0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29236

ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം ഹോസ്റ്റലിലേക്ക് മാറിക്കോ…നിന്റെ നല്ലതിന് വേണ്ടിയാ…..”

“അതിനും മാത്രം എന്ത് ഇൻസിഡന്റ്‌സ് ആട ഉണ്ടായേ…ഇതൊക്കെ ഒരു കാരണമാണോ…സംഭവിച്ചു പോയതല്ലേ….” അമ്മുവിന് എന്ത് പറയണമെന്നോ എങ്ങനേ ഹാന്റിൽ ചെയ്യണമെന്നോ അറിയില്ല…

“ഇതിങ്ങനെ പോയ പലതും സംഭവിക്കും…എനിക്ക് നിന്റത്ര സെൽഫ് കണ്ട്രോൾ ഒന്നും ഇല്ല മോളേ….” ഹരി തൊഴുമ്പോലെ കൈ കൂട്ടിപിടിച്ചു…

“ഞാൻ പോവില്ല…എനിക്ക് അമ്മയെ വേണം….” കൊച്ചുകുഞ്ഞിനെപോലെ ചുണ്ടുകൂർപ്പിച്ചു പിണങ്ങി നിന്നു അമ്മു…

“നിനക്കിവിടെ വരാം….അമ്മ നിന്റെ തന്നെയാ…ഇവിടെ തന്നെ കാണും…..” അനുനയം തന്നെ നല്ലതെന്ന് തോന്നി അവന്..

“നീയോ….” അതെങ്ങനെയോ വായീന്ന് ചാടിപോയതാ….

“ഞാനും പിന്നിവിടെത്തന്നെ…..” കത്തിയത് അപ്പോളാണ്…

അവനൊന്നു വിരണ്ടു ചെറുതായിട്ട്…

”ഡീ….അമ്മു വേണ്ടാടി…..അത് ശെരിയാവില്ല…..ചേരില്ല……എല്ലാർക്കുമില്ലേ പാർട്ണറെ കുറിച്ചുള്ള കോൺസെപ്റ്റുകൾ…..“

കേട്ടപാതി കേക്കാത്ത പാതി അമ്മുവിന് ദേഷ്യം ഇരച്ചുകയറി….

അവനുദേശിച്ചത് അവളുടെ കോൺസെപ്റ്റിനു ചേരില്ലെന്നാണ്…അമ്മു മനസിലാക്കിയത് നേരെ തിരിച്ചും….

”ഓഹ്…..നന്ദിതേനെ മാത്രായിരിക്കും പിടിക്കുവോളു….എനിക്കെന്താ അവളുടെത്രേം ഭംഗി ഇല്ലാഞ്ഞിട്ടാ….“

അവളിപ്പോ ഇതിനിടക്ക് എവിടുന്നു കയറിവന്നു…ഹരി അവനെ ദേഷ്യത്തിൽ തുറിച്ചുനോക്കി നിൽക്കുന്ന അമ്മുവിനെ അന്തം വിട്ടു നോക്കി….

“പോയി അവളേം കെട്ടിപിടിച്ചിരുന്നോ….ഒരു സുന്ദരിക്കോത….തടിച്ചിപ്പാറു…..” ഉളുക്കിയ കാലും വലിച്ചുകുത്തി പോണുണ്ട്….

പയ്യെ പോടീ കാലെന്നും പറഞ്ഞു പിന്നാലെ ചെന്നപ്പോ എന്റെയല്ലേ ഞാനങ്ങു സഹിച്ചെന്നും പറഞ്ഞു മുറിയിൽ കയറി വാതിൽ ഒറ്റയട…..

ഇവിടിപ്പോ എന്താ ഉണ്ടായെന്ന് മനസിലാവാതെ ഭ്രാന്ത്‌ പിടിച്ചവനും നിന്നു…

തന്റെ പ്രായം അതാണ്….ശരീരം അതിന്റെ ഇണയെ ആഗ്രഹിക്കുന്നുണ്ട്….അവളടുത്തു വരുമ്പോളത് പതിന്മടങ്ങാവുന്നു…

പ്രേമിച്ചിട്ടുണ്ട് ഇല്ലാന്നല്ല….പ്ലസ്ടു വിൽ അനീറ്റയും ഡിഗ്രിക്ക് പഠിക്കുമ്പോൾ നന്ദിതയും….

അനീറ്റ ഇങ്ങോട് വന്നു പ്രൊപ്പോസ് ചെയ്തതാണെങ്കിൽ നന്ദിതയെ ലുക്ക്‌ കണ്ടിട്ട് പിറകെ നടന്നു വളച്ചത് തന്നെ ആണ്…

പക്ഷെ ഇങ്ങനൊന്ന്….

ഒന്നുമൊന്നും അങ്ങോടും ഇങ്ങോടും പറയാതെ…

അവൾക്കു വെറുപ്പാണെന്ന് അറിയാമായിരുന്നിട്ടും കാന്തം പോലങ്ങോടു തന്നെ ഒട്ടുവാണ് ശരീരവും മനസും….

ചില നേരത്തുള്ള ശരീരത്തിന്റെ ആക്രാന്തം കാണുമ്പോൾ തോന്നും പത്തുകൊല്ലം പ്രേമിച്ചിട്ടു

💬 Comments

View all comments