Chapter Title : മഴനീർതുള്ളികൾ 4 [Anamika]
കുറച്ച് രക്തചന്ദനത്തിന്റെ പൊടിയും പച്ചമഞ്ഞൾ അരച്ചതും കൂടി കുഴച്ചങ്ങു പൊത്തി…
ഇപ്പോ ഒന്നും കാണില്ല..
ചോദിച്ചപ്പോൾ അലർജിയാണെന്ന് മായമ്മ പറയേം കൂടി ചെയ്തപ്പോൾ അമ്മു തല്കാലത്തേക്ക് രക്ഷപെട്ടു…
ചരക്കെടുപ്പും അത് വീട്ടിൽ ഇറക്കലും ഒക്കെ കഴിഞ്ഞ് ഹരി എത്തിയപ്പോൾ 12 മണി കഴിഞ്ഞിരുന്നു…
ഡോറിന് മുന്നിൽ നിൽകുമ്പോൾ അമ്മുവിനെ വിളിച്ചാലോ എന്നൊരാഗ്രഹം തോന്നിയതാണ് പക്ഷെ നമ്പർ കയ്യിൽ ഇല്ല..
പിന്നമ്മയെ തന്നെ വിളിച്ചു
കുളിയും പാസ് ആക്കി പായിൽ വന്നു കിടന്നു…
അവളെയൊന്ന് കാണാതെ കിടന്നിട്ട് എന്തോ പോലെ..
തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി..
ഒരു പരവേശം….ഈ പെരുമഴയത്തേ….
പിന്നെണീച്ചു രണ്ടും കല്പിച്ചങ്ങ് മുറിവാതിലിൽ പതിയെ തള്ളി..
ഒരു ചെറിയ കരകര സൗണ്ടോടെ ഡോർ തുറന്നു…
ഹാളിലെ കസേരയുടെ മേലെ ഇട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഡയറിമിൽക്ക് എടുത്ത് അമ്മയുടെ മുറിവാതിലിനു നേരെ ഒന്നു നോക്കി അവൻ മുറിക്കുള്ളിലേക്ക് കയറി..
അമ്മു കട്ടിലിൽ നല്ല ഉറക്കം ആണ്…
കർട്ടൻ നീങ്ങികിടക്കുന്ന വിടവിലൂടെ പുറത്ത് തെളിച്ചിട്ടിരിക്കുന്ന ബൾബിന്റെ വെട്ടം അകത്തേക്ക് വരുന്നുണ്ട
ഫാനിന്റെ കാറ്റിൽ ഇളകി മുഖത്തേക്ക് പാറിവീഴുന്ന പിന്നലിൽ നിന്ന് വിട്ടുകിടക്കുന്ന മുടിയിഴകൾ അവൻ മാടിയൊതുക്കി…
മാറിൽ നിന്നും നീങ്ങികിടന്ന പുതപ്പ് ഒന്നൂടെ പുതപ്പിച്ചു…
മൂക്കിൽ ചൂണ്ടുവിരൽ കൊണ്ടൊന്നു തൊട്ട് നെറ്റിയിലുമ്മ വച്ചുമാറി…
അവളുടെ കൃഷ്ണമണി പിടക്കുമ്പോലെ…
“കള്ളയുറക്കാണോടി കള്ളീ……”
ഹരി ഒച്ചയടകിചോദിച്ചതും അമ്മു കണ്ണുതുറക്കാതെ പുഞ്ചിരിച്ചുകൊണ്ടവന്റെ നെഞ്ചിന്നിരുവശവും പിടിച്ചു അവളിലേക്ക് വലിച്ചു…
ഹരി അവളുടെ മേലെ വീഴാതെ തലയണക്കിരുവശവും കൈകുത്തി ബാലൻസ് ചെയ്ത് നിന്നു..
അമ്മു കണ്ണുതുറന്നവനെ തന്നെ ഉറ്റു നോക്കി…
“ഉറങ്ങുവല്ലാരുന്നോ….” അവളിലേക്കു മുഖം
💬 Comments
View all comments