0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29206

ഏട്ടനുണ്ടായിരുന്നെങ്കിൽ എന്നവൾ ഓർത്തു…

അലക്ക് കഴിഞ്ഞ് അവർക്കൊപ്പം നീന്തിയെത്തിയ ഹരി അടിയിൽ നിന്നും പൂഴിമണൽ വാരിയെടുത്തു ചിന്നുവിന്റെ തലയിൽ പൊത്തുന്നതും അതിനവൾ അവനെ മാന്തികീറി തല്ലുണ്ടാക്കുന്നതും നോക്കി അവൾ ഇരുന്നു….

അവർക്കിടയിൽ താനും കൂടെ ഉണ്ടായിരുന്നെങ്കിൽ….

ഹരിയോട് കിച്ചു എന്തോ പറയുന്നതും കിച്ചുവിനെ ചിന്നുവിനെ ഏല്പിച്ചു അവനും അരുണും കൂടെ അക്കരക്ക് നീന്തുന്നതും കണ്ടു….

പിന്നെ ഏതോ മരത്തിൽ കയറി നാട്ടുമാങ്ങയാണെന്നും തോന്നുന്നു എന്തോ പറിച്ചോണ്ട് വരുന്നുണ്ട്….

വട്ടയിലയിലോ മറ്റോ പൊതിഞ്ഞു വള്ളികൊണ്ടു കെട്ടി അതും കടിച്ചു പിടിച്ചു ഹരി ഇക്കരെ എത്തി….

കരയെത്തിയ പാടെ ആക്രാന്തം കൂട്ടി അതിലുണ്ടായിരുന്ന മാങ്ങയെല്ലാം ചിന്നുവും കിച്ചുവും കൂടെ എടുത്തു….

അമ്മുവിന് ഒന്നേ കിട്ടിയുള്ളൂ…..

കിച്ചു തുമ്മിതുടങ്ങിയപ്പോൾ ഹരി ഇട്ടിരുന്ന ഷോർട്സ് ഊരി ബക്കറ്റിൽ ഇട്ടു തോർത്തുടുത്തു വേഗം കുളിച്ചുകയറി…

“അയ്യോഹ്…..വാഴയില….” അക്കാര്യം വിട്ടുപോയിരുന്നു….

പിന്നാ വാഴയില കല്ലിൽ ഉരച്ചു കിച്ചുനെ വെള്ളത്തിൽ ഒന്നുടെമുക്കി അവന്റെ പുറത്ത് തേച്ചു ഹരി തന്നെ കുളിപ്പിച്ചു കയറ്റി….

കറുത്ത മുണ്ട് മടക്കികുത്തി തോളിൽ ഒരു തോർത്തും വിരിച്ചിട്ട് ഒരു കയ്യിൽ തുണിനിറച്ച ബക്കറ്റും മറുകയ്യിൽ സോപ്പ് പെട്ടിയുമായി ഹരി നടന്നു…അവനു പിന്നിൽ അമ്മുവും…..

ചിന്നുന്റെ ഒക്കെ കൂടെ മുന്നിൽ ആയിരുന്നു അവളും ഇടയ്ക്ക് അവർ മൂന്നുംകൂടേ എന്തോ പറഞ്ഞ് കളിയാക്കിയപ്പോൾ പിണങ്ങി ഹരിക്കൊപ്പം ആയതാണ്….

തങ്ങളോടുള്ള പിണക്കത്തിലും അവനോടുള്ള ഇണക്കത്തിലും വേറൊരിണക്കത്തിന്റെ മണമടിക്കുന്നുണ്ടോയെന്ന് മൂക്കുവിടർത്തിയ ആങ്ങളയും പെങ്ങളും മനപ്പൂർവ്വം തന്നെ കുറച്ച് വേഗം നടന്നു മുന്നിലായി….

കരിയില അനങ്ങുന്നതിന്റെ സ്വരം അകന്ന് തുടങ്ങിയപ്പോ ഹരി നടന്നുകൊണ്ട് തന്നെ തിരിഞ്ഞു നോക്കി….

“ഒന്നനങ്ങി നടക്കാമോ….ഇല്ലേ ഞാനിവിടെ കളഞ്ഞിട്ട് പോവും….” അരിച്ചരിച്ചുള്ള അവളുടെ നടപ്പ് കണ്ട് കലി കയറി…

“എന്നെയെന്തിനാ കൊണ്ടന്നെ….” ഒരു കൊട്ടക്ക് വീർപ്പിച്ചു വച്ചിട്ടുണ്ട് മുഖം….

”എന്തോന്ന്….കുറച്ചുറക്കെ പറയ്…“

”എന്നെയെന്തിനാ കൊണ്ടന്നെന്ന്….പുഴേലും ഇറക്കീല…മാങ്ങയും കിട്ടീല….“ ദൂരേക്ക് നോക്കിയാണ് പറച്ചിൽ…

”മാങ്ങ നീ തിന്നില്ലേ….“

”അതോണ്ടെന്താവാനാ…ഒരെണ്ണല്ലേ….“

”വേണേൽ എടുക്കണമായിരുന്നു…പിന്നേ പുഴെലിറക്കാത്തത് ഞാൻ ആണോ…നീ തന്നെ ഇറങ്ങാതെ ഇരുന്നിട്ട്…“

”അതെനിക്ക് ഉടുപ്പില്ലാഞ്ഞിട്ടല്ലേ….“

”അപ്പൊ അവൾ ഇറങ്ങീതോ…“ ചിന്നുവിനെ ചൂട്നി ചോദിച്ചു…

അവൾ നനഞ്ഞ ഡ്രെസ്സിനു മേലെ അരുണിന്റെ

💬 Comments

View all comments