Chapter Title : മഴനീർതുള്ളികൾ 3 [Anamika]
കുത്തി അവിടേക്ക് വന്നു….
”ഇതിച്ചിരെ കറ്റാർവാഴെടെ നീര് തൂത്താൽ പൊക്കോളും…“ അഭിപ്രായവും പറഞ്ഞ്…
”ഇവിടെവിടാപ്പോ കറ്റാർവാഴ….വേറെ വല്ല വഴിയും പറാമ്മ….“
”ആ എടാ ഹരീ…..നീയാ പിന്നാമ്പുറത്തു വച്ചേക്കണത് പാളയം കോടൻ അല്ലെ…..“ അലക്കാനുള്ള തുണിയടങ്ങിയ ബാഗുമെടുത്തു ഇറങ്ങിവന്നവനോട് ചോദിച്ചു…..
”മ്മ്മ്…അതേ….“
”എന്നാ അതീന്നൊരു കഷ്ണം ഇല വെട്ടി ഇവനെ ഒന്നുരച് കുളിപ്പിച്ചാമതി….പൊന്തീതൊക്കെ ചുങ്ങിക്കോളും നാളത്തേക്ക്…..“
”അതില വെട്ടാൻ ഒന്നും ആയിട്ടില്ല….പിഞ്ചാണ്…..“ ഹരി എതിർത്തു…നട്ടു നനച്ചു വളർത്തുന്നതെല്ലാം പ്രാണൻ പോലെ കൊണ്ടുനടക്കുന്നവനാണ്….അതേ അവൻ തന്നേ ആണ് മറ്റൊരാൾ നട്ടുനനച്ചു വളർത്തിയതിനെ ഒരൊന്നൊന്നരക്കെട്ടുകെട്ടി കൊണ്ടുവന്നതെന്ന് വിരോധാഭാസം….
”ഓ പിന്നേ….ഒരു കീറെല അല്ലെ….നീ പോയിങ് മുറിക്ക് പെണ്ണേ….അവനൊരു വല്യ കർഷകശ്രീ വന്നേക്കുന്ന്. …“ ചിന്നുവിനെ ലളിതമ്മ ഉന്തി തള്ളിവിട്ടു….
“ആ നീയെന്നായാലും പുഴേലേക്കല്ലേ…..”
ഇനിയെന്ത് മാരണമാന്നുള്ള മട്ടിൽ ഹരി തിരിഞ്ഞു നിന്നു…..
“അവനെ കൂടെ കൊണ്ടോയി കുളിപ്പിച്ചിട്ട് വാ….പുഴെൽ കുറച്ച്നേരം മുങ്ങുമ്പോ ചൊറിച്ചിലിനൊരാശ്വാസം കിട്ടും….”
കിച്ചുന്റെ മുഖത്ത് ഒരു കൊട്ട സന്തോഷം….
“എന്നെക്കൊണ്ടൊന്നും വയ്യാ….അല്ലേൽ തന്നെ ഒരു ലോഡ് അലക്കാനുണ്ട്….ഇവളുമാരൊടെങ്ങാനും പറയ്…..”
“എനിക്കിതൊന്നും അറിഞ്ഞൂടാ….” അമ്മു കയ്യൊഴിയാൻ നോക്കിയതും ഹരി തറപ്പിച്ചുനോക്കി….പുഴയെന്ന് ചുണ്ടനക്കി….
അമ്മുവിന് അപ്പോളാണ് കത്തിയത്….
പിന്നുഷാറായിട്ട് ചിന്നുവിനേം ചാടിച്ച് കിച്ചുവിനേം കൂട്ടി ഇറങ്ങി….
ഇറങ്ങാൻ തുടങ്ങിയതും ഞാനൂടെ ഉണ്ടെന്ന് പറഞ്ഞു അരുണും കൂടി….
പരിചയമില്ലാത്ത വെള്ളത്തിൽ ചാടി പനിയൊന്നും പിടിപ്പിച്ചേക്കല്ലെന്ന് ലളിതമ്മ അമ്മുവിനൊരു താകീതും കൊടുത്തുവിട്ടു….
അമ്മുവിന്റെ തുള്ളക്കം കണ്ടിട്ട് ചിന്നു അവളെ ഒന്നിരുത്തി നോക്കി….
എന്തോ എവിടെയോ ചീഞ്ഞു നാറുമ്പോലെ…
പക്ഷെ എന്താണന്നങ്ങോട്ട് മനസിലാകുന്നില്ല….
ആ പിന്നേ പോട്ട് പുല്ലെന്നും വച്ച് ഒരുപാട് തല പുകയ്ക്കാണ്ട് അങ്ങോടു നടന്നു…..
ഹരി അലക്കുന്നതിനു കുറച്ചപ്പുറത്തായി പാറപ്പുറത്തു വെള്ളത്തിൽ കാലിട്ട് കിച്ചുവിനെ നീന്തൽ പഠിപ്പിക്കുന്ന ചിന്നുനേം അരുണിനേം നോക്കിയിരിക്കുവാണ് അമ്മു…..
ഒരാവേശത്തിൽ ചാടിപോന്നപ്പോ ഉടുത്തുമാറാൻ ഒന്നും എടുത്തിരുന്നില്ല….അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങാതെ കരക്ക് തന്നെ ഇരുന്നു….
വാ വാന്നു അവർ മൂന്നും കയ്യാട്ടി വിളിക്കുന്നുണ്ട്…നീന്തൽ അറിയാത്തതുകൊണ്ടും നനഞ്ഞത് ഇട്ടോണ്ട് പോകേണ്ടത് കൊണ്ടും അവൾ ഇറങ്ങിയില്ല….
ഒരു കയ്യാൽ ചിന്നുവിനെ ചേർത്തുപിടിച്ചു മറുകയ്യിൽ കിച്ചുവിനെ കിടത്തി വെള്ളത്തിൽ തല്ലിക്കുന്ന അരുണിനെ കണ്ടപ്പോൾ തനിക്കും അതുപോലൊരു
💬 Comments
View all comments