0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29106

വരാൻ പറ്റുന്നില്ല….

മലർന്നു നീണ്ടു കിടക്കുന്നവന്റെ ജെട്ടിക്ക് മുന്നിൽ കണ്ട മുഴുപ്പ്….

ആ ഓർമയിൽ തലക്കടിച്ചവൾ സ്ലാബിന് മുന്നിലേക്ക് തിരിന്നു നിന്നു….

“അമ്മൂ….”

അവളെ തന്നെ സംശയത്തോടെ നോക്കി കുത്തിയിടാനുള്ള പുട്ട് കുറ്റീം ഒരുകയ്യിൽ പിടിച്ചു നിൽക്കുന്ന മായ….

അമ്മേടെ മുന്നിൽ കിടന്നാണ് ഈ കഥകളി കളിച്ചേയെന്ന് ഓർത്തവൾ നാകുകടിച്ചു…

“അല്ല….അത് പിന്നേ….കാപ്പിയുണ്ടോ അമ്മാ….”

“ദാ മൂടിവെച്ചേക്കുന്നു….”

അവളതെടുത്തു മുറിയിലേക്ക് തന്നെ മുങ്ങി….

പഠിക്കാനുള്ള ബുക്കുമെടുത്തു അതിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു…

അല്ലെങ്കിലും എന്തിൽ നിന്നും ഏതിൽ നിന്നും അവളെ മാറ്റാൻ ആ ബുക്കുകൾക് കഴിയും….അവളുടെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും ചവിട്ടുപടികൾ ആണവ…

ഇക്കാലമത്രയും പഠിപ്പിയെന്നും ബുജിയെന്നും ഒക്കെയുള്ള കളിയാക്കലുകളും മാറ്റിനിർത്തലുകളും ഉണ്ടായിട്ടും അവളെ ഇന്നും മടുപ്പിക്കാതെ കൂട്ടിരിക്കുന്ന അവളുടെ പ്രിയപ്പെട്ട കൂട്ടുകാർ ആണ് ആ പുസ്തകങ്ങൾ…

ഓരോന്നോരോന്നായി മാറിമാറി വരുന്ന പ്രിയപ്പെട്ടവർ…

അത്ര ചെറുതല്ലാത്തൊരു ലക്ഷ്യത്തിലേക്ക് അവൾ കൂടെ കൂട്ടുന്നവർ…

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ന്യൂക്ലിയർ ഫിസിക്സ്‌ ഇൽ റിസർച്ച് അതാണ് അമ്മുവിന്റെ ലക്ഷ്യം…

അടുത്ത വർഷം താൻ പിജി കഴിഞ്ഞു നടക്കുന്ന ആദ്യത്തെ എൻട്രൻസ് തന്നെ ട്രൈ ചെയ്യണം എന്നാണവൾക്….

ഡിഗ്രി കഴിഞ്ഞപ്പോൾ ഒന്നു ട്രൈ ചെയ്തതാണ്..ബട്ട്‌ കിട്ടിയില്ല…കുറച്ചുകൂടെ പ്രിപയർ ചെയ്തതുകൊണ്ടും പിജി ഒരു sem കഴിഞ്ഞതുകൊണ്ടും അല്പം കൂടെ കോൺഫിഡൻസ് ആയിട്ടുണ്ട്….

പഠിക്കുന്നതിനിടെ 5 മിനിറ്റ് ബ്രേക്ക്‌ എടുത്തപ്പോളാണ് നേരം വെളുത്തുവരുന്നത് കാണുന്നത്…

കുറച്ചുനേരത്തേക്ക് മറന്ന ഓർമ പിന്നേം തലയിലേക്ക് ഓടികയറി…

അവന്റെയാ കിടപ്പ് അമ്മയോ ചിന്നുവോ കണ്ടാൽ….

അവന്റമ്മയല്ലേ…

അപ്പൊ ചിന്നുവോ…

ഹേയ് അവൾ വെക്കേഷൻ അല്ലെ ഉച്ചക്കവും എണീൽപ്..

എന്നാലും ഇപ്പോളെങ്ങാനും ഓടിക്കേറി വന്നാലോ…

കണ്ടാൽ ഇപ്പൊ തനിക്കെന്താ…

എന്നാലും അങ്ങനല്ലല്ലോ…

ശോ…ആ മുണ്ടെങ്ങാനും നേരെയിട്ട് കൊടുക്കായിരുന്നു…നഖം കടിച്ചുകൊണ്ടാലോചിച്ചു…

ചിന്തകൾ തമ്മിൽ പിടിം വലിം ആയപ്പോൾ അവളെണീറ്റ് പതിയെ വാതിൽ തുറന്നു…

കാലിലേക്ക് നോക്കിയപ്പോ പാദം കമിഴ്ന്നാണ് കിടക്കുന്നത്….

കണ്ണ് മുകളിലേക്ക് നീങ്ങിയപ്പോൾ

മുണ്ടുവാരി പുതച്ചിട്ടുണ്ട്…

ഹാവൂ….സമാധാനം…

പിന്നേ കരിന്തിരി കത്താറായ വിളക്കും എടുത്ത് അവരെ രണ്ടിനേം അബദ്ധത്തിൽ പോലും നോക്കാതെ അകത്തേക്ക് നടന്നു….

“ഇനിയിമ്മാതിരി വല്ലതും എന്നെ കാണിച്ചാൽ ഉണ്ടല്ലോ

💬 Comments

View all comments