Chapter Title : മഴനീർതുള്ളികൾ 3 [Anamika]
നാശ നഷ്ടം ഒന്നും ഉണ്ടായിട്ടില്ല…
പണിക്കാർക്ക് വേണ്ട നിർദേശവും കൊടുത്ത് തേങ്ങയിടുന്ന മൂപ്പരെ കണ്ട് വെയില് തെളിഞ്ഞാൽ തേങ്ങയിട്ടേക്കാനും പറഞ്ഞു അവൻ തിരിച്ചുപോന്നു…
വരുന്ന വഴിക്ക് അൽപനേരം മാറിനിന്ന ചിന്തകൾ തന്നെ തലയിലേക്ക് പിന്നെയും കടന്നുകയറി…
വീട്ടിൽ ഇരുന്നാൽ ശെരിയാകില്ല ക്ലബ്ബിൽ എങ്ങാനും പോകാം എന്നുവെച്ചു ഡ്രസ്സ് മാറിയുടുക്കാൻ വീട്ടിലേക്ക് തിരിച്ചു…
വീടിന്റെ പിന്നിൽ നിന്നും ഉച്ചത്തിൽ സംസാരം കേൾക്കാം….
പടുതയുടെ അടിയിൽ കൂടിയിരുന്നു ചക്കവെട്ടാണ്…
ചിന്നു കോളേജിൽ പോയി..അമ്മുവിനെ പിന്നെ പനിയും കൂടെ കഴുത്തിലെ പാട് കണ്ട പേടിയും കാരണം മായ വിട്ടില്ല….
പുട്ടെടുത്തു പ്ലേറ്റിലേക്ക് കടലക്കറി ഒഴിക്കുന്നതിനിടയിൽ അവൻ ജനാലയിലൂടെ നോക്കി…
ലളിതമ്മേടേം അമ്മേടേം നടുക്ക് കുരണ്ടിപലകയിട്ട് ഇരിക്കുന്നുണ്ട് അമ്മു…
“ചവിണിയേത ചുളയെതന്ന് അറിഞ്ഞൂടാത്ത മൊതലാ എന്തിന് കേറിയിരിക്കുന്നെ ആണോ….”
അമ്മുപെട്ടെന്ന് പലകയിൽ നിന്നും എണീറ്റു വയറും പൊത്തിപിടിച്ചു അല്പം കുനിഞ്ഞു നിക്കുന്നു…
ഹരിയുടെ പിരികം ചുളിഞ്ഞു…
“ഞാനപ്പളെ പറഞ്ഞതാ പെണ്ണിനോട് ഉള്ള പച്ചച്ചക്കയെല്ലാം തിന്നണ്ടാ വയറ്റിൽ പിടികൂലാന്ന്…ഇനീപ്പോ ചെന്നിച്ചിരി ഉപ്പുക്കല്ലെടുത്തു തിന്ന് അപ്പൊ മാറിക്കോളും….” ലളിതമ്മ അവളെ പറഞ്ഞുവിട്ടു…
അവൾ വരുന്നത് കണ്ടതും ഒരു കുസൃതി തോന്നി അവൻ സ്ലാബിന് മുകളിലേക്ക് കയറി ഇരുന്നു കഴിക്കാൻ തുടങ്ങി…
അവനെ അവിടെ പ്രതീക്ഷിക്കാത്ത അമ്മു ഒന്ന് ഞെട്ടിയിട്ടുണ്ട്….
വർക്ക് ഏരിയ യിൽ നിന്നു പരുങ്ങിക്കളിക്കുന്നവളെ ഹരി ഒളികണ്ണിട്ട് നോക്കി…
“അമ്മേ….ഉപ്പെവിടെയാ….”
“ആ അലമാരടെ മോളിലത്തെ കള്ളീൽ ഉണ്ട്…എന്റെ കയ്യിൽ അരക്കാ…അല്ലേൽ കേറിവരാരുന്ന്….”
അരക്കും ചവിണിം പറ്റിപ്പിടിച്ച കൈകൊണ്ട് അവൾ ഉപ്പുപാത്രത്തിന്റെ അടപ്പ് തുറക്കാൻ നോക്കുന്നത് കണ്ട് ഹരി അതുവാങ്ങി തുറന്ന് ഉപ്പുകല്ലെടുത്തു കയ്യിൽ വച്ചു
💬 Comments
View all comments