0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29137

ഞാൻ പുളി പൊട്ടിക്കാൻ ഇറങ്ങുവാ….”

വേണ്ടെന്നും പറഞ്ഞവൻ ചാറു മൊത്തം ഒഴിച് കുഴച്ചു….മീൻ പൊരിച്ചതും കറിവെച്ചതിന്റെ കഷ്ണവും എടുത്ത് വായിലേക്ക് വച്ചു ചവച്ചു തുടങ്ങിയതും കണ്ണീന്ന് പൊന്നീച്ച പാറി….

മുറിവിൽ കൃത്യമായിട്ട് മുളക് തട്ടി…..

ഒരു വിധം വെള്ളം കുടിച്ചു രണ്ടുവാ ഇറക്കി….

പറ്റുന്നില്ല…..

എരിവ് വലിച്ചുകൊണ്ടവൻ മുന്നിലിരിക്കുന്ന ഒരുപ്ലേറ്റ് ചൊറിലേക്ക് നോക്കി…

ആഹാരത്തിന്റെയും വിശപ്പിന്റെയും വില നന്നായിട്ട് അറിഞ്ഞവൻ ആയതുകൊണ്ട് കളയാൻ തോന്നിയില്ല…

വെള്ളമൊഴിച്ചു ചാറു കളഞ്ഞിട്ട് കഴിക്കമന്നോർത്ത് അടുക്കളയിൽ എത്തി…

വെച്ച അമ്മയ്ക്ക് എരിവ് അറിയേണ്ടതല്ലേ…

ഒരു നിമിഷം….മീൻ ചട്ടിയുടെ മൂടിതുറന്ന് നോക്കി…

ചോറിലെ കറിയെക്കാൾ നിറം കുറവാണ് ചട്ടിയിലെ കറിക്ക്….

ഒന്നുമറിയാത്ത മട്ടിൽ ഇടങ്കണ്ണിട്ടു നോക്കി നിന്നു ബേസിനിലെ പാത്രം കഴുകുന്നവളെ കണ്ടതും കൂടുതൽ ചിന്തിക്കാതെ തന്നെ കാര്യം മനസിലായി…. അവളുടെ പണിയാണെന്ന്….

ആ കലിക്ക് കയ്യിൽ ഒരുരുള ഉരുട്ടിയവൻ അടുത്തേക്ക് ചെന്നു പണി മണത്തു ഓടാൻ നോക്കിയവളെ വട്ടം പിടിച്ചുവച്ചു കവിളിൽ കുത്തിപിടിച്ചു വായിലേക്ക് ഉരുള തള്ളിക്കയറ്റി…..

“എനിക്കിട്ട് ഉണ്ടാക്കീട്ട് അങ്ങനങ്ങു പോയാലോ മോളേ….”

“മൊത്തം ഇറക്ക് നീ…” വാ ഒന്നുകൂടെ അമർത്തിപൊത്തിപിടിച്ചു….

ഏതാനും സെക്കന്റ്‌ കഴിഞ്ഞ് ആണ് അവനു ബോധം വീഴുന്നത്….

ചാടി കയ്യെടുത്തു…

അവൾ മീൻ കൂട്ടില്ലല്ലോ….

വാഷ്ബാസിനിലേക്ക് തുപ്പുന്നവളെ എന്ത് ചെയ്യണമെന്നറിയാതെ നോക്കി…

തൊടുന്നതെല്ലാം പണിക്കുമേൽ പണിയാണല്ലോ…

പെട്ടെന്നൊരു ചിന്തയിൽ അവളുടെ മുഖം പിടിച്ചെടുത്തു വായ്ക്കുള്ളിലേക്ക് വിരൽ കയറ്റി അണ്ണാക്കിൽ വിരല് വച്ചുരച്ചു…

അമ്മു ഓക്കാനിച്ചു തുപ്പി…

“എടീയിപ്പോ പോയില്ലേ…സോറി…ഞാനോർത്തില്ല…സോറി….” കണ്ണ് നിറഞ്ഞു കരഞ്ഞു തുടങ്ങിയവളെ കണ്ടതും അവനെന്തു പറയണമെന്നറിയാണ്ടായി…

“അമ്മു…അമ്മൂ…കരയല്ലേടി പ്ലീസ്…അന്നേരത്തെ ദേഷ്യത്തിന് ചെയ്തതാ…എന്നെ വേണേ രണ്ടുതല്ലിക്കോ…കരയല്ലേ പ്ലീസ്…പ്ലീസ്….”

അമ്മു അവനെ മുഖമുയർത്തി നോക്കി…

“എന്റമ്മു ചേച്ചിയല്ലേ…..സോറി….സോറി… പൊന്നല്ലേ….സോറി…..”

കണ്ണ് ചുരുക്കി കെഞ്ചുന്നുണ്ട്…..പറയുന്നതെന്തൊക്കെ ആണെന്ന് പോലും ഓർക്കാതെ….

ആ ഭാവം കണ്ടിട്ടവൾക് ഒന്നും പറയാനും തോന്നിയില്ല…

“സാരല്ല…ഞാൻ…ഒന്നു കുളിച്ചാ മതി…”

“ഞാൻ കുളിപ്പിച്ചരാടി…..” അതേ ഫ്ലോയിലങ് പോയതാണ്…

“ങേഹ്….”അമ്മു പുരികംചുളിച്ചു നോക്കി…

“എന്താന്ന്….”

അവനും അപ്പോളാണ് ബോധം വീണത്….

“ആ..അങ്ങനല്ല..അതല്ല…പൊഴേല്….”

“പൊഴേല്…അമ്മു അവനെ തന്നെ നോക്കി….

”നീ ചുമ്മാ കാറി അമ്മയെ അറിയിക്കാണ്ടിരുന്നാൽ ഞാൻ പൊഴേൽ കൊണ്ടുപോകാം….“

💬 Comments

View all comments