0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

സ്റ്റോറി കേട്ട് കഴിഞ്ഞപ്പോൾ ഒരു നിൽപ്പായിരുന്നു ചിന്നു….

ഒരു മാത്ര കിളിപോയോന്ന് അമ്മുന് തോന്നാതിരുന്നില്ല…

“കള്ള ബടുവ……”

“എന്നാല്ന്റ മോളേ……നീയും അങ്ങേരും…..കൊറേ നാളായി ഞാൻ കാണുന്ന്….പക്ഷെ ഇമ്മാതിരി ഉമ്മിക്കൽ ഉമ്മിക്കാൻ മാത്രം പട്ടിണി കിടപ്പാരുന്ന രണ്ടും….” കഴ്ത്തിലെ സ്കാർഫ് നീക്കി ഹിക്കി നോക്കിയാണ് ചോദ്യം….

“അവനങ്ങനൊന്നുവല്ല…ഞാൻ ആയിട്ട് പോയിട്ട് കുറച്ചൊക്കെ ആക്കിയതാ….” കാന്താരി വാക്കുകൾ കിട്ടാതെ ഏട്ടായിയെ ന്യായീകരിക്കുന്നുണ്ട്…

“പിന്നേ…..ഇമ്മാതിരി സ്മൂച് സ്മൂച്ചി വിട്ടേക്കണ കണ്ടാൽ അറിയാം നീയങ്ങോട് മാത്രേ കൊടുത്തുള്ളുന്ന്…എന്തൊക്കെയാരുന്ന്….കീരിം പാമ്പും കളിക്കുന്നു വാക്കത്തിയെടുത്തു  വെട്ടാൻ നിക്കുന്നു ഞാനപ്പഴേ ഓർത്തതാ ഇതിങ്ങനെ തന്നേ പോകുന്ന്…”

അമ്മു ഒന്നും മിണ്ടാതെ ബാഗിന്റെ വള്ളിയിൽ വിരൽ കൊരുത്തു നടക്കുവാണ്…

“ആ പിന്നെ മോളുസേ….എങ്ങനിണ്ടാർന്ന്….ഉമ്മിക്കല് മാത്രമാർന്നോ അതോ കയ്യും കാലും ഒക്കെ എടുത്താർന്ന….”

അമ്മുവിനത് മനസിലാകാതെ നോക്കി…

“അതെന്റെ മോളേ….കൊറച്ചുംകൂടങ് ഡീപ് ആയിരുന്നോണ്…..” ഹോണടിക്കുംപോലെ ആക്ഷൻ കാണിച്ചവളത് പറഞ്ഞതും അമ്മുവിന്റെ കണ്ണു തള്ളി….

“അയ്യേ….ചീ….ഇങ്ങനൊക്കെയാ പറയണേ…അലന്ന സാധനം…..”

“ഓഹ് അവളൊരു കുലസ്ത്രീ…..”

ചുംബിക്കുന്നതിനിടെ അവന് ഒപ്പിച്ചതോർത്തു ചോരതുടുത്തു നടന്നവൾ അത് കേട്ടത് കൂടെയില്ല…..

“എന്നാലുമാ കാർക്കോടകനെ……ഇതൊരുമാതിരി പട്ടിണി കിടന്ന പട്ടിക്ക് മട്ടൺ ബിരിയാണി കിട്ടിയപോലായിലോ മോളേ നിന്റെ കോലം…..”

ചിന്നു നിർത്താൻ ഭാവൊന്നും ഇല്ല…

“ഡീ…അധികമങ്ങു വേണ്ടാട്ടോ…..ലോകത്ത് ആദ്യായിട്ട് കിസ്സെയ്യുന്നതാലോ ഞങ്ങൾ….” അമ്മു അവളെ കൈ തട്ടിയെറിഞ്ഞു ഗേറ്റ് കടന്ന് അകത്തേക്ക് കയറി…

ചിന്നു പിന്നെ കൂടുതൽ കളിയാകാതെ ചെന്നു…എന്തായാലും ഈ പിടിവള്ളി കയ്യിൽ ഇരിക്കട്ടെ…വൈഷ്ണവിന്റെ പേരിൽ ഹരിയുടെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടുമ്പോൾ ആവശ്യം വരും…

_____________________________________

ഇന്നാണ് നിഖിലിന്റെ പെങ്ങൾ നിഖിതയുടെ മൈലാഞ്ചി കല്യാണം…

അതിന് പോകാനായി ഉള്ള

💬 Comments

View all comments