ങയുടെ മധുരം ആകും…
തേൻ മധുരം……..
ചിന്ത വേണ്ടാത്ത വഴിക്ക് ഓട്ടം തുടങ്ങിയപ്പോൾ തലയൊന്ന് കുടഞ്ഞു കാല് വലിച്ചു നടപ്പിന് വേഗം കൂട്ടി…
ചെറിയ കൈത്തോടിനു മുകളിൽ തെങ്ങിൻ കഷ്ണം മുറിച്ചിട്ട പാലം എത്തിയപ്പോൾ അമ്മു നിന്നു….
ഹരിയത് കടന്നു മുന്നോട്ട് നീങ്ങി…
“അതേയ്….”
അവൻ തിരിഞ്ഞു നോക്കി….
“ഒന്ന്….”.തടിപാലത്തിലേക്ക് കണ്ണുകാണിച്ചു….
“ഇങ്ങോട് നീയെങ്ങനാ കടന്നേ അതുപോലങ് കടക്ക്….”
“അപ്പൊ അവളുണ്ടാരുന്നില്ലേ…”
“പ്ലീസ്….എനിക്കിതു ശീലമില്ലാഞ്ഞിട്ടാടാ….”
അവൻ തിരിഞ്ഞു വന്നു കൈനീട്ടി…
തഴമ്പിച്ചു പരുപരുത്ത കൈ….
അവളാ കയ്യിൽ പിടിച്ചു പാലം കടന്നു…
“ഒറ്റക്ക് നടക്കാനൊക്കെ പടിക്ക്…കുഞ്ഞൊന്നുവല്ല നീ…”
“മ്മ്…” മൂളലിനിച്ചിരെ കനം കൂടിയപോലെ…ഒരു പരിഭവത്തിന്റെ നിഴൽ പോലെ….
ആദ്യമാദ്യം പിന്നിൽ നടന്നവളിപ്പോ ആ ഒരാൾക്കു കഷ്ടി നടക്കാൻ ഇടയുള്ള ഇടവഴിയിൽ ഒപ്പം നടക്കാൻ തുടങ്ങി…
അവൾക്കു നടക്കാൻ എളുപ്പത്തിന് സോപ്പ്പെട്ടി കുടഞ്ഞു ബക്കറ്റിലേക്കിട്ടവൻ ആ ബക്കറ്റ് ഇടതുകയ്യിലേക് മാറ്റിപ്പിടിച്ചു അവർക്കിടയിൽ സ്ഥലമുണ്ടാക്കികൊടുത്തു…അതോ തടസം നീക്കികൊടുത്തതോ….
ഒന്നുമൊന്നും മിണ്ടിയില്ലെങ്കിലും വീടെത്തുംവരെ ഒരുമിച്ചു നടന്നു…
വീടിനോടടുത്തതും
💬 Comments
View all comments