Chapter Title : മഴനീർതുള്ളികൾ 3 [Anamika]
അത്ഭുതം…
ആ വിളിയുടെ ഇടക്കാണ് ഹരി തിരിച്ചു വന്നുകയറിയത്…
അരി കഴുകി കുക്കറിൽ ഇട്ട് വിസിൽ വന്നപ്പോൾ സിമ്മിലിട്ട് കുളിക്കാൻ കയറി..
തലയും തോർത്തി വരുമ്പോൾ അമ്മു അടുക്കളയിൽ ഉണ്ട്..
“നീയെന്തിനാ കാലും വച്ച് ഇറങ്ങിയേ…” മിണ്ടാതിരുന്നാൽ ആ ഒരു ഫീൽ മാറില്ലെന്നോർത്ത് അവൻ തന്നെ സംസാരിച്ചു തുടങ്ങി…
“അത് ഞാൻ വിസിലടിച്ചപ്പോ ഓഫ് ചെയ്യാൻ…”
“എന്നിട്ട് നീയത് ഓഫാക്കിയ…ആരോട് ചോദിച്ചിട്ട്…”
അവനാ തോർത്ത് നെഞ്ചിൽ വിരിച്ചിട്ട് അടുത്തേക്ക് വന്നു കുക്കർ എടുത്തു…
സിന്തോൾ സോപ്പിന്റെ സ്മെൽ…
അമ്മു മൂക്ക് വിടർത്തി വലിച്ചെടുത്തു…
കള്ളത്തരത്തിൽ അവന്റെ മുഖത്ത് നോക്കി…കണ്ടോന്നറിയില്ലലോ…
“വെന്തില്ലേൽ നിന്നെക്കൊണ്ട് തന്നെ ഞാൻ തീറ്റിക്കും….” കുക്കർ ഹോട്ബോക്സിനുള്ളിലേക്ക് ഇറക്കിവച്ചു കൊണ്ട് പറഞ്ഞു…
അമ്മു അതിനു മുഖം തിരിച്ചു ചുണ്ടുകോട്ടി…ഒരുപകാരം ചെയ്യാന്ന് വച്ചപ്പോ…
“ദാ ഇതിന്റെ തൊലി പൊളിക്ക്….”
ഉള്ളി കയ്യിലേക്ക് വച്ചുകൊടുത്ത്തു തേങ്ങയെടുത്തു ചുരണ്ടാൻ തുടങ്ങി….
തേങ്ങ ചുരണ്ടിമാറ്റി വെച്ച് അമ്മു പൊളിച്ചു കൊടുത്ത ഉള്ളിയും വറ്റൽമുളകും കൂടി പപ്പടകോലിൽ കോർത്തെടുത്തു ബർണറിനു മുകളിൽ കാണിച്ചു ചുട്ടെടുത്തു ഹരി….
അമ്മു എല്ലാം നോക്കി സ്ലാബിൽ കാലും ആട്ടി ഇരിപ്പുണ്ട്…
“എടാ കരിയുന്നു…..” മുളക് ചൂണ്ടി….
“അത് കരിയുന്നെ അല്ല ചുടുന്നത് ആണ്….” ഇതെവിടുന്നു വരുന്നുന്നുള്ള ഭാവത്തിൽ ഹരി നോക്കി…
“ദേ വീർത്തു വരുന്നു…..” അതു മനഃപൂർവം ചൊറിഞ്ഞത് തന്നെ ആയിരുന്നു…
“ഒന്ന് പൊയ്‌ക്കെടി….അടുക്കള കാണാത്ത ശവം…..”
“ഇതിനെയൊക്കെ കെട്ടുന്നോന്റെ…..” ബാക്കി വിഴുങ്ങി..
“കെട്ടുന്നോന്റെ….ബാക്കി പറയ്…..” അമ്മുവിന് രസം പിടിച്ചു….
“മറ്റേ കാല് ഒടിച്ചിടണോ….”
നല്ല കുട്ടി ആയി….
അവൻ ചമ്മന്തിക്ക് വേണ്ടതെല്ലാം എടുത്ത് മിക്സിയുടെ ജാറിൽ
💬 Comments
View all comments