Chapter Title : മഴനീർതുള്ളികൾ 3 [Anamika]
വലിച്ചെടുത്തു…
പിന്നെയും പിന്നെയും വലിച്ചുകയറ്റി…
അവന്റെ വിയർപ്പിൽ മുങ്ങിനിൽകുമ്പോൾ പേടി അകലുന്നപോലെ…ഒരു സുരക്ഷിതത്വബോധം….
തീറ്റ തേടിപ്പോയ അമ്മക്കിളിയെ കണ്ട കുഞ്ഞുകിളിയെ പോലെ അവളവന്റെ കൈക്കൂടിനുള്ളിൽ ഒതുങ്ങികൂടി…
“അമ്മു….ലോറീന്ന് നേരെ ഇറങ്ങിപോന്നതാ….ഞാനൊന്നു കുളിക്കട്ടെടി..വിയർത്തുകുളിച്ചാ നിൽകുന്നെ…”
അവളെ ഇരുകൈത്തുടയിലും പിടിച്ച് അകറ്റുന്നതിനിടയിൽ അവൻ പറഞ്ഞു….
ഈ നിൽപ് അത്ര ശെരിയല്ല….
ഇഷ്ടോ പ്രേമോ മണ്ണാങ്കട്ടയോ അതോ കെട്ടിയ താലിയോ എന്താന്നൊന്നും അവനറിയില്ല ചിലപ്പോളൊക്കെ ഇടറിപോകുന്നുണ്ട് മനസ്…
നെഞ്ചിൽ പൂച്ചയെപ്പോലെ പതുങ്ങികൂടി നിൽക്കുന്നവൾ
അവന്റെ ജീവശ്വാസം പോലും പിടിച്ചുവെക്കും പോലെ..
എന്തെങ്കിലും ചെയ്തു പോയാൽ പിന്നെയുമീ കുറ്റബോധത്തിന്റെ ചുഴിയിൽ പെട്ടു കിടക്കണം…
“ഞാൻ അകത്തോട്ടെങ്കിലും ഒന്നു കേറട്ടെടി….” അവളെ അകറ്റാനാകാതെ നിസ്സഹായനായി അവൻ കെഞ്ചി..
പേടിമാറിയപ്പോൾ ബോധവും തിരിച്ചുവന്നവൾ അവനെ തള്ളിമാറ്റിയാണ് അകന്നുമാറിയത്…
“അതു ശെരി പാലം കടന്നപ്പോ കൂരായണ അല്ലെ….”മൂഡ് മാറ്റാൻ ഒരു ചൊറിയലിന് അവൻ തന്നെ തുടക്കമിട്ടു… അകത്തുകയറി വാതിൽ കുറ്റിയിട്ടു…ടീവി സ്റ്റാൻഡിൽ ഇരുന്ന എമർജൻസി എടുത്ത് ഓൺ ആക്കി..
“അതിനെനിക്ക് പേടിയാന്ന് നിന്നോടാരാ പറഞ്ഞേ….ഒറ്റക്കിരുന്നോണ്ട് വന്നപ്പോ കണ്ടപ്പോ….” അതുവരെ കുഴീൽ കിടന്ന നാക്ക് അവനെ കണ്ടിട്ട് മുളച്ചിട്ടുണ്ട്…
പിന്നെ പോയി കെട്ടിപിടിച്ചതിൽ ഉള്ള ചമ്മലും മറയ്ക്കണോലോ….
“മ്മ്…വന്നപ്പോ കണ്ടപ്പോ…..പിന്നേ…ഒറ്റക്കിരിക്കണോരെല്ലാം പിന്നെയാദ്യം കാണുന്നോന്റെ നെഞ്ചത്തോട്ടു കേറൽ ആലോ….”
അമ്മു ചുണ്ടുകോട്ടി തിരിഞ്ഞു നിന്നു….
“നിനക്കേ ഒരേല്ല് കൂടുതലാ….അതൊന്നു കുറയാനുണ്ട്…ഞാൻ പോയി ആ ലോഡ് ഇറക്കാൻ കൂടിട്ടു വരാം…ഒറ്റക്കാന്ന് അമ്മ പറഞ്ഞതുകൊണ്ട് ഓടിവന്നപ്പോ അവൾടോരഹങ്കാരം…..” ചുമ്മാ പറഞ്ഞതാണ്…
അയ്യോ പോവല്ലെന്നും പറഞ്ഞു അവന്റെ ഷർട്ടിൽ പിടിക്കാൻ ആഞ്ഞതും കാല് വേദനിച്ചു…
അവൾ കാലുപൊക്കിപിടിച്ചു നിന്നു…
അവളുടെ നിൽപ് കണ്ട് പന്തികേട് തോന്നിയ ഹരി കാലിലേക്ക് നോക്കി…
ഇടതു കാൽകുഴയിൽ നീരുള്ളത്പോലെ…
“എന്ത് പറ്റിയെടി…”
“ഉളുക്കിയതാ…”
നോക്കട്ടേ…”
“ഹോസ്പ്പിറ്റൽ പോണോ….” കാലെടുത്തു തിരിച്ചും മറിച്ചും നോക്കി….
“വേണ്ട…”
“എന്നാ ഇവിടിരിക്ക്…തിരുമ്മിതരാം….” പറഞ്ഞുകൊണ്ട് എണീറ്റു തൈലക്കുപ്പി കണ്ടുപിടിച്ചു അടുത്ത്
💬 Comments
View all comments