Chapter Title : മഴനീർതുള്ളികൾ 3 [Anamika]
ഹരി കയറിപ്പോയി…
ഇല്ലെങ്കിൽ…..നീയെന്നെ പിടിച്ച് മൂക്കിക്കേറ്റുവോ….
അയ്യേ…ഒരേട്ടായി വന്നേക്കുന്ന്…ഇതിപ്പോ വന്നു ഞാനെന്തോ അവനോട് ചെയ്ത കണക്കായിലോ….എന്റെ പട്ടി എടുത്ത് വെക്കും…
അവൻ പോയ വഴിയേ നോക്കി പിടിച്ചു ഞെരിച്ച കയ്യും തിരുമ്മി പിറുപിറുക്കുന്നുണ്ട്…
രാവിലെ പിന്നെ കോളേജിൽ പോകുന്നതിനു മുന്നേ പട്ടി ഒന്നും ഇല്ലാത്തതുകൊണ്ട് അമ്മു തന്നെ എടുത്ത് അവന്റെ ഡ്രെസ്സിരിക്കുന്ന കള്ളിയുടെ അടിയിൽ എടുത്തു വച്ച് റെസിപ്റ്റും ക്യാഷും…
മുന്നത്തെ പോലെ ഹരിയത്ര സോഫ്റ്റ് അല്ല ഇപ്പൊ…വെറുതെ അടിവാങ്ങിക്കൂട്ടണ്ടല്ലോ എന്ന് വച്ചു അമ്മു..
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു വന്നു നോക്കുമ്പോൾ അതിരുന്ന സ്ഥാനത്തു അവളുടെ കൊലുസ് ഇരിപ്പുണ്ട്…
എടുത്തിടാൻ തോന്നിയില്ല അവിടെ തന്നെ വച്ചു….
അന്നും അവൻ പാതിരാക്കെപ്പോളോ വന്നുകയറി അവൾ എണീക്കും മുന്നേ പോയിട്ടും ഉണ്ട്…
കല്ലിയാനിക്കലെ പാടശേഖരത്തിൽ നെൽകൃഷി നോക്കി നടത്തുന്നത് അവനാണ്…
പെയിന്റിങ്ങും മറ്റു പണികളുമെല്ലാം കുറഞ്ഞു നിൽക്കുന്ന സമയം ആയതുകൊണ്ട് അതൊരാശ്വാസമാണ്..
മഴക്കാലമായതിനാൽ എന്നും രാവിലെ വെള്ളക്കെട്ടുണ്ടോയെന്ന് പോയി നോക്കണം…
അതുകൊണ്ട് തന്നെ അമ്മു രാവിലേ അവനെ കാണാറില്ല…
പക്ഷെ അവൾ പാടത്തിനു നടുവേയുള്ള റോഡിൽകൂടി പോകുന്നത് അവൻ കാണാറുണ്ട്…
എത്ര ശ്രദ്ധിക്കില്ലെന്ന് മനസിലോർത്താലും അവള് പോകുന്ന സമയം ആകുമ്പോൾ കണ്ണ് അവിടേക്ക് തന്നെ നീളും….
കർക്കിടകം കലിച്ചു കുത്തി തന്നെ പെയ്യുന്നുണ്ട്…
മായയ്ക്ക് തൊഴിലുറപ്പൊന്നും ഇല്ലാത്തതുകൊണ്ട് വൈകിട്ട് എന്തെങ്കിലും ഒക്കെ ഉണ്ടാക്കി അമ്മുവിനെയും ചിന്നുവിനെയും നോക്കിയിരിപ്പാണ് ഇപ്പൊ പ്രധാന പണി…
പണ്ട് സ്കൂൾ വിട്ടു വരുന്ന ഹരിയേ നോക്കിയിരിക്കാൻ പണിതിരക്കുകൾക്കിടയിൽ സമയം കിട്ടാതെ പോയത് അമ്മുവിനെ കാത്തിരുന്നു തീർക്കുകയാണ്…
കോളേജ് വിട്ടുവരുമ്പോൾ നടക്കല്ലിൽ മായ പേപ്പറും വായിച്ചിരിപ്പുണ്ടേൽ അമ്മുവിന്റെ മുഖത്തും ഒരു ചിരി വിരിയും…
നേരെ വന്നു യൂണിഫോം കോട്ടും ബാഗും ഊരി അരപ്രൈസിലേക്ക് വച്ചിട്ട് മായയുടെ തൊട്ട് താഴെ ഇരിക്കും…പിന്നന്നത്തെ മൊത്തം കഥകൾ അവിടെ ഇറക്കി വെക്കും….ഒപ്പം മുടിയിലൂടെ ഇടതടവില്ലാതെ ഓടുന്ന മായയുടെ
💬 Comments
View all comments