0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29103

കാര്യബോധത്തിനും ഒക്കെ എന്തെങ്കിലും കാണിച്ചുകൂട്ടും മുന്നേ വന്നാലെന്താ ഈശ്വരാ…

അവൻ എണീറ്റു അരുണിനെ വിളിച്ചു കുപ്പി സെറ്റ് ആക്കാൻ പറഞ്ഞു…വേറാരേം വേണ്ട നീ ഒറ്റക്കിങ്ങു പോന്നാ മതീന്ന് പറഞ്ഞപ്പോളേ അവനെന്തോ പറയാനുണ്ടെന്ന് അരുൺ ഊഹിച്ചു…

അരുണെത്തുമ്പോ വരമ്പത്തു വെരുകിനെ പോലെ നടക്കുന്നുണ്ട് ഒരുത്തൻ….

കിട്ടിയപാടെ ഒരു രണ്ടുമൂന്നെണ്ണം പിടിപ്പിച്ചു….

തലയിലെ കെട്ടൊന്നഴയുന്ന പോലെ..

ഒരാശ്വാസം തോന്നിയവന്…

ഒന്നൂടെ ഒഴിക്കാൻ പറഞ്ഞു നീട്ടിയപ്പോൾ അരുൺ മതിയെടാ വീട്ടിൽ പോകാനുള്ളെയാന്നും പറഞ്ഞു സമ്മതിച്ചില്ല…

“വീട്ടില്…..വീട്ടിലേക്ക് ഞാനില്ല…..”

“ആ തൊടങ്ങി….ഡയലോഗ് എങ്കിലും മാറ്റിപിടിയെടെ….കേക്കാൻ തുടങ്ങീട്ട് കൊല്ലം കുറെ ആയി….”

“എടാ….മൈ…..എനിക്കങ്ങോട് കേറാൻ പറ്റത്തില്ലന്ന്….”

“കാരണം…??”

“അതൊന്നുല്ല….”

“പിന്നെ….കടുകിന് വിട്ടപ്പോ കായം വാങ്ങിയോ അതോ വാങ്ങിയ മീനിന്റെ കണ്ണ് പൊട്ടിയതോ…ഇതൊക്കെയാലോ നിങ്ങൾ അമ്മേം മോനും അടി കൂടണ അന്താരാഷ്ട്ര പ്രശ്നം….” അരുൺ ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് അളവ് കൃത്യമാണോന്ന് രണ്ടും കൂടിച്ചേർത്തു നോക്കികൊണ്ട് ചോദിച്ചു…

“എന്റെ പൊന്ന് മൈരേ ഞാൻ പിടിച്ച് കിസ്സടിച്……”

“അതാണോ….അയിന് നീ ആദ്യായിട്ടൊ……ങ്‌ഹേ….എന്തോന്ന്…..” അരുണിന് പയ്യെ ആണ് കത്തിയത്…

“ആരെ……”

ഹരി ഒന്നും മിണ്ടുന്നില്ല….കൈ കുത്തി താഴേക്ക് നോക്കി ഇരിപ്പുണ്ട്……

“നന്ദിതയോ…..നീ…നീ…എടാ ഇത്രൊക്കെ…”

“അമ്മൂനെ….” കടിച്ചുപിടിച്ചു പറഞ്ഞു ഹരി….

അരുണിന്റെ കണ്ണ് രണ്ടുമിപ്പോ താഴെ വീഴും….

“ഹ്‌ ഹാരെ……” തൊണ്ട ശെരിയാക്കിയവൻ പിന്നെയും ചോദിച്ചു…..കാരണം അങ്ങനെയൊരു പേരവന്റെ വിദൂര ചിന്തയിൽ പോലും വന്നിട്ടില്ല….

അമ്മുവും ഹരിയും….ഒരിക്കലുമില്ല…

“അവളെ തന്നെ…..”

അരുൺ കയ്യിലിരുന്ന രണ്ടുഗ്ലാസും ഒരുമിച്ച് വായിലേക്ക് കമിഴ്ത്തി….

“അമ്മാ…..ഡ്രൈ……” മിനറൽ വാട്ടറിന്റെ ബോട്ടിലും കമിഴ്ത്തി….

“ഫ്രഞ്ചാ…..”

“മ്മ്….”

“എടാ നാറീ……പറയ് പറയ് ഡീറ്റെയിൽ ആയിട്ട് പറയ്….” അരുണിന് ആവേശം കയറി…

ഹരി ഒറ്റവീർപ്പിന്നങ്ങു പറഞ്ഞു…..

“നിന്റെ ചെയ്ത്ത് വച്ചട്ട് അവള് തന്നതൊന്നും പോരാ…..ഇതവളെങ്ങാനും അമ്മയോട് പറഞ്ഞിട്ടുണ്ടേൽ…പൊന്ന് മോനേ ഹരിയേ….പിന്നെ നീ നിന്റെ വീടങ്ങ് മറന്നേക്ക്….” കേട്ടുകഴിഞ്ഞപ്പോൾ അവനുദ്ദേശിച്ച തരത്തിലല്ലന്ന് മനസിലായി…

“ഒരു വഴി പറഞ്ഞു താട്ടെടാ….എന്നെയിട്ട് ഉരുട്ടാണ്ട്….” ഹരിക്ക് ക്ഷമ കെട്ടു….

“നിന്നെ ഉത്സവത്തിനിറക്കാൻ കാലേ കയ്യേ പിടിച്ചതാ ഞാൻ മായമ്മേടെ…..എന്നിട്ടവടേം അടിയുണ്ടാക്കി അയിന്റെ ബാക്കി അതിലും വല്യൊരു വള്ളീം പിടിച്ച് ഇപ്പൊ നിക്കുന്ന്….ഇനിയീ പേരും പറഞ്ഞു ഞാനാ വഴിക്ക് പോകുല

💬 Comments

View all comments