Chapter Title : മഴനീർതുള്ളികൾ 4 [Anamika]
കഥയും കേട്ട് ഓട്ടോയിൽ നാലുപേരും കൂടെ കല്യാണവീടിലേക്കെത്തി….
അടുത്തടുത്തു തൊട്ടുതൊട്ടെന്ന പോലെ ധാരാളം വീടുകൾ ഉള്ളിടത്തു വെളിച്ചത്തിൽ കുളിച്ചുനിൽപുണ്ട് കല്യാണ വീട്….
പന്തലിനുള്ളിലേക്ക് കയറുമ്പോൾ കണ്ടു കസേരയും
ഡെസ്ക്കുമെല്ലാം നിവർത്തി നിൽക്കുന്ന ഹരിയെയും കൂട്ടുകാരെയും….
ദീപു അവനെ തട്ടിവിളിച്ചു കാണിച്ചുകൊടുത്തു അമ്മുവും മറ്റും വരുന്നത്…
തിരിഞ്ഞു നോക്കിയ ഹരി അവളെ കണ്ടതും പല്ലുകടിച്ചുപോയി….
“ഈ അമ്മേനെക്കൊണ്ട്….അല്ലെങ്കിലേ സ്കൂൾകുട്ടിയാണ് കാണാൻ…അതിന്റെകൂടൊരു പാവാടേം….വല്ല സാരിം ഉടുപ്പിക്കാൻ ഉള്ളെന്….” പിറുപിറുത്തുകൊണ്ടവൻ ഒരട്ടി കസേര എടുത്തു നിലത്തേക്ക് ഒരു കുത്ത് കുത്തി….
അമ്മു ഇവനിതെന്ത് പറ്റിയെന്ന് ഓർത്തൊന്ന് ശങ്കിച്ചെങ്കിലും പെണ്ണിനെ കാണാമെന്നും പറഞ്ഞു മായ വലിച്ചോണ്ട് അകത്തേക്ക് കൊണ്ടുപോയി….
അവനെ ഇടങ്കണ്ണിട്ടു തിരിഞ്ഞു നോക്കി പോകുന്ന പോക്ക് ഹരിയും പാളി നോക്കി….
രണ്ടിന്റെയും കഥകളി കണ്ടുനിന്ന ദീപു ഒന്നു മുരടനക്കിയെങ്കിലും ഹരിയുടെ ഒറ്റനോട്ടത്തിൽ ഡീസന്റ് ആയി ബാക്കി കസേര നിരത്താൻ പോയി…
ഇടയ്ക്ക് അകത്തേക്ക് ഒരു കാര്യവും ഇല്ലാണ്ട് വെള്ളം എടുക്കാനും മറ്റും കയറിയിറങ്ങി അമ്മുവിനെ ഒന്ന് നോക്കിയേച്ചു പോകും അവൻ….
അവളാണെങ്കിൽ കുറെ പ്രായമായ അമ്മച്ചിമാരുടെ അടുത്ത് പെട്ട അവസ്ഥയിലും….മായ കൊണ്ടുപിടിച്ചു സംസാരം ആണ് ചിന്നു മൈലാഞ്ചിക്ക് പെണ്ണിനെ ഒരുക്കാൻകൂടി….
ആ അവസ്ഥ കണ്ടിട്ട് ഹരിക്ക് ചിരിയും വരുന്നുണ്ട് പാവവും തോന്നുന്നുണ്ട്….
“ആ മോളേ…..മോളിപ്പോളും പഠിക്കാണല്ലേ…..വിശേഷം വല്ലോം ഒക്കെ ഉണ്ടോ…..” ഏതോ വയസായ മുതുക്കിയമ്മ ആണ്…..
അമ്മുവിന്റെ കണ്ണ് രണ്ടും ഇപ്പൊ താഴെ വീഴും….
സ്പീക്കറിനുള്ള വയർ വലിക്കാൻ എക്സ്റ്റൻഷൻ കേബിൾ ജനലിലൂടെ ഇടാൻ വന്ന ഹരി അത് കേട്ടു ഒന്ന് സ്റ്റക്ക് ആയി…..
“ഇപ്പോളത്തെ പിള്ളേരല്ലെന്ന്….ഇതൊക്കെ നേരത്തേ കാലത്തെ ആയ മിടുക്കെന്ന് ഇരിക്കും….നമ്മടെയ തെക്കേലെ രാജിടെ മരുമോൾ ഇല്ലേ…അവളിങ്ങനെ പിന്നത്തേക്ക് വച്ച് വച്ച് ഇപ്പൊ ആശൂത്രീ കേറി നടക്കുവാ…..”
അവർ ഇരുന്ന് പറച്ചിൽ തുടങ്ങി…ചുറ്റുമുള്ളവർ അതുകേട്ട് അമ്മുവിന്റെ നേരെ ചോദ്യ ഭാവത്തിൽ നോക്കുന്നുണ്ട്…അവൾക്കു കുടിക്കാൻ സർബത്ത്
💬 Comments
View all comments