Chapter Title : മഴനീർതുള്ളികൾ 3 [Anamika]
മാടനുമെല്ലാം നിഴൽരൂപമെടുത്തു വരുമ്പോലെ….
കുഞ്ഞുനാളിൽ കയറികൂടിയതെല്ലാം പതിയെ പുറത്തേക്ക് ചാടിതുടങ്ങി…
അതും പോരാത്തതിന് കണ്ടുകൂട്ടിയ ഹോളിവുഡ് പടങ്ങളിലെ വൃത്തിയുള്ളതും ഇല്ലാത്തതുമായ പലജാതി പ്രേതങ്ങളും….
തലവഴി പുതപ്പിട്ടുമൂടി കിടന്നു…..
ഉറക്കം വരുന്നില്ല കണ്ണിറുക്കിയടച്ചു….
രാമ രാമ രാമ
അർജുനൻ…ഫൽഗുണൻ…..
ഇനി ലളിത സഹസ്രനാമം കൂടെയേ ബാക്കിയുള്ളു…അത്രക്കും ജപം കഴിഞ്ഞിട്ടുണ്ട് ഈ സമയം കൊണ്ട്…..
കാറ്റിന്റെ ഹുങ്കാരവും ചില്ലകൾ ഉലയുന്ന ശബ്ദവും…
തൊണ്ടയിൽ ഒരു കരച്ചിൽ വന്നു തിക്കുമുട്ടികിടന്നു…
പോരാത്തതിന് വേദനയും വിശപ്പും ദാഹവും..
ആ വീടിനുള്ളിൽ താൻ ഒറ്റക്കാണെന്ന ചിന്ത ഭയം ഇരട്ടിച്ചു….
കതകിൽ ശക്തമായ മുട്ട് കേട്ടാണ് അമ്മു കണ്ണ് തുറക്കുന്നത്…
വിറച്ചു വിറച്ചു കിടന്നവൾ എപ്പോളോ മയങ്ങിപ്പോയിരുന്നു….
ഈശ്വരാ…ആരായിരിക്കും…താൻ ഒറ്റക്കാണെന്ന് അറിഞ്ഞോണ്ട് ആരെങ്കിലും…..
കരയാതിരിക്കാൻ വായിൽ പുതപ്പ് കുത്തിത്തിരുകി…
ഫോൺ എടുത്ത് നോക്കുമ്പോ അത് ഓഫ് ആയിട്ടുണ്ട്…
എന്നെ കൊന്നുകളഞ്ഞാൽ ആര് സാക്ഷി പറയും….അയ്യോഹ് അമ്മ കരയൂലെ….ആമിയെന്ത് ചെയ്യും…എന്റെ റിസർച്ച്….
അഞ്ച് പൈസേടെ പൊട്ട ബുദ്ധി അങ്ങ് ചൊവ്വയിൽ എത്തിയിട്ടുണ്ട്…
വീണ്ടും മുട്ട് കേട്ടു….
അമ്മു തലയണയിൽ മുഖം അമർത്തി ഒച്ചയടക്കി കരഞ്ഞു…..
“അമ്മൂ…..വാതിൽ തുറക്ക്….ഞാനാ…”
ഹരി……
അവൾ ചാടിപിടഞ്ഞെണീറ്റു….
കാലിലെ വേദന പോലും വകവെക്കാതെ അതേ കാല് നിലത്തുകുത്തിയിറങ്ങി ഓടി ചെന്നു വാതിൽ തുറന്നു…
ഫ്ലാഷുംതെളിച്ചു തിണ്ണയിൽ നിൽക്കുന്നവനെ കണ്ടതും നെഞ്ചിലേക്ക് വീണ് ആഞ്ഞുപുണർന്ന് ഒറ്റ കരച്ചിലായിരുന്നു….
ഹരിയാകെ ഒന്നുലഞ്ഞു നിന്നു….വീഴാതെ ബാലൻസ് ചെയ്തു..
ആദ്യമായിട്ടാണ് അവളെങ്ങനെ….
ഇരുതോളിലും പിടിച്ച് അടർത്തിമാറ്റാൻ നോക്കി…
കൂടുതൽ ഇറുക്കി പിടിക്കുവാണ് അവൾ അപ്പോൾ….
“പേടിച്ചുപോയോ….” പതിയെ തോളിൽ തട്ടി ചോദിച്ചു…
“മ്മ്മ്…” അവന്റെ നെഞ്ചിൽ ചേർന്നിരുന്ന മുഖം ആട്ടിക്കൊണ്ട് മൂളിയതും മൂക്കും ചുണ്ടുമെല്ലാം നെഞ്ചിലുരഞ്ഞു…
ഹരിയുടെ ദേഹത്തുകൂടെ ഒരു വിറയല് പാഞ്ഞുകയറി…
അവൻ വീണ്ടും അകന്നുമാറാൻ നോക്കിയതും അവൾ പഴയതിനേക്കാൾ ഒട്ടിച്ചേർന്നു….
അത്രനാൾ വെറുപ്പോടെ അറപ്പോടെ ശ്വസിച്ചിരുന്ന അവന്റെ ഗന്ധം അവൾ ആഞ്ഞു
💬 Comments
View all comments