0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29105

മോനേ….അമ്മിക്കുഴക്ക് ഏറു കൊള്ളാൻ അത്ര സുഖോന്നൂല്ലാ….”

അരുൺ കയ്യൊഴിഞ്ഞു…..

അല്ലെങ്കിലും അവനെന്തു ചെയ്യാൻ…..

ഹരി പിന്നെയും പിന്നെയും കുടിച്ചു….അരുണെത്ര തടഞ്ഞിട്ടും കുടിച്ചു….

ആടിയാടി ആണ് വീട്ടിൽ വന്നു കയറിയത്….

മായയെ വിളിക്കാനൊന്നും പോയില്ല…ഉടുമുണ്ടും പുതച്ചാ തിണ്ണയിൽ കിടന്നു രണ്ടും കൂടെ…

രാവിലെ എന്നത്തേയുംപോലെ അവൾ നേരത്തെ ഉണർന്നു….

ഉണർന്നുന്ന് പറയാൻ ശെരിക്കുറങ്ങീട്ട് വേണ്ടേ…

കണ്ണൊന്നടച്ചാൽ അവന്റെ ചുണ്ടിന്റെ ചൂടും നനവും….

ആർത്തിയോടെ ചുണ്ടുചപ്പി വിഴുങ്ങുന്നവന്റെ മീശയും താടിയുമെല്ലാം മുഖത്തുരഞ്ഞത്……

ഞൊടിനേരം കൊണ്ട് അമ്മു ആ പുലർച്ചയിലും വിയർത്തു കുളിച്ചു…..

ബെഡിൽ കിടന്ന പുതപ്പെടുത്തു മുഖം അമർത്തി തുടച്ചു…

കയ്യെത്തിച്ചു കട്ടിലിനു താഴെ വച്ചിരുന്ന വാട്ടർബോട്ടിൽ എടുത്ത് മടമടാന്ന് കുടിച്ചു…

“ഇതെന്തു കഷ്ടാ എന്റീശ്വരാ….ഇത്രേം നേരം ഇങ്ങനൊന്നും ഇല്ലാരുന്നൂലോ….”

“എന്റെ ഫസ്റ്റ് കിസ്സ് ആണ് ആ തെണ്ടി കൊണ്ടോയി കളഞ്ഞത്….” അമ്മു പല്ലിരുമ്മി….

ഇതിനെന്ത് മറുപണി കൊടുക്കണം എന്നോർത്ത് തന്നെ ആണ് ഉടുപ്പുമെടുത്തു പുറത്തേക്കിറങ്ങിയത്….

ഹാളിൽ തന്റെ മുറിവാതിൽക്കൽ അവനില്ല….

അപ്പൊ പേടി മഹാരാജ് എത്തീട്ടില്ല….

കുളീം വിലക്കുകത്തിക്കലും കഴിഞ്ഞ് അതെടുത്തു തിണ്ണയിൽ വെക്കാനായി അവൾ വാതിൽ തുറന്നു….

അപ്പോളാണ് വെറുംനിലത്തു ഒട്ടിപിടിച്ചപോലെ കിടന്നുറങ്ങുന്ന രണ്ടെണ്ണത്തിനെ കാണുന്നത്….

അരുണിന്റെ ദേഹത്ത് കാലെടുത്തു വച്ച് അവനേം കെട്ടിപിടിച്ചാണ് ഹരീടെ കിടപ്പ്…

“ആ പാവം ചേട്ടൻ ചതഞ്ഞു പോകാണ്ടിരുന്നാൽ മതിയായിരുന്നു…

ആൽമരം കണക്കങ്ങു പടർന്ന് കിടക്കുവാ….” വിളക്ക് സൂക്ഷിച്ചു പിടിച്ച് അവന്റെ കാലിനിടയിലൂടെ കടന്നു..

അരപ്രൈസിന്റെ മുകളിൽ വിളക്ക് വച്ചു തിരിഞ്ഞപ്പോ അറിയാതെ ഹരിയുടെ കാലിൽ തട്ടി….

ഉറക്കപ്പിച്ചിൽ അവൻ താടിയൊന്നു ചൊറിഞ്ഞു പിന്നെ മലർന്ന് കിടന്നു….പുതച്ചിരുന്ന അവന്റെ മറൂൺ കളർ മുണ്ട് അകന്നു മാറി…

ഉണർന്നോന്ന് ഓട്ടകണ്ണിട്ടു നോക്കിയ അമ്മു കണ്ടത് അവന്റെയാ കിടപ്പാണ്….

അയ്യെന്നും പറഞ്ഞ് കണ്ണിറുക്കി അടച്ചെങ്കിലും അനുസരണയില്ലാത്ത നാണംകെട്ട രണ്ട് കണ്ണും അവളോടാനുവാദം പോലും ചോദിക്കാതെ അങ്ങോടു തന്നെ വീണ്ടും തുറന്നു….

പക്ഷെയതിലും വേഗത്തിൽ കണ്ണ് പൊത്തിക്കൊണ്ടവൾ അകത്തേക്കോടി….

അടുക്കളയിലെ വാഷ്ബേസിനു മുന്നിൽ നിന്നു മുഖത്തേക്ക് വെള്ളം ശക്തിയിൽ ഒഴിച്ചു….

തുണിയില്ലാണ്ടൊന്നുമല്ലല്ലോ കണ്ടത്…അതിനിത്രേം വെപ്രാളം പിടിക്കാൻ എന്തിരിക്കുന്നു…ബുദ്ധി അവളോട്‌ തന്നെ ചോദിക്കുന്നുണ്ടെങ്കിലും അവൾക്ക കാഴ്ച്ചയിൽ നിന്നു പുറത്ത്

💬 Comments

View all comments