Chapter Title : മഴനീർതുള്ളികൾ 3 [Anamika]
ചാരി….
ചെറ്റ തെണ്ടി പട്ടി നായിന്റെമോൻ……
ഓട്ടുമൊന്തയിൽ അവൻ കുടിക്കാനായി നിറച്ചുവച്ചിരുന്ന വെള്ളമെടുത്തു നിലത്തേക്കെറിഞ്ഞു…
അതും കണ്ടു വന്ന ചിന്നു നിനക്ക് പ്രാന്താണോടി എന്നും ചോദിച്ചു ഒരു പഴയ നൈറ്റി എടുത്ത് ആ വെള്ളത്തിനു മുകളിലേക്ക് ഇട്ടു…
ഹരിയേക്കണ്ടതും കിച്ചും അവളും പിന്നാ വഴിക്ക് പോയി…അവൻ ദൂരയോട്ടം കഴിഞ്ഞ് വരുമ്പോ എന്തേലുമൊക്കെ കൊണ്ടുവരും അതിനുള്ള പോക്കാണ്…
കുളിക്കാനായി ബാത്‌റൂമിൽ ഡ്രസ്സ് മാറ്റുമ്പോൾ ഡ്രെസ്സിനാകെ അവന്റെ വിയർപ്പുമണമാണ്…
കുത്തുന്ന മൂക്കു ചുളിയുന്ന ഗന്ധം…
പക്ഷെ ഇപ്പോള ഗന്ധം ശ്വസിക്കുമ്പോൾ ചുണ്ടിലറിഞ്ഞ ചൂടും നനവും….
അമ്മു കണ്ണിറുക്കിയടച്ചു….പുറം കൈകൊണ്ടു ചുണ്ടു മുറുക്കെമുറുക്കെ തുടച്ചു…എന്നിട്ടും തീരാതാ കുളിമുറിയിലെ വീപ്പയിലെ വെള്ളം മൊത്തം തല വഴി കോരി ഊറ്റി…..ഭിത്തിയിലേക്ക് ചാരി നിന്നു….
അമ്മയോട് പറയണം…ഇല്ലേൽ ഇനി അവനിതുപോലെ ആവർത്തിച്ചാലോ….
പക്ഷേയെന്ത് പറയും…അമ്മേടെ മോൻ എന്നെ ഉമ്മ വച്ചുന്നോ….
അതിനത് ഉമ്മയാരുന്നോ…
ന്റെ ചുണ്ട് മുഴോനും കൂടെയങ്ങ്….
പിന്നേം അടിവയറ്റിൽ പൂമ്പാറ്റ…….
എനിക്കെന്താ പറ്റണെ…..
ഇഷ്ടമില്ലാത്തൊരാൾ തൊടുമ്പോ അറപ്പല്ലേ വെറുപ്പല്ലേ തോന്നണ്ടേ….
അങ്ങനല്ലേ അന്നു ബാക്കിൽ പിടിച്ചപ്പോ എനിക്ക് തോന്നിയെ….മുറിച്ചു കളയാനല്ലേ തോന്നിയെ….
എന്നിട്ട്….എന്നിട്ട്….അവൻ തൊട്ടപ്പോ മാത്രമെന്താ…എന്നെ തൊട്ടില്ലേ ഉമ്മ വെച്ചില്ലേ…എന്നിട്ടെന്താ എനിക്ക് വെറുപ്പ് തോന്നാത്തെ…
അന്ന്….അന്ന്….ഒന്നും അയാളെ ചെയ്യാൻ പറ്റാണ്ട് തളർന്നുപോയില്ലേ…പക്ഷെ ഇന്ന് ഇന്നു ഹരിയെ ഞാൻ തല്ലീലെ…
അവന്റടുത്തു മാത്രം എനിക്കെന്താ….
കണ്ണാ…..എന്നോടൊന്നു പറയ്….
പതം പറഞ്ഞു കരയുന്നുണ്ട് അവസാനം….
ഹരിയാണെങ്കിൽ പയറു നനയ്ക്കാനെന്നും പറഞ്ഞു മുങ്ങിയതാണ്…പാടത്തു പോയിട്ടിപ്പോ മണിക്കൂറ് കുറെ കഴിഞ്ഞു…
ഒരു മൂച്ചിന് ഒപ്പിച്ചതാണെങ്കിലും ചെയ്ത കാര്യമോർത്തിട്ട് ഒരു വിറയൽ…
അന്നവളെ കൂട്ടി വന്നു കയറിയപ്പോ പോലും ഇത്ര ടെൻഷൻ അടിച്ചിട്ടില്ല അവൻ…
പാടവരമ്പത്തെ വിളക്കുമാടത്തിൽ വൈക്കോലിന് മുകളിൽ മലർന്നു ചിന്തയിലാണ്ട് കിടക്കുവാണ്…
ഇടം കൈ തലക്കുപിന്നിൽ വച്ചിരിക്കുന്നു…
വലംകയ്യിലെ നഖം മുഴുവൻ ഈ നേരം കൊണ്ട് വയറ്റിലായിട്ടുണ്ട്….
“ഇതെന്ത് പണ്ടാരമെന്റെ ഈശ്വരാ….ഞാൻ പോയി പിടിക്കണതെല്ലാം കറക്റ്റായിട്ട് എങ്ങനാ വള്ളി ആവുന്നേ….”
കിടന്നിട്ട് കിടപ്പോ ഇരുന്നിട്ട് ഇരിപ്പോ ഉറയ്ക്കുന്നില്ല…
ഇപ്പോൾ താനും ആ റയാനും തമ്മിൽ എന്താണ് വ്യത്യാസം….എന്തുകൊണ്ടാണെങ്കിലും എന്ത് കാരണത്താൽ ആണെങ്കിലും നീതികരിക്കാൻ ആവുന്ന പണിയല്ലല്ലോ കാണിച്ചത്…ഈ കുറ്റബോധത്തിനും
💬 Comments
View all comments