Chapter Title : മഴനീർതുള്ളികൾ 3 [Anamika]
അയ്യെന്നും പറഞ്ഞ് കണ്ണിറുക്കി അടച്ചെങ്കിലും അനുസരണയില്ലാത്ത നാണംകെട്ട രണ്ട് കണ്ണും അവളോടാനുവാദം പോലും ചോദിക്കാതെ അങ്ങോടു തന്നെ വീണ്ടും തുറന്നു….
പക്ഷെയതിലും വേഗത്തിൽ കണ്ണ് പൊത്തിക്കൊണ്ടവൾ അകത്തേക്കോടി….
അടുക്കളയിലെ വാഷ്ബേസിനു മുന്നിൽ നിന്നു മുഖത്തേക്ക് വെള്ളം ശക്തിയിൽ ഒഴിച്ചു….
തുണിയില്ലാണ്ടൊന്നുമല്ലല്ലോ കണ്ടത്…അതിനിത്രേം വെപ്രാളം പിടിക്കാൻ എന്തിരിക്കുന്നു…ബുദ്ധി അവളോട് തന്നെ ചോദിക്കുന്നുണ്ടെങ്കിലും അവൾക്ക കാഴ്ച്ചയിൽ നിന്നു പുറത്ത് വരാൻ പറ്റുന്നില്ല….
മലർന്നു നീണ്ടു കിടക്കുന്നവന്റെ ജെട്ടിക്ക് മുന്നിൽ കണ്ട മുഴുപ്പ്….
ആ ഓർമയിൽ തലക്കടിച്ചവൾ സ്ലാബിന് മുന്നിലേക്ക് തിരിന്നു നിന്നു….
“അമ്മൂ….”
അവളെ തന്നെ സംശയത്തോടെ നോക്കി കുത്തിയിടാനുള്ള പുട്ട് കുറ്റീം ഒരുകയ്യിൽ പിടിച്ചു നിൽക്കുന്ന മായ….
അമ്മേടെ മുന്നിൽ കിടന്നാണ് ഈ കഥകളി കളിച്ചേയെന്ന് ഓർത്തവൾ നാകുകടിച്ചു…
“അല്ല….അത് പിന്നേ….കാപ്പിയുണ്ടോ അമ്മാ….”
“ദാ മൂടിവെച്ചേക്കുന്നു….”
അവളതെടുത്തു മുറിയിലേക്ക് തന്നെ മുങ്ങി….
പഠിക്കാനുള്ള ബുക്കുമെടുത്തു അതിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു…
അല്ലെങ്കിലും എന്തിൽ നിന്നും ഏതിൽ നിന്നും അവളെ മാറ്റാൻ ആ ബുക്കുകൾക് കഴിയും….അവളുടെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും ചവിട്ടുപടികൾ ആണവ…
ഇക്കാലമത്രയും പഠിപ്പിയെന്നും ബുജിയെന്നും ഒക്കെയുള്ള കളിയാക്കലുകളും മാറ്റിനിർത്തലുകളും ഉണ്ടായിട്ടും അവളെ ഇന്നും മടുപ്പിക്കാതെ കൂട്ടിരിക്കുന്ന അവളുടെ പ്രിയപ്പെട്ട കൂട്ടുകാർ ആണ് ആ പുസ്തകങ്ങൾ…
ഓരോന്നോരോന്നായി മാറിമാറി വരുന്ന പ്രിയപ്പെട്ടവർ…
അത്ര ചെറുതല്ലാത്തൊരു ലക്ഷ്യത്തിലേക്ക് അവൾ കൂടെ കൂട്ടുന്നവർ…
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ന്യൂക്ലിയർ ഫിസിക്സ് ഇൽ റിസർച്ച് അതാണ് അമ്മുവിന്റെ ലക്ഷ്യം…
അടുത്ത വർഷം താൻ പിജി കഴിഞ്ഞു നടക്കുന്ന ആദ്യത്തെ എൻട്രൻസ് തന്നെ ട്രൈ ചെയ്യണം എന്നാണവൾക്….
ഡിഗ്രി കഴിഞ്ഞപ്പോൾ ഒന്നു ട്രൈ ചെയ്തതാണ്..ബട്ട്
💬 Comments
View all comments