0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29202

നല്ല ബെസ്റ്റ് വാഗ്ദാനം…അവൾ അഞ്ചാം ക്ലാസുകാരിയാണല്ലോ പുഴയെന്ന് കേൾക്കുമ്പോൾ വീഴാൻ…

പക്ഷെ ഒന്നു പുഴയിൽ പോകാൻ മായമ്മേടെ കാലും കയ്യും പിടിച്ച് നടന്നവൾക് അത് ലോട്ടറിയായിരുന്നു….

ഒറ്റനിമിഷം കൊണ്ടവൾ അവൻ ചെയ്തു കൂട്ടിയതെല്ലാം മറന്നു…

അവനെ നോക്കി നിറഞ്ഞു പുഞ്ചിരിച്ചു…

അതുകണ്ടപ്പോൾ ആണ് ഹരിയുടെ ശ്വാസം നേരെ വീണത്….

“കൊണ്ടൊവോ…” കണ്ണും വിടർത്തിയുള്ള ചോദ്യത്തിന് അവൻ തലയാട്ടി…

“അമ്മയെ നീ പറഞ്ഞ് സമ്മതിപ്പിക്കണം….”

“ഞാനോ…അതൊന്നും പറ്റൂല….നിനക്കല്ലേ പോണ്ടെ അപ്പോ നീ പറയ്….” ചോറിൽ വെള്ളം ഒഴിച് ചാറു കഴുകിയൂറ്റി..

“നീയെന്താ കാണിക്കുന്നേ…” അവളവൻ ചെയ്യുന്നതും നോക്കി ചോദിച്ചു….

“അല്ലാണ്ടീ ചോറ് കളയാൻ പറ്റുവോ….”

“കുറച്ച് കഴിഞ്ഞ് ഞാൻ പോണ്ട്…എന്തേലും പറഞ്ഞമ്മയെ സമ്മതിപ്പിച്ചാൽ എന്റെ കൂടെപോന്നോ….”

“ഈ എന്തേലും എന്ന് പറയുമ്പോൾ ഇന്നലത്തെത് പറയണോ അതോ ഇന്നത്തെ പറയണോ….” അമ്മു ഇരു പിരുകവും പൊക്കി അവനോട് ചോദിച്ചു…

“ഓഹ് എന്തിനാന്ന്…ഞാൻ ചോദിച്ചോളാം പോരെ….”

ഹരി തോൽവി സമ്മതിച്ചു….

വെള്ളത്തിൽ നിന്നും ചോറ് പിഴിഞ്ഞെടുത്തു വേറെ പ്ലേറ്റിലേക്കിട്ടു…

“പിന്നേ….” അമ്മുവിന്റെ അടുത്തേക്കിച്ചിരി നീങ്ങിനിന്നു….

“പറയാണോന്ന് അത്ര നിർബന്ധം ആണേൽ….”

അമ്മു അവന്റെയാ പിശക് ഭാവം കണ്ട് മുഖത്ത് തന്നെ നോക്കി….

“അന്നത്തേത് പറഞ്ഞാ മതീട്ടാ…..ആ ടോപ്പും പൊക്കി എനിക്ക് കാണിച്ചു തന്ന……. അന്നത്തേത്….”

എടാ പട്ടീന്നും വിളിച്ചവൾ രാവിലെ അവനെടുത്തതിന്റെ ബാക്കി ചെറുനാരങ്ങാ അവനു നേരെ എറിഞ്ഞു…..

ഇതിന്റത്രേം തന്നെയുള്ളെന്ന് പറഞ്ഞവൻ അത് ക്യാച്ചും പിടിച്ച് ഹാളിലേക്ക് നടന്നു…

“കുഞ്ഞമ്മമ്മേ……..നീട്ടി വിളിക്കുന്നുണ്ട് കിച്ചു….

”അമ്മയപ്പുറത്താ എന്താടാ….“ അമ്മു ഇറങ്ങിച്ചെന്നു മുറ്റത്തേക്ക്….

”ചൊറിയുന്നു…..“ പുറവും മാന്തി കിച്ചു തിരിഞ്ഞു നിന്നു…

അമ്മു അവന്റെ ടീഷർട്ട് പൊക്കി നോക്കി….

”എന്താടി….“ ചിന്നുവും ഇറങ്ങിവന്നു…

”എപ്പോ പോയതാടാ കളിക്കാനെന്നും പറഞ്ഞു…മായമ്മ ഇങ്ങനെ വരട്ടേ….“ അവന്റെ തലയ്ക്കു ഒരു കൊട്ട് കൊട്ടി ചിന്നു…

”നീ പോടീ നീ ഒത്തിരി ചേച്ചി കളിക്കണ്ട…..നോയ്ക്കെ അമ്മുച്ചേച്ചിയ് മൊത്തം ചൊറിയുവാ….“

”ഇത് ചൂടുകുരു ആട….ചൊറിയല്ലേ പൊട്ടും…..“ അമ്മു അവന്റെ ടീഷർട്ട് ഊരിയെടുത്തു….

”ആ….ആ നട്ടപ്ര വെയിലും കൊണ്ട് കളിച്ചെന്റെയാ…ഞാനപ്പളെ ഈ ചെറുക്കനോട് പറഞ്ഞതാ വേണ്ടാന്ന്….“ ലളിതമ്മ ഒടിച്ചോണ്ടുവന്ന വിറക് നിലത്തേക്കിട്ട് നൈറ്റിയഴിച്ചു

💬 Comments

View all comments