0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29343

കിട്ടിയതപ്പാടെ ജീവജലം പോലെ കുടിച്ചിറക്കി…

തിളയ്ക്കുന്ന ഉടലിന്റെ തൃഷ്ണ അടക്കാനാവാതെ ഒരു കൈ അവളുടെ തലമുടിക്കുള്ളിലേക്ക് പാഞ്ഞുകയറി മറു കൈ കഴുതും കടന്ന് താഴെക്കിഴഞ്ഞു…..

“അമ്മുവേ….ആ മണ്ണെണ്ണക്കുപ്പിയിങ്ങെടുത്തെ…..”

അമ്മു ഞെട്ടിയവനെ തള്ളിമാറ്റാൻ ഒരുങ്ങി….

കളിച്ചു മതിയാകാത്ത കളിപ്പാട്ടം ആരോ തട്ടിപ്പറിച്ച കുട്ടിയുടെ മുഖഭാവത്തോടെ ഹരി അവളെ നോക്കി….

“വിളിക്കുന്ന്…..” അമ്മു കിതപ്പോടെ പറഞ്ഞൊപ്പിച്ചു….

ഉലഞ്ഞുകിടക്കുന്ന മുടി…

വലിച്ചുതുറന്നു പിടിക്കുന്ന കണ്ണുകൾ….

ചീർത്തു പോയ ചുണ്ട്….

ഹരിക്കവളോട് വാത്സല്യം തോന്നി….

പുറം കൈ കൊണ്ട് തന്റെ ചുണ്ടും അവളുടെ ചുണ്ടും തുടച്ചു കൊടുത്തു….

മുടി മാടിയൊതുക്കി….

അവളെ സ്ലാബിന് മുകളിലേക്ക് എടുത്തുയർത്തി ഇരുത്തി…

ഭിത്തിയിലേക്ക് ചാരി അമ്മു അവനെ നോക്കിയിരുന്നു…

“ഞാനിതെടുത്തു കൊടുക്കട്ടെ….” അവളുടെ നെറ്റിയിൽ ഒന്നു മുകർന്ന് കുപ്പിയെടുത്തവൻ പുറത്തേക്ക് പോയി…

“ഹാ…നീയകത്തുണ്ടായിരുന്നോ….എപ്പോ വന്ന്….”

“കുറച്ച് നേരമായി….”

“ബൈക്കിന്റെ ഒച്ചയും കേട്ടില്ല….”

“മഴയല്ലേ mrs cid ലളിത…..”

“എടയെടാ….”

“ആ പിന്നെ കണ്ടത്തൊത്തിരി കതിര് വീണോടാ….”

“ഹാ കുറച്ചു പോയിട്ടുണ്ട്…..ആ സൈഡ് വഴി നിന്നതൊക്കെ….”

“ഭാഗ്യം…ആ ദേവസ്യച്ഛന്റെ മൊത്തത്തിൽ ഒലിച്ചുപോയി…ഉണ്ടായിരുന്ന വാഴയും പിടന്ന്….എന്തോരം രൂപായാ നഷ്ടം…ആ മനുഷ്യന്റെ ഒരവസ്ഥയെ….”

“ഇതാത്രയൊന്നുല്ല….” പറഞ്ഞുംകൊണ്ട് വേഗം തിരിഞ്ഞു നടന്നു….

“ഈ കുപ്പി തുറന്ന് കുറച്ച് ഒഴിച് തന്നിട്ട് പോടാ…മൊത്തം അരക്കാ….”

അവൻ ധൃതിപ്പെട്ട് കുപ്പി തുറന്ന് കൈകുമ്പിളിലേക്ക് ഒഴിച്ചുകൊടുത്തു…

“നീയെങ്ങോടേലും പോകാൻ നിക്കുവാണോ…” ലളിതമ്മ ചോദിച്ചു…

“ഹേയ്…”

“പിന്നെന്താ ഒരു വെപ്രാളോം തിടുക്കോം ഒക്കെ….” അവനെ അടിമുടിയൊന്നു സൂക്ഷിച്ചു നോക്കി….

“അത് ഞാൻ കാളിൽ ആയിരുന്നു അതിനിടക്ക് വന്നതാ….”

വായിൽ തോന്നിയതും പറഞ്ഞു അകത്തേക്ക് കയറി….

കയ്യലകത്തിൽ ആണേൽ പോലും ഒരുനിമിഷത്തേക്കാണെങ്കിൽ പോലും ഇരുത്തീട്ട് പോന്നൊരു പെണ്ണിനെ ഓർത്തിട്ട് നിൽപ്പുറയ്ക്കുന്നില്ലായിരുന്നു അവന്….

അവൻ കയറിചെല്ലുമ്പോൾ അവൾ അതേ ഇരിപ്പാണ്….

തളർന്നു വാടി…..

ഗ്ലാസിൽ വെള്ളമെടുത്തു ചുണ്ടിലേക്ക് ചേർത്തുവച്ചു…

അൽപാല്പമായി അവളത് കുടിച്ചിറക്കി…

ഗ്ലാസ്‌ താഴെ വച്ചിട്ട്

💬 Comments

View all comments