0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29234

കൊടുത്ത ഉള്ളിയും വറ്റൽമുളകും കൂടി പപ്പടകോലിൽ കോർത്തെടുത്തു ബർണറിനു മുകളിൽ കാണിച്ചു ചുട്ടെടുത്തു ഹരി….

അമ്മു എല്ലാം നോക്കി സ്ലാബിൽ കാലും ആട്ടി ഇരിപ്പുണ്ട്…

“എടാ കരിയുന്നു…..” മുളക് ചൂണ്ടി….

“അത് കരിയുന്നെ അല്ല ചുടുന്നത് ആണ്….” ഇതെവിടുന്നു വരുന്നുന്നുള്ള ഭാവത്തിൽ ഹരി നോക്കി…

“ദേ വീർത്തു വരുന്നു…..” അതു മനഃപൂർവം ചൊറിഞ്ഞത് തന്നെ ആയിരുന്നു…

“ഒന്ന് പൊയ്‌ക്കെടി….അടുക്കള കാണാത്ത ശവം…..”

“ഇതിനെയൊക്കെ കെട്ടുന്നോന്റെ…..” ബാക്കി വിഴുങ്ങി..

“കെട്ടുന്നോന്റെ….ബാക്കി പറയ്…..” അമ്മുവിന് രസം പിടിച്ചു….

“മറ്റേ കാല് ഒടിച്ചിടണോ….”

നല്ല കുട്ടി ആയി….

അവൻ ചമ്മന്തിക്ക് വേണ്ടതെല്ലാം എടുത്ത് മിക്സിയുടെ ജാറിൽ ഇട്ടതും കറന്റ് പോയി….പിന്നതെല്ലാം എടുത്തോണ്ട് പോയി അരകല്ലിൽ വച്ചു….

അമ്മു എത്തികുത്തി അവിടേക്കും വന്നു….

ഒരു പാരസെറ്റമോളിന്റെ പവറിൽ നടക്കുന്നെ ആണ്…

ഒരു പൂച്ചക്കുഞ്ഞിനെ പോലെ കാലിനു ചുറ്റിചുറ്റിയുള്ളായീ നടപ്പ് ഹരി ശ്രദ്ധിക്കാതെയല്ല…

ഒരു രസം…..അവളങ്ങനെ തഞ്ചി തഞ്ചി പിന്നാലെ നടക്കുമ്പോൾ ഒരു മനസുഖം…

“ചമ്മന്തി ഉണ്ടാകാം…പപ്പടം പൊരിച്ചതുണ്ട്…കഞ്ഞിയ…തമ്പ്രാട്ടിക്ക് ഇറങ്ങുവോ പോലും…..”

“അയെന്താ കഞ്ഞിയെന്നെ പിടിച്ച് കടിക്കുവോ…”

ആരോട് എന്ന മട്ടിൽ അമ്മിക്കല്ലെടുത്തവൻ മുളക് കൂട്ടിയിടിച്ചു….

ചുട്ട മുളകിൽ നിന്നും പുക പൊന്തുന്നത് അമ്മു കണ്ടു…

വ്യക്തമായി കാണാൻ കുനിഞ്ഞു നോക്കിയതും അടുത്ത ഇടിക്ക് തെറിച്ച മുളകിന്റെ അരി കൃത്യമായി അവളുടെ കണ്ണിൽ വീണു….

“ആഹ്ഹ്…….അമ്മേ…...എന്റെ കണ്ണ്…..” നിന്നു തുള്ളുന്നുണ്ട്….

അവൻ മുഖം പിടിച്ചു കണ്ണ് വലിച്ചു വിടർത്തി നോക്കി…

മുളകിന്റെ അരി വീണിട്ടുണ്ട്…

“ഡീ കണ്ണടക്കല്ലേ….” തോളിൽ കിടന്ന തോർത്തിന്റെ നൂലിട്ട് എടുക്കാൻ നോക്കി….

“നീറീട്ട് പാടില്ലാടാ….” കരഞ്ഞുതുടങ്ങി…..

തോണ്ടിയെടുക്കാന്ന് വച്ചാ കയ്യിൽ മുളകാണ്…

പുകഞ്ഞിട്ട് കുതറിപിടയുവാണ് അമ്മു…..

അവൻ അവളുടെ മുഖം മുറുകെപിടിച്ചുവച്ചു….

കണ്ണുവിടർത്തി നാവുനീട്ടി നക്കി….

നോക്കുമ്പോൾ അറ്റത്തു വന്നിട്ടുണ്ട്….

ഒന്നുകൂടെ കണ്ണിനുള്ളിലൂടെ നാവു നീട്ടി നക്കി….

നാവിന്തുമ്പിൽ കിട്ടിയത് തുപ്പികളഞ്ഞു….

“പോയോടാ….”

“ഹ്മ്മ്….” ശ്വാസം

💬 Comments

View all comments